ETV Bharat / sports

IPL 2022: ഉമ്രാനെ വേഗം ഇന്ത്യൻ ടീമിലെടുക്കണം; ആവശ്യവുമായി രാഷ്‌ട്രീയ നേതാക്കളും

author img

By

Published : Apr 29, 2022, 4:38 PM IST

Chidambaram on Umran Malik  Shashi Tharoor on Umran Malik  Umran Malik in IPL  Politicians on Umran Malik inclusion in Indian team  ipl 2022 umran malik  srh fast bowler umran malik  ഉമ്രാന്‍ മാലിക്ക്  ശശിതരൂര്‍ ഉമ്രാന്‍ മാലിക് ട്വീറ്റ്
IPL 2022: ഉമ്രാനെ വേഗം ടീമിലെടുക്കൂ; ആവശ്യവുമായി രാഷ്‌ട്രീയ നേതാക്കളും

പി ചിദംബരം, ശശി തരൂര്‍ ഉള്‍പ്പടെയുള്ള നേതാക്കളാണ് ഉമ്രാന്‍ മാലിക്കിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്

മുംബൈ: ഐപിഎല്ലില്‍ വേഗതയും കൃത്യതയും കൊണ്ട് എതിരാളികളെ ഭയപ്പെടുത്തുന്ന ബൗളറായി മാറിയിരിക്കുകയാണ് സണ്‍ റൈസേഴ്‌സിന്‍റെ ഉമ്രാന്‍ മാലിക്. മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കുന്നതിന് പിന്നാലെ അദ്ദേഹത്തെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ക്രിക്കറ്റ് ലോകത്ത് ആവശ്യം ശക്തമാകുകയാണ്. ഇതിനിടെയാണ് രാഷ്‌ട്രീയ രംഗത്ത് നിന്നുള്ള പ്രമുഖനേതാക്കൾ ജമ്മു കശ്‌മീരില്‍ നിന്നുള്ള 22-കാരന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തുന്നത്.

  • The Umran Malik hurricane is blowing away everything in its way

    The sheer pace and aggression is a sight to behold

    After today’s performance there can be no doubt that he is the find of this edition of IPL

    — P. Chidambaram (@PChidambaram_IN) April 27, 2022 " class="align-text-top noRightClick twitterSection" data=" ">

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, മുന്‍ ധനമന്ത്രിയുമായ പി ചിദംബരമാണ് ഉമ്രാന്‍ മാലിക്കിനെ ദേശീയ ടീമിലേക്ക് പരിഗണിക്കണം എന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലെ അഞ്ച് വിക്കറ്റ് നേട്ടത്തിന് പിന്നാലെയാണ് ഉമ്രാനെ ടീമിലെടുക്കണമെന്ന് അദ്ദേഹം ബിസിസിഐയോട് അഭ്യര്‍ഥിച്ചത്. സണ്‍റൈസേഴ്‌സ് താരത്തിനായി പ്രത്യേക പരിശീലകനെ നിയമിക്കണം എന്നും കോണ്‍ഗ്രസ് നേതവ് ആവശ്യപ്പെട്ടു.

  • We need him in India colours asap. What a phenomenal talent. Blood him before he burns out! Take him to England for the Test match greentop. He and Bumrah bowling in tandem will terrify the Angrez! #UmranMalik https://t.co/T7yLb1JapM

    — Shashi Tharoor (@ShashiTharoor) April 17, 2022 " class="align-text-top noRightClick twitterSection" data=" ">

ഉമ്രാനെ ഇന്ത്യന്‍ ടീമിലെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂരും ആവശ്യപ്പെട്ടിരുന്നു. പേസിനെ തുണയ്‌ക്കുന്ന ഇംഗ്ലണ്ടിലെ പച്ചപ്പ് നിറഞ്ഞ പിച്ചില്‍ പന്തെറിയാന്‍ അവനെ ടീമിലെടുക്കണം. അവനും ബുമ്രയും അടങ്ങുന്ന ബൗളിംഗ് നിര ഏത് എതിരാളികളെയും ഭയപ്പെടുത്തുമെന്നുമാണ് ശശി തരൂര്‍ ട്വീറ്റ് ചെയ്‌തത്.

  • The BCCI should give him an exclusive coach and quickly induct him into the national team

    — P. Chidambaram (@PChidambaram_IN) April 27, 2022 " class="align-text-top noRightClick twitterSection" data=" ">

ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഡെയ്‌ല്‍ സ്റ്റെയ്‌ന്‍റെ പരിശീലനത്തിന് കീഴില്‍ ഉമ്രാന്‍ മാലിക് പുറത്തെടുക്കുന്നത്. ഗുജറാത്തിനെതിരായ അഞ്ച് വിക്കറ്റ് നേട്ടം ഉള്‍പ്പടെ എട്ട് മല്‍സരങ്ങളില്‍ നിന്ന് എതിരാളികളുടെ 15 വിക്കറ്റുകളാണ് താരം പിഴുതത്. കഴിഞ്ഞ വര്‍ഷം മൂന്ന് മത്സരം മാത്രം കളിക്കാന്‍ അവസരം ലഭിച്ച ഉമ്രാനെ നാല് കോടി രൂപയ്‌ക്കാണ് സണ്‍റൈസേഴ്‌സ് ടീമില്‍ നിലനിര്‍ത്തിയത്.

Also read: IPL 2022: ഗുരുവിനെ അനുകരിച്ച് ശിഷ്യന്‍; മുഷ്ടിചുരുട്ടിയുള്ള ഉമ്രാന്‍റെ ആഘോഷം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.