ETV Bharat / sports

Indian Fielder Of The Match Against New Zealand: 'ഇങ്ങോട്ടേക്കല്ല, അങ്ങോട്ട് നോക്ക്' താരങ്ങളെ ത്രില്ലടിപ്പിച്ച് 'ബെസ്റ്റ് ഫീല്‍ഡര്‍' പ്രഖ്യാപനം

author img

By ETV Bharat Kerala Team

Published : Oct 23, 2023, 12:20 PM IST

Indian Team Best Fielder Medal: ധര്‍മ്മശാലയില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരശേഷം ഇന്ത്യന്‍ ടീമിലെ മികച്ച ഫീല്‍ഡറിനുള്ള മെഡല്‍ സ്വന്തമാക്കി ശ്രേയസ് അയ്യര്‍.

Cricket World Cup 2023  Indian Fielder Of The Match Against New Zealand  Indian Team Best Fielder Medal  Best Fielder Medal Ceremony  Indian Cricket Team Dressing Room  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ക്രിക്കറ്റ് ലോകകപ്പ് 2023  ഇന്ത്യ ന്യൂസിലന്‍ഡ്  ഫീല്‍ഡര്‍ മെഡല്‍  ശ്രേയസ് അയ്യര്‍
Indian Fielder Of The Match Against New Zealand

ധര്‍മ്മശാല: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ന്യൂസിലന്‍ഡിനെതിരെ തകര്‍പ്പന്‍ ജയം നേടി ജൈത്രയാത്ര തുടരുകയാണ് ടീം ഇന്ത്യ. ധര്‍മ്മശാലയില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം (India vs New Zealand Match Result). ഈ ജയത്തോടെ ലോകകപ്പ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താനും ഇന്ത്യന്‍ ടീമിനായി (Cricket World Cup 2023 Points Table).

ലോകകപ്പിലെ ഓരോ മത്സരത്തിന് ശേഷവും ഏറ്റവും മികച്ച ഫീല്‍ഡറിന് സ്വര്‍ണമെഡല്‍ നല്‍കി ആദരിക്കുന്നത് ഇപ്പോള്‍ ഇന്ത്യന്‍ ഡ്രസിങ് റൂമിലെ സ്ഥിരം കാഴ്‌ചയാണ്. ന്യൂസിലന്‍ഡിനെതിരായ മത്സരത്തിന് ശേഷവും ഈ പതിവ് തുടര്‍ന്നു. ധര്‍മ്മശാലയില്‍ കിവീസ് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയെ പുറത്താക്കാന്‍ സ്‌ക്വയര്‍ ലെഗില്‍ തകര്‍പ്പന്‍ ക്യാച്ചെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യന്‍ ടീമിലെ മികച്ച ഫീല്‍ഡര്‍ക്കുള്ള മെഡല്‍ സ്വന്തമാക്കിയത്.

  • Last time we revealed our "Best fielder winner" on the giant screen 🤙🏻

    Our "Spidey sense" says this time we've taken it to new "heights" 🔝

    Presenting the much awaited Dressing room Medal ceremony from Dharamshala 🏔️ - By @28anand#TeamIndia | #CWC23 | #MenInBlue | #INDvNZ

    — BCCI (@BCCI) October 23, 2023 " class="align-text-top noRightClick twitterSection" data=" ">

മുന്‍ മത്സരങ്ങളില്‍ നിന്നും വ്യത്യസ്‌തമായിട്ടായിരുന്നു ധര്‍മ്മശാലയില്‍ ഇന്നലെ ശ്രേയസ് അയ്യര്‍ക്ക് മികച്ച ഫീല്‍ഡറിനുള്ള മെഡല്‍ സമ്മാനിച്ചത്. മുന്‍ മത്സരങ്ങളില്‍ മികച്ച ഫീല്‍ഡറുടെ ചിത്രം സ്ക്രീനില്‍ തെളിഞ്ഞുവരികയായിരുന്നു ചെയ്‌തിരുന്നത്. എന്നാല്‍, ന്യൂസിലന്‍ഡിനെതിരായ മത്സരശേഷം സ്പൈഡര്‍ കാമറയുടെ സഹായത്തോടെയാണ് ഇന്ത്യന്‍ ഫീല്‍ഡിങ് പരിശീലകന്‍ ടി ദിലീപ് മെഡല്‍ ജേതാവിനെ പ്രഖ്യാപിച്ചത്.

നീണ്ട 20 വര്‍ഷത്തിന് ശേഷം ഐസിസി ടൂര്‍ണമെന്‍റില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ആദ്യ ജയം നേടിയതിന് പിന്നാലെ ഡ്രസിങ് റൂമില്‍ മത്സരത്തെ വിശകലനം ചെയ്‌തുകൊണ്ട് ഫീല്‍ഡിങ് പരിശീലകന്‍ ടി ദിലീപ് സംസാരിച്ചിരുന്നു. ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത പിന്നാലെ കിവീസ് ഓപ്പണറെ പുറത്താക്കാനായി ശ്രേയസ് അയ്യര്‍ നടത്തിയ ശ്രമത്തെ ദിലീപ് പ്രശംസിച്ചു. കൂടാതെ വിരാട് കോലി, മുഹമ്മദ് സിറാജ് എന്നിവരുടെ ഗ്രൗണ്ടിലെ ഊര്‍ജസ്വലമായ പെരുമാറ്റത്തെ കുറിച്ചും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ഫീല്‍ഡില്‍ വരുത്തിയ പിഴവുകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. തുടര്‍ന്നായിരുന്നു മത്സരത്തിലെ മികച്ച ഫീല്‍ഡര്‍ ആരെന്നുള്ള പ്രഖ്യാപനം ഉണ്ടായത്. ഡ്രസിങ് റൂമിലുണ്ടായിരുന്ന താരങ്ങളെ മെഡല്‍ പ്രഖ്യാപനത്തിനായി മൈതാനത്തേക്ക് ക്ഷണിച്ചത് ഇന്ത്യയുടെ ഫീല്‍ഡിങ് പരിശീലകനാണ്.

താരങ്ങള്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങിയതോടെ ശ്രേയസ് അയ്യരുടെ ചിത്രവുമായി സ്പൈഡര്‍ കാമറ അവര്‍ക്ക് അരികിലേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ മികച്ച ഫീല്‍ഡറായി തെരഞ്ഞെടുക്കപ്പെട്ട രവീന്ദ്ര ജഡേജയാണ് ശ്രേയസ് അയ്യര്‍ക്ക് മെഡല്‍ നല്‍കിയത്.

Also Read : Cricket World Cup 2023 Points Table: ടേബിള്‍ ടോപ്പേഴ്‌സ്...! കിവീസിനെ വീഴ്‌ത്തി, പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം പിടിച്ച് ടീം ഇന്ത്യ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.