ETV Bharat / sports

India vs Netherlands : കാര്യവട്ടത്ത് വീണ്ടും മഴ ജയിച്ചു ; ഇന്ത്യ-നെതര്‍ലാന്‍ഡ്‌സ് മത്സരവും ഉപേക്ഷിച്ചു

author img

By ETV Bharat Kerala Team

Published : Oct 3, 2023, 5:33 PM IST

India vs Netherlands Cricket World Cup 2023 Warm Up Match abandoned ഏകദിന ലോകകപ്പിലെ ഇന്ത്യ-നെതര്‍ലാന്‍ഡ്‌സ് മത്സരം റദ്ദാക്കി

India vs Netherlands  India vs Netherlands abandoned  Cricket World Cup 2023  ഇന്ത്യ vs നെതര്‍ലന്‍ഡ്‌സ്  ഏകദിന ലോകകപ്പ്  ഏകദിന ലോകകപ്പ് 2023  ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം  Greenfield Stadium
India vs Netherlands

തിരുവനന്തപുരം : ഇന്ത്യ-നെതര്‍ലാന്‍ഡ്‌സ് ഏകദിന ലോകകപ്പ് സന്നാഹ മത്സരം ഉപേക്ഷിച്ചു (India vs Netherlands Cricket World Cup 2023 Warm Up Match abandoned). കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് (Greenfield Stadium) സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന മത്സരമാണ് പൂര്‍ണമായും മഴയെടുത്തത്.

രാവിലെ മുതല്‍ പെയ്യുകയായിരുന്ന മഴ ഇടയ്‌ക്ക് മാറി നിന്നിരുന്നു. എന്നാല്‍ വീണ്ടും ശക്തമായതോടെ ഒരു പന്ത് പോലും എറിയാനാവാതെയാണ് മത്സരം റദ്ദാക്കിയത്. മഴ കളിച്ചതോടെ ഇതടക്കം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നിശ്ചയിച്ചിരുന്ന നാലില്‍ രണ്ട് സന്നാഹ മത്സരങ്ങളിലും ഒരു പന്ത് പോലും എറിയാനാവാതെ വന്നത് ആരാധകരെ നിരാശരാക്കി.

ദക്ഷിണാഫ്രിക്ക-അഫ്‌ഗാനിസ്ഥാന്‍ (South Africa vs Afghanistan) മത്സരമായിരുന്നു ആദ്യം സമാന സാഹചര്യം നേരിട്ടത്. മഴ വൈകിച്ചതിനെ തുടര്‍ന്ന് ഓവറുകള്‍ വെട്ടിച്ചുരുക്കി ആരംഭിച്ച ഓസ്‌ട്രേലിയ- നെതര്‍ലാന്‍ഡ്‌സ് (Australia vs Netherlands) മത്സരത്തിനും ഫലമുണ്ടായിരുന്നില്ല. 50 ഓവര്‍ മത്സരം 23 ഓവറാക്കിയെങ്കിലും രണ്ടാം ഇന്നിങ്‌സ് പുരോഗമിക്കുന്നതിനിടെ മഴയെത്തുകയായിരുന്നു.

തുടര്‍ന്ന് നടന്ന ദക്ഷിണാഫ്രിക്ക-ന്യൂസിലന്‍ഡ് (South Africa vs New Zealand) മത്സരത്തെയും മഴ ഭാഗികമായി ബാധിച്ചിരുന്നു. ഇതോടെ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് വിജയിയെ നിര്‍ണയിച്ചത്. അതേസമയം നേരത്തെ ഗുവാഹത്തിയില്‍ ഇംഗ്ലണ്ടിനെതിരെ നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരവും മഴയെടുത്തിരുന്നു.

ഇതോടെ ഒരൊറ്റ സന്നാഹ മത്സരവും കളിക്കാതെയാണ് ആതിഥേയര്‍ ലോകകപ്പിനിറങ്ങുന്നത്. ഒക്‌ടോബര്‍ എട്ടിന് ഓസ്‌ട്രേലിയയ്‌ക്ക് എതിരെ ചെന്നൈയിലാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. 11-ന് ഡല്‍ഹിയില്‍ അഫ്‌ഗാനിസ്ഥാനെതിരെയാണ് ഇന്ത്യ ഇറങ്ങുക. തുടര്‍ന്നാണ് പാകിസ്ഥാനുമായി ഇന്ത്യ ഏറ്റുമുട്ടുന്നത്.

13-ന് അഹമ്മദാബാദിലാണ് ഇന്ത്യ-പാക് പോര്. ഒക്‌ടോബർ 19-ന് ബംഗ്ലാദേശിനെതിരെ പൂനെയിലാണ് ഇന്ത്യയുടെ അടുത്ത മത്സരം. ധര്‍മ്മശാലയില്‍ 22-ന് ന്യൂസിലന്‍ഡിനെയും ആതിഥേയര്‍ നേരിടും. പിന്നീട് ഒരാഴ്ചത്തെ വിശ്രമത്തിന് ശേഷമാണ് ഇന്ത്യ വീണ്ടും ഇറങ്ങുന്നത്.

29-ന് ലഖ്‌നൗവില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടാണ് എതിരാളി. നവംബര്‍ രണ്ടിന് മുംബൈയില്‍ ശ്രീലങ്കയ്‌ക്ക് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. കൊല്‍ക്കത്തയില്‍ നവംബര്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയെ നേരിടുന്ന ഇന്ത്യ 11-ന് ബെംഗളൂരുവില്‍ നെതര്‍ലാന്‍ഡ്‌സിനെതിരെയാണ് തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരം കളിക്കുക.

ALSO READ: Nayan Mongia On Ishan Kishan : 'രാഹുലല്ല, ബോളര്‍മാര്‍ക്ക് ആത്മവിശ്വാസം നൽകുന്ന ആ റോളിൽ അവനുണ്ടാവണം' ; ലോകകപ്പില്‍ ഇഷാന്‍ കീപ്പറാവണമെന്ന് മോംഗിയ ഇടിവി ഭാരതിനോട്

ഇന്ത്യ ഏകദിന ലോകകപ്പ് 2023 സ്ക്വാഡ് (India Squad for cricket world Cup 2023): രോഹിത് ശർമ (ക്യാപ്‌റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ശുഭ്‌മാൻ ഗിൽ, വിരാട് കോലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ശാർദുൽ താക്കൂർ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.