ETV Bharat / sports

കളിച്ചത് പന്തും ജഡേജയും, പുജാര ഭേദം, ബാക്കിയെല്ലാം വളരെ മോശം; എഡ്‌ജ്‌ബാസ്റ്റണില്‍ ഇന്ത്യന്‍ താരങ്ങളുടെ റിപ്പോര്‍ട്ട് കാര്‍ഡ്

എറ്റവും മികച്ച ഇലവനെ തന്നെയാണ് ഇത്തവണയും ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇറക്കിയത്. എന്നാല്‍ ഇതില്‍ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നത് വളരെ കുറച്ച് പേര്‍ മാത്രമാണ്

India vs England  Report Card Of team india in Edgbaston Test  Edgbaston Test  virat kohli  virat kohli s performance in Edgbaston Test  ഇന്ത്യ vs ഇംഗ്ലണ്ട്  എഡ്‌ജ്‌ബാസ്റ്റണ്‍ ടെസ്റ്റ്  വിരാട് കോലി
കളിച്ചത് പന്തും ജഡേജയും, പുജാര ഭേദം, ബാക്കിയെല്ലാം വളരെ മോശം; എഡ്‌ജ്‌ബാസ്റ്റണില്‍ ഇന്ത്യന്‍ താരങ്ങളുടെ റിപ്പോര്‍ട്ട് കാര്‍ഡ്
author img

By

Published : Jul 6, 2022, 3:37 PM IST

എഡ്‌ജ്‌ബാസ്റ്റണ്‍: 2007ന് ശേഷം ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യ എഡ്‌ജ്‌ബാസ്റ്റണില്‍ കളഞ്ഞ് കുളിച്ചത്. അഞ്ച് ടെസ്റ്റ് മത്സര പരമ്പരയിലെ അവസാന കളിയില്‍ സമനില നേടിയാല്‍ പോലും ഇന്ത്യയ്‌ക്ക്‌ പരമ്പര നേടാമായിരുന്നു. എന്നാല്‍ എഡ്‌ജ്‌ബാസ്റ്റണില്‍ ഏഴ്‌ വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം നേടിയ ഇംഗ്ലീഷ് പട പരമ്പര 2-2ന് സമനിലയില്‍ ഒതുക്കി.

റിഷഭ്‌ പന്തിന്‍റെയും രവീന്ദ്ര ജഡേജയുടേയും മികവില്‍ ആദ്യ ഇന്നിങ്‌സില്‍ മേല്‍കൈ നേടിയതിന് പിന്നാലെയാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ അപ്രതീക്ഷിതമായി തകര്‍ന്നടിഞ്ഞത്. പ്ലേയിങ് ഇലവനിലെ മറ്റ് താരങ്ങളില്‍ നിന്നും ഇന്ത്യയ്‌ക്ക് കാര്യമായ സംഭാവന ലഭിച്ചിരുന്നില്ലെന്നതാണ് വാസ്‌തവം. പരമ്പരയില്‍ ഇന്ത്യന്‍ താരങ്ങളുടെ റിപ്പോര്‍ട്ട് കാര്‍ഡ് നോക്കാം.

ശുഭ്‌മാന്‍ ഗില്‍ - 3/10, മോശം: മത്സരത്തില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ ഗില്ലിന് ആയില്ല. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ബാറ്റിങ് തകര്‍ച്ചയുടെ കാരണങ്ങളിലൊന്ന് യുവതാരത്തിന്‍റെ പ്രകടനമാണ്. രോഹിത് ശർമയുടെ അഭാവത്തിൽ ടീമിലെ ഏക സ്ഥിരം ഓപ്പണർ എന്ന നിലയിൽ ശുഭ്‌മാന്‍ ഗില്ലിന് കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിയിരുന്നു. എന്നാല്‍ 17, 4 എന്നിങ്ങനെ രണ്ട്‌ ഇന്നിങ്‌സുകളിലായി വെറും 21 റണ്‍സാണ് ഗില്ലിന്‍റെ സംഭാവന.

ചേതേശ്വര്‍ പൂജാര - 7/10, മികച്ചത്: തന്‍റെ സാധാരണ പൊസിഷനിൽ നിന്ന് മാറി ബാറ്റ് ചെയ്യേണ്ടി വന്ന പൂജാര ഓപ്പണറായാണ് ഇത്തവണ കളത്തിലെത്തിയത്. ആദ്യ ഇന്നിങ്‌സില്‍ 13 റൺസിന് പുറത്തായ താരം രണ്ടാം ഇന്നിങ്‌സില്‍ 66 റൺസ് നേടി ടീമിന്‍റെ ടോപ് സ്‌കോററായിരുന്നു.

ഹനുമ വിഹാരി - 3/10, മോശം: മൂന്നാം നമ്പറില്‍ ഇറങ്ങിയ വിഹാരിക്ക് മത്സരത്തില്‍ കാര്യമായ ചലനമുണ്ടാക്കാനായില്ല. പ്രതിരോധത്തിലൂന്നിയുള്ള ബാറ്റിങ്ങിന് പേരെടുത്ത വിഹാരിക്ക് അധികം പിടിച്ച് നില്‍ക്കാനായില്ല. ബാറ്റിങ്ങിനിടെ ജോണി ബെയർസ്റ്റോ ഒരു തവണ ജീവന്‍ നല്‍കിയെങ്കിലും അത് മുതലാക്കാനും വിഹാരിക്ക് കഴിഞ്ഞില്ല. 20, 11 എന്നിങ്ങനെയാണ് രണ്ട് ഇന്നിങ്‌സുകളിലായി താരത്തിന് നേടാനായത്.

വിരാട് കോലി - 3/10, മോശം: സമീപ കാലത്തായി തുടരുന്ന മോശം ഫോമില്‍ നിന്നും മോചനം നേടാന്‍ കോലിക്ക് കഴിഞ്ഞിട്ടില്ല. രണ്ട് ഇന്നിങ്‌സുകളിലായി 11, 20 റണ്‍സുകളാണ് കോലിക്ക് നേടാനായത്. ക്രീസിൽ മികച്ച പ്രകടനം കാഴ്‌ചവച്ചിട്ടും അധികനേരം തുടരാനും വലിയ സ്‌കോർ നേടാനും താരത്തിന് കഴിഞ്ഞില്ല

റിഷഭ് പന്ത് - 9/10, വളരെ മികച്ചത്: ആദ്യ ഇന്നിങ്‌സില്‍ 146 റൺസും, രണ്ടാം ഇന്നിങ്‌സില്‍ അർധസെഞ്ചുറിയും നേടിയ പന്ത് ഇന്ത്യന്‍ ബാറ്റിങ് നിരയ്‌ക്ക് മുതല്‍ക്കൂട്ടായി. ടോപ്പ് ഓര്‍ഡര്‍ തകര്‍ന്നടിഞ്ഞതോടെ ഇരു ഇന്നിങ്‌സുകളിലും സമ്മര്‍ദത്തിലാണ് താരം കളത്തില്‍ ഇറങ്ങിയതെന്നതും ശ്രദ്ധേയം.

ശ്രേയസ് അയ്യര്‍ - 3/10, മോശം: ദക്ഷിണാഫ്രിക്കയ്‌ക്ക്‌ എതിരായ ടി20 പരമ്പരയിലെ മോശം പ്രകടനം മെച്ചപ്പെടുത്താന്‍ എഡ്‌ജ്‌ബാസ്റ്റണിലും ശ്രേയസിന് കഴിഞ്ഞില്ല. ഷോട്ട്‌ ബോളുകള്‍ കളിക്കാനുള്ള താരത്തിന്‍റെ ദൗര്‍ബല്യം കൂടുതല്‍ വെളിപ്പെട്ട മത്സരം കൂടിയാണിത്. 15, 19 എന്നിങ്ങനെയാണ് രണ്ട് ഇന്നിങ്‌സുകളിലുമായി ശ്രേയസ് അയ്യരുടെ പ്രകടനം.

രവീന്ദ്ര ജഡേജ - 8/10, വളരെ നല്ലത്: ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വറി പ്രകടനത്തോടെ ഇന്ത്യയ്‌ക്ക് 400-ലധികം സ്‌കോർ ഉറപ്പാക്കിയത് ജഡേജയുടെ പ്രകടനമാണ്. മത്സരത്തില്‍ ഒരു വിക്കറ്റ് പോലും നേടാന്‍ കഴിയാതിരുന്ന താരം രണ്ടാം ഇന്നിങ്‌സില്‍ നിരാശപ്പെടുത്തി.

ശാര്‍ദുല്‍ താക്കൂര്‍ - 2/10, മോശം: പേസ്‌ ഓള്‍ റൗണ്ടറായ ശാര്‍ദുലിന് ബോളുകൊണ്ടും ബാറ്റുകൊണ്ടും ഇത്തവണ തിളങ്ങാനായില്ല. രണ്ട് ഇന്നിങ്‌സിലും ചെറിയ സ്‌കോറിന് പുറത്തായ താരം കൂടുതല്‍ റണ്‍സ് വഴങ്ങുകയും ചെയ്‌തു.

മുഹമ്മദ് ഷമി - 6/10, ശരാശരിക്ക് മുകളില്‍: നിര്‍ഭാഗ്യമാണ് വിനയായതെന്ന കാരണം വേണമെങ്കില്‍ ഷമിക്ക് പറയാം. പലപ്പോഴും ഇംഗ്ലീഷ്‌ ബാറ്റര്‍മാരെ പ്രയാസപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്‌ത്താന്‍ ഷമിക്ക് കഴിഞ്ഞില്ല. ആദ്യ ഇന്നിങ്‌സിലെ രണ്ട് വിക്കറ്റുകള്‍ മാത്രമാണ് താരത്തിന്‍റെ സമ്പാദ്യം.

ജസ്‌പ്രീത് ബുംറ - 7/10, മികച്ചത്: ആദ്യ ഇന്നിങ്‌സില്‍ സ്‌റ്റുവര്‍ട്ട്‌ ബ്രോഡിനെ പഞ്ഞിക്കിട്ട ബുംറ, ടെസ്‌റ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്‌ നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കിയിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്‍റെ മൂന്ന് ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെയും പുറത്താക്കിയത് ബുംറയാണ്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്‌ക്കായി വിക്കറ്റ് നേടാന്‍ ബുംറയ്‌ക്ക് മാത്രമാണ് കഴിഞ്ഞത്.

മുഹമ്മദ് സിറാജ് - 3/10, മോശം: ആദ്യ ഇന്നിങ്‌സില്‍ ടീമില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തി തിളങ്ങിയ താരം രണ്ടാം ഇന്നിങ്‌സില്‍ നിറം മങ്ങി. രണ്ടാം ഇന്നിങ്‌സില്‍ ലൈനും ലെങ്‌തും കണ്ടെത്താന്‍ വിശമിച്ച സിറാജിന്‍റെ എക്കോണമി ആറിന് മുകളിലാണ്. ടീമിലെ മൂന്നാം പേസറെന്ന നിലയില്‍ ബുംറയ്‌ക്കും ഷമിക്കും കാര്യമായ പിന്തുണ നല്‍കാനും സിറാജിന് കഴിഞ്ഞിരുന്നില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.