ETV Bharat / sports

IND vs AUS : സാക്ഷാല്‍ കപിലിന്‍റെ റെക്കോഡ് തകര്‍ത്തു ; ഈ നേട്ടം ഇനി ജഡേജയ്‌ക്ക് സ്വന്തം

author img

By

Published : Feb 11, 2023, 11:00 AM IST

ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബോളുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങാന്‍ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയ്‌ക്ക് കഴിഞ്ഞിരുന്നു. ആദ്യം അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ താരം പിന്നാലെ അര്‍ധ സെഞ്ചുറിയും അടിച്ചെടുത്തു.

India vs Australia  Ravindra Jadeja breaks Kapil Dev Test Record  Ravindra Jadeja  Kapil Dev  Ravindra Jadeja Test Record  IND vs AUS  രവീന്ദ്ര ജഡേജ  കപില്‍ ദേവ്  ഇന്ത്യ vs ഓസ്‌ട്രേലിയ  രവീന്ദ്ര ജഡേജ ടെസ്റ്റ് റെക്കോഡ്  കപില്‍ ദേവിന്‍റെ റെക്കോഡ് തകര്‍ത്ത് ജഡേജ  Border Gavaskar Trophy  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി
സാക്ഷാല്‍ കപിലിന്‍റെ റെക്കോഡ് തകര്‍ത്തു; ഈ നേട്ടം ഇനി ജഡേജയ്‌ക്ക് സ്വന്തം

നാഗ്‌പൂര്‍ : ഒരു ഇടവേളയ്‌ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ മികച്ച പ്രകടനമാണ് നാഗ്‌പൂര്‍ ടെസ്റ്റില്‍ കാഴ്‌ചവയ്‌ക്കുന്നത്. ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ഓസീസിനെ 177 റണ്‍സില്‍ എറിഞ്ഞൊതുക്കുന്നതില്‍ ജഡേജയുടെ അഞ്ച് വിക്കറ്റ് പ്രകടനം ആതിഥേയര്‍ക്ക് നിര്‍ണായകമായിരുന്നു. തുടര്‍ന്ന് ബാറ്റിങ്ങിലും താരം തിളങ്ങി.

ഏഴാം നമ്പറായി ക്രീസിലെത്തിയ ജഡേജ 70 റണ്‍സാണ് നേടിയത്. ഇത് അഞ്ചാം തവണയാണ് ഒരു ടെസ്റ്റ് മത്സരത്തില്‍ അഞ്ച് വിക്കറ്റിന് പുറമെ അര്‍ധ സെഞ്ചുറിയും ജഡേജ സ്വന്തമാക്കുന്നത്. ഇതോടെ സാക്ഷാല്‍ കപില്‍ ദേവിന്‍റെ റെക്കോഡ് തകര്‍ത്ത് ഏറ്റവും കൂടുതല്‍ തവണ ഈ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനക്കാരനാവാനും 34കാരന് കഴിഞ്ഞു.

തന്‍റെ കരിയറിൽ നാല് തവണയാണ് കപിൽ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. അതേസമയം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിൽ ഏഷ്യ കപ്പിനിടെ പരിക്കേറ്റ ജഡേജ ഏറെ നാള്‍ പുറത്തായിരുന്നു. താരത്തിന്‍റെ വലത് കാൽമുട്ടിനാണ് പരിക്കേറ്റിരുന്നത്.

ALSO READ: 'അത് പ്രത്യേകതയുള്ള ഇന്നിങ്‌സ്'; രോഹിത് ശർമയുടെ സെഞ്ച്വറിയെ പ്രശംസിച്ച് വിക്രം റാത്തോർ

ഇതേത്തുടര്‍ന്ന് സെപ്‌റ്റംബറില്‍ ശസ്‌ത്രക്രിയയ്‌ക്കും താരം വിധേയനായിരുന്നു. ഓസീസിനെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയ്‌ക്കുള്ള ടീമില്‍ താരത്തിനെ ഉള്‍പ്പെടുത്തിയെങ്കിലും ഫിറ്റ്‌നസ്‌ വീണ്ടെടുത്താല്‍ മാത്രമേ അന്തിമ ഇലവനിലേക്ക് പരിഗണിക്കുകയുള്ളൂവെന്ന് ബിസിസിഐ അറിയിച്ചിരുന്നു. ഇതോടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സൗരാഷ്‌ട്രയ്‌ക്കായി രഞ്‌ജി ട്രോഫിയിലും ജഡേജ കളിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.