ETV Bharat / sports

India Jersey For ODI World Cup 2023 നെഞ്ചില്‍ രണ്ട് അഭിമാന നക്ഷത്രങ്ങള്‍; ഇന്ത്യയുടെ ലോകകപ്പ് ജഴ്‌സി എത്തി

author img

By ETV Bharat Kerala Team

Published : Sep 20, 2023, 6:11 PM IST

Adidas unveiled India jersey for ODI World Cup 2023 : ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ജഴ്‌സി പുറത്തുവിട്ട് അഡിഡാസ്.

India jersey for ODI World Cup 2023  Rohit Sharma  Adidas  Virat Kohli  Adidas unveiled India jersey for ODI World Cup  ഏകദിന ലോകകപ്പ് 2023  ഏകദിന ലോകകപ്പ് ഇന്ത്യ ജഴ്‌സി  അഡിഡാസ്  രോഹിത് ശര്‍മ  വിരാട് കോലി
India jersey for ODI World Cup 2023

ന്യൂഡല്‍ഹി: ഏകദിന ലോകകപ്പിനുള്ള (ODI World Cup 2023) ഇന്ത്യയുടെ പുതിയ ജഴ്‌സി പുറത്ത് വിട്ട് കിറ്റ് സ്‌പോണ്‍സര്‍മാരായ അഡിഡാസ് (Adidas unveiled India jersey for ODI World Cup 2023). തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ അപ്‌ലോഡ് ചെയ്‌ത വിഡിയോയിലൂടെയാണ് ഇന്ത്യയുടെ ലോകകപ്പ് ജഴ്‌സി അഡിഡാസ് (Adidas) അവതരിപ്പിച്ചിരിക്കുന്നത്. ക്യപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma), വിരാട് കോലി(Virat Kohli), ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya), മുഹമ്മദ് സിറാജ് (Mohammed Siraj), ശുഭ്‌മാന്‍ ഗില്‍ (Shubman Gill), രവീന്ദ്ര ജഡേജ (Ravindra Jadeja) തുടങ്ങിയ താരങ്ങളാണ് പുതിയ ജഴ്‌സി ധരിച്ച് വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.

നിലവിലെ ഇളം നീല ജഴ്‌സിയുടെ ഷോള്‍ഡറിലുള്ള മൂന്ന് വെളുത്ത വരകള്‍ മാറ്റിയതാണ് ലോകകപ്പ് പതിപ്പിന്‍റെ പ്രത്യേകത (India jersey for ODI World Cup 2023). വെള്ള സ്‌ട്രിപ്പുകള്‍ക്ക് പകരം ഇന്ത്യന്‍ ദേശീയ പതാകയിലെ മൂന്ന് നിറങ്ങളാണ് ചേര്‍ത്തിരിക്കുന്നത്. ഇടത് വശത്തെ നെഞ്ചിലുള്ള ബിസിസിഐ ലോഗോയ്‌ക്ക് മുകളില്‍ രണ്ട് നക്ഷത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടീമിന്‍റെ രണ്ട് ലോകകപ്പ് വിജയങ്ങളെ പ്രതിനിധീകരിക്കുന്നതാണിത്. 1983-ല്‍ കപില്‍ ദേവിന്‍റേയും 2011-ല്‍ എംഎസ്‌ ധോണിയുടേയും നേതൃത്വത്തിലാണ് ഇന്ത്യ ലോകകപ്പ് വിജയിച്ചത്. ഈ വര്‍ഷം മേയില്‍ ബിസിസിഐയുമായി കരാറിലൊപ്പിട്ടതിന് ശേഷം അഡിഡാസിന്‍റെ ജഴ്‌സിയാണ് ഇന്ത്യ ധരിക്കുന്നത്. അഡിഡാസും ബിസിസിഐയും തമ്മിലുള്ള കരാർ ക്രിക്കറ്റ് ലോകത്തിലെ തന്നെ ഏറ്റവും വലിയ കരാറാണ്.

ALSO READ: Mohammed Siraj ODI Ranking ശ്രീലങ്കയുടെ ആറെണ്ണം എറിഞ്ഞിട്ട് 'വീണ്ടും ഒന്നാമന്‍'; ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരികെ പിടിച്ച് മുഹമ്മദ് സിറാജ്

ഇതിന്‍റെ സാമ്പത്തിക വിശദാംശങ്ങൾ ബിസിസിഐ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അഞ്ച് വർഷത്തെ ഇടപാടിന് 250 കോടിയിലധികം മൂല്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2028 മാർച്ച് വരെ ഇന്ത്യ കളിക്കുന്ന ഓരോ മത്സരത്തിനും അഡിഡാസ് ബിസിസിഐക്ക് 65 ലക്ഷം നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം ഏകദിന ലോകകപ്പിന്‍റെ (ODI World Cup 2023) ഔദ്യോഗിക ഗാനം ഐസിസി ഇന്ന് പുറത്ത് വിട്ടിരുന്നു. (ICC launches official anthem Dil Jashn Bole for the Cricket World Cup 2023). 'ദിൽ ജഷൻ ബോലെ' 'Dil Jashn Bole' എന്ന് പേരിട്ടിരിക്കുന്ന ഗാനം തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെയായിരുന്നു ഐസിസി ആരാധകരുടെ മുന്നില്‍ എത്തിച്ചത്.

ALSO READ: ODI World Cup official anthem Dil Jashn Bole launched പാട്ട് വന്നു, ഇനി അടിച്ചുതകർക്കാം: ഏകദിന ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനം പുറത്തുവിട്ട് ഐസിസി

ലോകകപ്പിന്‍റെ അവേശം പരകോടിയിലെത്തിക്കുന്ന ഗാനത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് ബോളിവുഡ് താരം രൺവീർ സിങ്ങാണ് (Ranveer Singh). സോഷ്യല്‍ മിഡിയ ഇന്‍ഫ്ലുവന്‍സറും ഇന്ത്യൻ ക്രിക്കറ്റര്‍ യുസ്‌വേന്ദ്ര ചഹലിന്‍റെ (Yuzvendra Chahal) ഭാര്യയുമായ ധനശ്രീ വര്‍മയും (Dhanashree Verma) ഗാനത്തില്‍ (Cricket World Cup official anthem) പ്രത്യക്ഷപ്പെടുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.