ETV Bharat / sports

IND VS ENG: 'ജസ്‌പ്രീത് ബുംറയെ അഭിനന്ദിക്കാൻ എന്നോടൊപ്പം ചേരൂ'; ട്വീറ്റുമായി ബ്രയാന്‍ ലാറ

author img

By

Published : Jul 3, 2022, 3:14 PM IST

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരോവറില്‍ എറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്ററെന്ന റെക്കോഡ് നേടിയ ജസ്‌പ്രീത് ബുംറയെ അഭിനന്ദിച്ച് ലാറ

Brian Lara congratulates Jasprit Bumrah  Brian Lara  Jasprit Bumrah  IND VS ENG  ജസ്‌പ്രീത് ബുംറയെ അഭിനന്ദിച്ച് ബ്രയാന്‍ ലാറ  ജസ്‌പ്രീത് ബുംറ  ബ്രയാന്‍ ലാറ  ബ്രയാന്‍ ലാറ ട്വിറ്റര്‍  Brian Lara twitter
IND VS ENG: 'ജസ്‌പ്രീത് ബുംറയെ അഭിനന്ദിക്കാൻ എന്നോടൊപ്പം ചേരൂ'; ട്വീറ്റുമായി ബ്രയാന്‍ ലാറ

എഡ്‌ജ്‌ബാസ്റ്റണ്‍: ഇംഗ്ലണ്ടിന് എതിരായ അഞ്ചാം ടെസ്റ്റിലെ തകര്‍പ്പന്‍ പ്രകടനത്തിന് ഇന്ത്യന്‍ നായകന്‍ ജസ്‌പ്രീത് ബുംറയെ അഭിനന്ദിച്ച് ഇതിഹാസ താരം ബ്രയാന്‍ ലാറ. മത്സരത്തില്‍ 16 പന്തില്‍ നിന്ന് 31 റണ്‍സാണ് ബുംറ അടിച്ചു കൂട്ടിയത്. ഇതില്‍ 29 റണ്‍സും സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ ഒരോവറിലാണ് ബുംറ നേടിയത്. ഈ ഓവറില്‍ തന്നെ ആറ്‌ എക്‌സ്‌ട്രാ റണ്‍സും ബ്രോഡ് വഴങ്ങി.

ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ റെക്കോഡ് ബുംറ സ്വന്തമാക്കിയപ്പോള്‍, ഏറ്റവുമധികം റൺസ് വിട്ടുകൊടുത്തെന്ന മോശം റെക്കോഡ് ബ്രോഡിന്‍റെ തലയിലായി. നേരത്തെ ബ്രയാന്‍ ലാറ ഉള്‍പ്പെടെയുള്ള താരങ്ങള്‍ പങ്കിട്ട റെക്കോഡാണ് ബുംറ ഒറ്റയ്‌ക്ക് സ്വന്തമാക്കിയത്. 19 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദക്ഷിണാഫ്രിക്കയുടെ റോബിന്‍ പീറ്റേഴ്‌സണിന്‍റെ ഒരോവറില്‍ 28 റണ്‍സ് നേടിയാണ് ലാറ റെക്കോഡിട്ടത്.

ഈ പ്രകടനം മറികടന്ന് പുതിയ റെക്കോഡിട്ടതിനാണ് ലാറ ഇന്ത്യന്‍ പേസറെ അഭിനന്ദിച്ചിരിക്കുന്നത്. 'ജസ്‌പ്രീത് ബുംറയെ അഭിനന്ദിക്കാൻ എന്നോടൊപ്പം ചേരൂ, ടെസ്റ്റ് ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന് അഭിനന്ദനങ്ങള്‍', ലാറ ട്വീറ്റ് ചെയ്‌തു. ബുംറ നന്നായി കളിച്ചുവെന്നും ലാറ കുറിച്ചു. ഓസീസ് താരം ജോര്‍ജ് ബെയ്‌ലിയും, ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജും ഒരോവറില്‍ 28 റണ്‍സ് നേടിയിട്ടുണ്ട്.

അതേസമയം മോശം റെക്കോഡില്‍ നിന്നും രക്ഷപ്പെട്ടതിന് പിന്നാലെ ബ്രോഡിനെ ട്രോളി റോബിന്‍ പീറ്റേഴ്‌സണും രംഗത്തെത്തിയിരുന്നു. ജെയിംസ് ആൻഡേഴ്‌സണ്‍, ജോ റൂട്ട് എന്നിവരായിരുന്നു ഈ മോശം റെക്കോഡില്‍ പീറ്റേഴ്‌സണിനൊപ്പം ഉണ്ടായിരുന്നത്.

also read: 'റെക്കോഡ് തകർന്നതില്‍ വിഷമമുണ്ട്'; സ്റ്റുവർട്ട് ബ്രോഡിനെ ‘അഭിനന്ദിച്ച്’ റോബിൻ പീറ്റേഴ്‌സൺ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.