ETV Bharat / sports

അഹമ്മദാബാദില്‍ ഗില്ലോ, രാഹുലോ ? ; പ്രവചനവുമായി റിക്കി പോണ്ടിങ്

author img

By

Published : Mar 7, 2023, 12:13 PM IST

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ അവസാന മത്സരത്തില്‍ ശുഭ്‌മാന്‍ ഗില്ലും കെഎല്‍ രാഹുലും ഇന്ത്യയുടെ പ്ലെയിങ്‌ ഇലവനില്‍ ഒന്നിച്ചെത്തിയേക്കുമെന്ന പ്രവചനവുമായി റിക്കി പോണ്ടിങ്

IND VS AUS  Ahmedabad Test  KL Rahul  Shubman Gill  Ricky Ponting  India vs Australia  കെഎല്‍ രാഹുല്‍  റിക്കി പോണ്ടിങ്  ശുഭ്‌മാന്‍ ഗില്‍  അഹമ്മദാബാദ് ടെസ്റ്റ്  ഇന്ത്യ vs ഓസ്‌ട്രേലിയ  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി  Border Gavaskar Trophy
അഹമ്മദാബാദില്‍ ഗില്ലോ, രാഹുലോ?;

ദുബായ്‌ : ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ അവസാന മത്സരം അഹമ്മദാബാദില്‍ വ്യാഴാഴ്‌ചയാണ് ആരംഭിക്കുന്നത്. നാല് മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പയിലെ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ 2-1ന് മുന്നിലാണ്. യഥാക്രമം നാഗ്‌പൂരിലും ഡല്‍ഹിയിലുമായി നടന്ന ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ ഇന്‍ഡോറില്‍ നടന്ന മൂന്നാം ടെസ്റ്റ് പിടിച്ച ഓസ്‌ട്രേലിയ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

നാഗ്‌പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 132 റണ്‍സിനും, ഡല്‍ഹിയില്‍ നടന്ന രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിനുമായിരുന്നു ഇന്ത്യയുടെ വിജയം. ഇതിന് ഇന്‍ഡോറില്‍ ഒമ്പത് വിക്കറ്റ് വിജയത്തോടെയാണ് ഓസ്‌ട്രേലിയ മറുപടി നല്‍കിയത്. ഇന്‍ഡോറിലെ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുറപ്പിക്കാന്‍ ഓസ്‌ട്രേലിയയ്‌ക്ക് കഴിഞ്ഞിരുന്നു.

IND VS AUS  Ahmedabad Test  KL Rahul  Shubman Gill  Ricky Ponting  India vs Australia  കെഎല്‍ രാഹുല്‍  റിക്കി പോണ്ടിങ്  ശുഭ്‌മാന്‍ ഗില്‍  അഹമ്മദാബാദ് ടെസ്റ്റ്  ഇന്ത്യ vs ഓസ്‌ട്രേലിയ  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി  Border Gavaskar Trophy
റിക്കി പോണ്ടിങ്

ഇതോടെ അഹമ്മദാബാദില്‍ വിജയിച്ചാല്‍ മാത്രമേ മറ്റ് ടീമുകളുടെ വിജയപരാജയങ്ങളെ ആശ്രയിക്കാതെ ഇന്ത്യയ്‌ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ കഴിയൂ. ഓസീസ് സ്‌പിന്നര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ മുട്ടുകുത്തിയതോടെയാണ് മൂന്നാം ടെസ്റ്റില്‍ ഇന്ത്യ തോല്‍വി വഴങ്ങിയത്. ഇതോടെ ബാറ്റിങ് നിര കൂടുതല്‍ ശക്തിപ്പെടുത്തിയാവും ആതിഥേയര്‍ അഹമ്മദാബാദില്‍ ഇറങ്ങുക.

കളിച്ച മൂന്ന് മത്സരങ്ങളില്‍ നാഗ്‌പൂരിലും ഡല്‍ഹിയിലും കെഎല്‍ രാഹുലായിരുന്നു രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തിരുന്നത്. മികച്ച ഫോമിലുള്ള ശുഭ്‌മാന്‍ ഗില്ലിനെ പുറത്തിരുത്തിയായിരുന്നു സമീപ കാലത്തായി റണ്‍സ് വരള്‍ച്ച നേരിടുന്ന രാഹുലിന് മാനേജ്‌മെന്‍റ് പിന്തുണ നല്‍കിയത്. എന്നാല്‍ ബാറ്റ് ചെയ്‌ത മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നായി ആകെ 38 റണ്‍സ് മാത്രമാണ് 33കാരനായ രാഹുല്‍ നേടിയത്.

IND VS AUS  Ahmedabad Test  KL Rahul  Shubman Gill  Ricky Ponting  India vs Australia  കെഎല്‍ രാഹുല്‍  റിക്കി പോണ്ടിങ്  ശുഭ്‌മാന്‍ ഗില്‍  അഹമ്മദാബാദ് ടെസ്റ്റ്  ഇന്ത്യ vs ഓസ്‌ട്രേലിയ  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി  Border Gavaskar Trophy
കെഎല്‍ രാഹുല്‍

ഇതോടെ രാഹുലിനെതിരായ വിമര്‍ശനങ്ങള്‍ കടുക്കുകയും താരത്തിന് പ്ലെയിങ്‌ ഇലവനില്‍ നിന്നും പുറത്താകേണ്ടിയും വന്നു. പക്ഷേ മൂന്നാം ടെസ്റ്റില്‍ രാഹുലിന് പകരം ഓപ്പണറായെത്തിയ ഗില്ലിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യ ഇന്നിങ്‌സില്‍ 21 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് റണ്‍സും മാത്രമാണ് ഗില്ലിന് നേടാന്‍ കഴിഞ്ഞത്. രണ്ടാം ഇന്നിങ്‌സില്‍ ഗില്ലിന്‍റെ ഷോട്ട് സെലക്ഷനെതിരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

ഈ സാഹചര്യത്തില്‍ ഏറെ നിര്‍ണായകമായ അഹമ്മദാബാദ് ടെസ്റ്റിൽ ഇരുവരില്‍ ആരാവും പ്ലെയിങ്‌ ഇലവനിലെത്തുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇക്കാര്യത്തില്‍ പ്രവചനം നടത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങ്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ അവസാന മത്സരത്തിന് ഇരുവരും ഒന്നിച്ചിറങ്ങാനാണ് സാധ്യതയെന്നാണ് 48കാരനായ പോണ്ടിങ് പറയുന്നത്.

IND VS AUS  Ahmedabad Test  KL Rahul  Shubman Gill  Ricky Ponting  India vs Australia  കെഎല്‍ രാഹുല്‍  റിക്കി പോണ്ടിങ്  ശുഭ്‌മാന്‍ ഗില്‍  അഹമ്മദാബാദ് ടെസ്റ്റ്  ഇന്ത്യ vs ഓസ്‌ട്രേലിയ  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി  Border Gavaskar Trophy
ശുഭ്‌മാന്‍ ഗില്‍

ALSO READ: 'രാഹുല്‍ ദ്രാവിഡ് വരെ അതൃപ്‌തി പ്രകടിപ്പിച്ചു, ഗില്ലിന്‍റെ സ്ഥാനത്തിന് ഭീഷണി' ; മുന്നറിയിപ്പുമായി ഡാനിഷ് കനേരിയ

ഓപ്പണറുടെ സ്ഥാനത്ത് ശുഭ്‌മാന്‍ ഗില്ലെത്തുമ്പോള്‍ രാഹുലിന് മധ്യനിരയിലാവും സ്ഥാനമെന്നും പോണ്ടിങ് പറഞ്ഞു. "കെഎൽ രാഹുല്‍ പുറത്തായപ്പോഴാണ് ശുഭ്‌മാന്‍ ഗില്‍ പ്ലെയിങ്‌ ഇലവനിലെത്തിയത്. ഇരുവര്‍ക്കും കുറച്ച് ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ചുള്ള പരിചയമുണ്ട്. അഹമ്മദാബാദില്‍ ഇരുവരും ഒരുമിച്ച് കളിക്കാനാണ് സാധ്യത.

ഗില്‍ ഓപ്പണറാവുമ്പോള്‍ രാഹുലിന് മധ്യനിരയിലാവും സ്ഥാനം. കാരണം നേരത്തെ ഇംഗ്ലീഷ്‌ സാഹചര്യങ്ങളിലടക്കം ടോപ് ഓര്‍ഡറില്‍ കളിച്ച പരിചയം ഗില്ലിനുണ്ട്" - ഐസിസി റിവ്യൂവില്‍ പോണ്ടിങ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.