ETV Bharat / sports

ഓസീസിനെതിരെ ഇന്ത്യ ജയിച്ചാല്‍ പണി പാകിസ്ഥാന് ; നഷ്‌ടമാവുക ലോക റെക്കോഡ്

author img

By ETV Bharat Kerala Team

Published : Nov 28, 2023, 3:44 PM IST

IND vs AUS 3rd T20I  India eye on Pakistan World Record  India Cricket Team T20I Wins  Pakistan Cricket Team T20I Wins  India vs Australia  India vs Australia 3rd T20I  ഇന്ത്യ vs ഓസ്‌ട്രേലിയ  ഇന്ത്യ ടി20 റെക്കോഡ്  ഇന്ത്യ ടി20 വിജയങ്ങള്‍  പാകിസ്ഥാന്‍ ടി20 വിജയങ്ങള്‍
IND vs AUS 3rd T20I India eye on Pakistan World Record

IND vs AUS 3rd T20I: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ മൂന്നാം ടി20യ്‌ക്ക് ഇന്ത്യ ഇന്നിറങ്ങും. മത്സരം ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയത്തില്‍.

ഗുവാഹത്തി: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ മൂന്നാം ടി20യ്‌ക്ക് ഇന്ത്യ ഇന്നിറങ്ങുകയാണ് (India vs Australia 3rd T20I). ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ്‌ മുതല്‍ക്കാണ് മത്സരം നടക്കുക. മത്സരത്തിനിറങ്ങുന്ന ഇന്ത്യയെ ഒരു വമ്പന്‍ റെക്കോഡ് കാത്തിരിപ്പുണ്ട്.

ഗുവാഹത്തിയില്‍ കളി പിടിക്കാനായാല്‍ അന്താരാഷ്‌ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങളുള്ള ടീമെന്ന ലോക റെക്കോഡാണ് ഇന്ത്യയ്‌ക്ക് സ്വന്തമാവുക (India eye on Pakistan World Record). 135 വിജയങ്ങളുമായി നിലവില്‍ അയല്‍ക്കാരായ പാകിസ്ഥാനൊപ്പമാണ് ഇന്ത്യയുള്ളത്. ഓസീസിനെതിരെ തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ടി20യിലെ മിന്നും വിജയത്തോടെയായിരുന്നു ഇന്ത്യ പാകിസ്ഥാനൊപ്പമെത്തിയത്.

211 മത്സരങ്ങളില്‍ നിന്നുമാണ് ഇന്ത്യ 135 വിജയങ്ങള്‍ സ്വന്തമാക്കിയത് (India Cricket Team T20I Wins). ഇത്രയും വിജയം നേടാന്‍ 226 മത്സരങ്ങളാണ് പാകിസ്ഥാന്‍ എടുത്തത് (Pakistan Cricket Team T20I Wins). 200 മത്സരങ്ങളില്‍ നിന്നും 102 വിജയങ്ങളുള്ള ന്യൂസിലന്‍ഡ്, 171 മത്സരങ്ങളില്‍ 95 വിജയങ്ങളുള്ള ദക്ഷിണാഫ്രിക്ക, 179 മത്സരങ്ങളില്‍ 94 എണ്ണം പിടിച്ച ഓസ്‌ട്രേലിയ, 177 മത്സരങ്ങളില്‍ 92 വിജയങ്ങളുള്ള ഇംഗ്ലണ്ട് എന്നിവരാണ് പിന്നിലുള്ളത്.

പരമ്പരയിലെ കളിച്ച രണ്ട് മത്സരങ്ങളും വിജയിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. വിശാഖപട്ടണത്ത് നടന്ന ആദ്യ ടി20 രണ്ട് വിക്കറ്റുകള്‍ക്കും പിന്നീട് തിരുവനന്തപുരത്ത് നടന്ന രണ്ടാം മത്സരം 44 റണ്‍സിനുമായിരുന്നു ആതിഥേയര്‍ സ്വന്തമാക്കിയത്. ഇതോടെ ഇന്ന് ഗുവാഹത്തിയില്‍ വിജയിച്ചാല്‍ രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ തന്നെ ആതിഥേയര്‍ക്ക് പരമ്പരയും തൂക്കാം.

ALSO READ: 'പണി വാങ്ങിക്കൂട്ടി പാകിസ്ഥാൻ', 2025ലെ ചാമ്പ്യൻസ് ട്രോഫി വേദിയും നഷ്‌ടമായേക്കും

അതേസമയം പരമ്പരയ്‌ക്കുള്ള സ്‌ക്വാഡില്‍ ഓസീസ് വമ്പന്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ കളിച്ച ആറ് താരങ്ങള്‍ക്ക് പകരം നാല് ജൂനിയര്‍ താരങ്ങളെയാണ് ടി20 പരമ്പരക്കുള്ള ടീമിലേക്ക് ചേര്‍ത്തിരിക്കുന്നത്. പ്രസ്‌തുത നടപടി ജോലി ഭാരം ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി ആണെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചിരിക്കുന്നത് (Cricket Australia revamp squad for India T20Is).

ALSO READ: ക്യാപ്റ്റനാവാന്‍ മുംബൈ വിട്ടു, തിരിച്ചെത്തിയപ്പോള്‍ നായകനാണോ ? ; ഹാര്‍ദിക്കിന്‍റെ തിരിച്ചുവരവില്‍ ആകാശ് ചോപ്ര

വിശ്രമം ലഭിച്ചവരില്‍ ആദം സാംപയും സ്റ്റീവ് സ്‌മിത്തും ഇതിനകം തന്നെ ഓസ്‌ട്രേലിയയിലേക്ക് പറന്നതായാണ് വിവരം. മൂന്നാം ടി20യ്ക്ക് ശേഷം ഗ്ലെൻ മാക്‌സ്‌വെൽ, മാർക്കസ് സ്റ്റോയിനിസ്, ജോഷ് ഇംഗ്ലിസ്, സീൻ ആബട്ട് എന്നിവരും നാട്ടിലേക്ക് തിരികെ മടങ്ങും. യുവതാരങ്ങളായ ബെൻ മക്‌ഡെർമോട്ട്, ജോഷ് ഫിലിപ്പ്, ബെൻ ദ്വാർഷുയിസ്, ക്രിസ് ഗ്രീൻ എന്നിവരെയാണ് ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി ടീമില്‍ ചേര്‍ത്തിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.