ETV Bharat / sports

IND-SL | കോലിക്ക് നൂറാം ടെസ്റ്റ്, ടോസ് രോഹിതിന്.. ഇന്ത്യ ബാറ്റ് ചെയ്യും: വിഹാരി വൺഡൗൺ

author img

By

Published : Mar 4, 2022, 9:30 AM IST

ind-sl test toss  kohli's 100th test match  ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തെരഞ്ഞെടുത്തു  കോലിയുടെ 100-ാം ടെസ്റ്റ് മത്സരമാണിത്  india won the toss and choose to bat first
IND-SL | ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തെരഞ്ഞെടുത്തു, വൺ ഡൗണായി ഹനുമ വിഹാരി ഇറങ്ങും

രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ ടെസ്റ്റാണ് ഇന്ന് ആരംഭിക്കുന്നത്. ടീം ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനാവാന്‍ കഴിഞ്ഞത് അഭിമാനമാണെന്ന് രോഹിത് ശർമ ടോസിന് മുമ്പ് പറഞ്ഞു.

മൊഹാലി: ഇന്ത്യ - ശ്രീലങ്ക ഒന്നാം ടെസ്റ്റിന് മൊഹാലിയിൽ തുടക്കമായി. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ടെസ്റ്റാണ് ഇന്ന് ആരംഭിക്കുന്നത്. ടീം ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനാവാന്‍ കഴിഞ്ഞത് അഭിമാനമാണെന്ന് രോഹിത് ടോസിന് മുമ്പ് പറഞ്ഞു.

മൊഹാലിയിലെ സ്‌പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ രണ്ട് പേസർമാരും മൂന്ന് സ്‌പിന്നർമാരും അടങ്ങുന്നതാണ് ഇന്ത്യൻ ബൗളിങ്ങ് നിര. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജയന്ത് യാദവ് എന്നിവാരണ് ടീമിലെ സ്പിന്നര്‍മാര്‍. പേസര്‍മാരായ മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര എന്നിവരും ടീമിലെത്തി. മോശം ഫോമിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ ചേതേശ്വര്‍ പൂജാരയ്ക്ക് പകരം മൂന്നാം നമ്പറില്‍ ഹനുമ വിഹാരി കളിക്കും.

രോഹിതിനൊപ്പം മായങ്ക് അഗർവാൾ ഓപ്പൺ ചെയ്യുമ്പോൾ അഞ്ചാം നമ്പറില്‍ ശ്രേയസ് അയ്യർ ബാറ്റ് ചെയ്യും. ഇന്ത്യന്‍ താരം വിരാട് കോലിയുടെ 100-ാം ടെസ്റ്റ് മത്സരമാണിത്. ഇന്ത്യക്കായി 11 താരങ്ങൾ മാത്രമാണ് ഇതുവരെ ടെസ്റ്റില്‍ 100 മത്സരങ്ങള്‍ പൂർത്തിയാക്കിയിട്ടുള്ളത്. ശ്രീലങ്കയുടെ 300-ാം ടെസ്റ്റും കൂടിയാണിത്.

ALSO READ: കണക്കുകൾ കളി പറയും'.. ഇതാണ് കിങ് കോലിയുടെ ടെസ്റ്റ് കരിയര്‍

ഇന്ത്യ

രോഹിത് ശർമ്മ (ക്യാപ്‌റ്റൻ), മായങ്ക് അഗർവാൾ, ഹനുമ വിഹാരി, വിരാട് കോലി, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ജയന്ത് യാദവ്

ശ്രീലങ്ക

ദിമുത് കരുണരത്‌നെ (ക്യാപ്‌റ്റൻ), പാതും നിസാങ്ക, ലഹിരു തിരമാനെ, ഏഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡി സിൽവ, ചരിത് അസലങ്ക, ദിനേഷ് ചണ്ഡിമൽ (വിക്കറ്റ് കീപ്പർ), സുരംഗ ലക്‌മൽ, വിശ്വ ഫെർണാണ്ടോ, ലസിത് എംബുൽദേനിയ, ലഹിരു കുമാര

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.