ETV Bharat / sports

'ഇംഗ്ലണ്ടിനെ നമുക്ക് പൂട്ടിയിടാം'; പാകിസ്ഥാനെ കളിയാക്കി വസീം അക്രം

author img

By ETV Bharat Kerala Team

Published : Nov 10, 2023, 3:24 PM IST

Wasim Akram Pakistan Cricket Team Cricket World Cup 2023 : ഏകദിന ലോകകപ്പിലെ പാകിസ്ഥാന്‍റെ ദുരവസ്ഥയെ കളിയാക്കി ഇതിഹാസ താരം വസീം അക്രം.

Wasim Akram on Pakistan Cricket Team  Cricket World Cup 2023  Pakistan Cricket Team  Babar Azam  ഏകദിന ലോകകപ്പ് 2023  വസീം അക്രം  പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം  ബാബര്‍ അസം
Wasim Akram Pakistan Cricket Team Cricket World Cup 2023

മുംബൈ: അയല്‍ക്കാരായ ഇന്ത്യയുടെ മണ്ണില്‍ നടക്കുന്ന ഏകദിന ലോകകപ്പിനായി (Cricket World Cup 2023) ഫേവറേറ്റുകളായി എത്തിയ ടീമാണ് പാകിസ്ഥാന്‍. എന്നാല്‍ നിലവില്‍ ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനല്‍ കാണാതെ പുറത്താവലിന്‍റെ വക്കിലാണ് ബാബര്‍ അസമിന്‍റെ (Babar Azam) സംഘം. ഇതേവരെ കളിച്ച എട്ട് മത്സരങ്ങളില്‍ നാലെണ്ണം മാത്രം വിജയിച്ച പാകിസ്ഥാന്‍ (Pakistan Cricket Team) നിലവിലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇനി ഒരു മത്സരം ശേഷിക്കുന്നുണ്ടെങ്കിലും ടീമിനെ സംബന്ധിച്ച് സെമി ഫൈനല്‍ സാധ്യത വിദൂരമാണ്. അതിനായി നിലവിലെ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനക്കാരായ ന്യൂസിലന്‍ഡിനെയാണ് ടീമിന് മറികടക്കേണ്ടത്. ഒമ്പത് മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയം നേടിയ ന്യൂസിലന്‍ഡിന് 12 പോയിന്‍റും +7.43 എന്ന നെറ്റ് റണ്‍ റേറ്റുമാണുള്ളത്.

അവസാന ഗ്രൂപ്പ് മത്സരത്തില്‍ എതിരാളിയായ ഇംഗ്ലണ്ടിനെതിരെ വിജയിച്ചാല്‍ പോയിന്‍റില്‍ ന്യൂസിലന്‍ഡിനൊപ്പം എത്താനാവുമെങ്കിലും നെറ്റ് റണ്‍ റേറ്റില്‍ ടീമിനെ മറികടക്കുകയെന്നത് പാകിസ്ഥാനെ സംബന്ധിച്ച് ഹിമാലയന്‍ ടാസ്‌കാണ്. അതിനായി ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റു ചെയ്യുകയാണെങ്കില്‍ 287 റണ്‍സിന്‍റെ വിജയമാണ് പാക് ടീം നേടേണ്ടത്.

ഇനി രണ്ടാമതാണ് ബാറ്റു ചെയ്യുന്നതെങ്കില്‍ 15 പന്തുകള്‍ക്കുള്ളില്‍ ടീമിന് കളി തീര്‍ക്കേണ്ടതുണ്ട്. ഇപ്പോഴിതാ പാകിസ്ഥാന്‍റെ ഈ ദുരവസ്ഥയെ കളിയാക്കിയിരിക്കുകയാണ് മുന്‍ താരവും പേസ് ഇതിഹാസവുമായ വസീം അക്രം (Wasim Akram on Pakistan Cricket Team's Cricket World Cup 2023 semi final Scenario). നെറ്റ് റണ്‍ റേറ്റില്‍ ന്യൂസിലന്‍ഡിനെ മറികടക്കാന്‍ പാക് ടീമിന് ഇനിയും കഴിയുമെന്നാണ് അക്രം പറയുന്നത്.

ALSO READ: 'ഇത് എക്കാലത്തെയും മികച്ച ഏകദിന ടീം...'; ലോകകപ്പിലെ ഇന്ത്യന്‍ ടീമിനെ കുറിച്ച് ദിനേശ് കാര്‍ത്തിക്

അതിനായി അക്രം പറഞ്ഞ തന്ത്രം ഇങ്ങിനെ.. പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്‌ത് മികച്ച സ്‌കോര്‍ നേടേണ്ടതുണ്ട്. ഇതിന് ശേഷം മറുപടിക്ക് ഇറങ്ങും മുമ്പ് തന്നെ ഇംഗ്ലീഷ് താരങ്ങളെ ഡ്രസ്സിങ് റൂമില്‍ പൂട്ടിയിട്ട് ടൈം ഔട്ട് ആക്കുക. ഇങ്ങിനെ ചെയ്‌താല്‍ പാകിസ്ഥാന് ആദ്യ നാലില്‍ എത്താന്‍ കഴിയുമെന്നുമാണ് വസീം അക്രം (Wasim Akram) ഒരു ചാനല്‍ ചര്‍ച്ചയ്‌ക്കിടെ പറഞ്ഞത്.

ALSO READ: 'ക്രിസ്റ്റ്യാനോ ആണെന്നാണ് കോലിയുടെ വിചാരം, എന്നാല്‍ അങ്ങനെ അല്ല': യുവരാജ് സിങ്

ഏകദിന ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ വിജയിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിരുന്നു. തുടര്‍ന്ന് കളിച്ച നാല് മത്സരങ്ങളും തോല്‍വി വഴങ്ങിയതാണ് ടീമിന് കനത്ത തിരിച്ചടി ആയത്. ഇനി ഇംഗ്ലണ്ടിനെതിരെ ഇത്രയും വലിയ മാര്‍ജിനില്‍ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പൊരുത് ജയിച്ച് തല ഉയര്‍ത്തി മടങ്ങാനാവും ബാബര്‍ അസമും സംഘവും ലക്ഷ്യം വയ്‌ക്കുക.

ALSO READ: 'മുഹമ്മദ് ഷമിയുടെ വിക്കറ്റ് വേട്ടയ്‌ക്ക് പിന്നിലെ കാരണം ഇതാണ്…' ഗൗതം ഗംഭീറിന്‍റെ പ്രതികരണം ഇങ്ങനെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.