ETV Bharat / sports

'107 പന്തില്‍ 66, അത് രാഹുലിന്‍റെ ഇന്നിങ്‌സ് ആയിരുന്നില്ല' ; വമ്പന്‍ വിമര്‍ശനവുമായി ഷൊയ്‌ബ് മാലിക്

author img

By ETV Bharat Kerala Team

Published : Nov 21, 2023, 1:35 PM IST

Shoaib Malik Criticizes KL Rahul  Shoaib Malik on KL Rahul World Cup Final Knock  Australia beat India In World Cup 2023 Final  India vs Australia World Cup 2023 Final  Cricket World Cup 2023  കെഎല്‍ രാഹുലിനെ വിമര്‍ശിച്ച് ഷൊയ്‌ബ് മാലിക്  ഏകദിന ലോകകപ്പ് 2023  ലോകകപ്പ് ഫൈനല്‍ 2023 കെഎല്‍ രാഹുല്‍ ടോപ് സ്‌കോറര്‍  കെഎല്‍ രാഹുലിനെതിരെ ഷൊയ്‌ബ് മാലിക്
Shoaib Malik Criticizes KL Rahul For Cricket World Cup 2023 Final Knock

Shoaib Malik Criticizes KL Rahul : ഏകദിന ലോകകപ്പ് 2023-ന്‍റെ ഫൈനലില്‍ കെഎല്‍ രാഹുല്‍ ശ്രമിച്ചത് മുഴുവന്‍ ഓവറും ബാറ്റ് ചെയ്യാനാണെന്ന് പാകിസ്ഥാന്‍റെ മുന്‍ ക്യാപ്റ്റന്‍ ഷൊയ്‌ബ് മാലിക്.

ഇസ്ലാമബാദ് : ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) മിന്നും പ്രകടനം നടത്തിയെങ്കിലും കലാശപ്പോരില്‍ ആതിഥേയരായ ഇന്ത്യയ്‌ക്ക് കാലിടറിയിരുന്നു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയ ആറ് വിക്കറ്റുകള്‍ക്കാണ് ഇന്ത്യയെ തോല്‍പ്പിച്ചത് (Australia beat India In Cricket World Cup 2023 Final). മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ട് ആയി.

107 പന്തില്‍ 66 റണ്‍സ് നേടിയ കെഎല്‍ രാഹുലായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍ (KL Rahul's Performance In Cricket World Cup 2023 Final). മറുപടിക്കിറങ്ങിയ ഓസീസ് ട്രാവിസ് ഹെഡിന്‍റെ സെഞ്ചുറി മികവില്‍ 43 ഓവറുകളില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ അനായാസം ലക്ഷ്യത്തിലേക്ക് എത്തി. ഇപ്പോഴിതാ ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഇന്ത്യയുടെ തോല്‍വിയില്‍ കെഎല്‍ രാഹുലിന്‍റെ പ്രകടനത്തിലേക്ക് വിരല്‍ ചൂണ്ടിയിരിക്കുകയാണ് പാകിസ്ഥാന്‍റെ മുന്‍ ക്യാപ്റ്റന്‍ ഷൊയ്ബ് മാലിക് (Pakistan captain Shoaib Malik Criticizes KL Rahul).

ALSO READ: സഞ്ജുവില്ല: സൂര്യകുമാര്‍ യാദവ് ക്യാപ്‌റ്റന്‍, വിക്കറ്റ് കീപ്പറായി ഇഷാനും ജിതേഷും; ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്ക് ടീം ഇന്ത്യ

ഇന്ത്യ മത്സരം തോല്‍ക്കുന്നതില്‍ മധ്യനിരയിൽ രാഹുലിന്‍റെ (KL Rahul) മോശം സ്‌ട്രൈക്ക് റേറ്റ് നിര്‍ണായകമായി എന്നാണ് ഷൊയ്‌ബ് മാലിക് പറഞ്ഞുവയ്‌ക്കുന്നത്. "കെഎൽ രാഹുൽ 50 ഓവറും ബാറ്റ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. അതിനുപകരം തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാനായിരുന്നു അവന്‍ ശ്രമിക്കേണ്ടിയിരുന്നത്.

കഠിനമായ സാഹചര്യങ്ങളിൽ ബാറ്റ് ചെയ്യുമ്പോള്‍ ബൗണ്ടറികൾ എളുപ്പത്തിൽ നേടാന്‍ കഴിഞ്ഞില്ലെങ്കില്‍, കുറഞ്ഞത് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യേണ്ടതുണ്ട്. എന്നാല്‍ അത് സംഭവിച്ചിരുന്നില്ല. ധാരാളം ഡോട്ട് ബോളുകൾ ഉണ്ടായിരുന്നു" ഷൊയ്ബ്‌ മാലിക് ( Shoaib Malik) പറഞ്ഞു.

ALSO READ: 'മുഴുവന്‍ ഇന്ത്യയും നിനക്കൊപ്പമുണ്ട്; തല ഉയര്‍ത്തിത്തന്നെ നില്‍ക്കുക'; രോഹിത്തിനെ ആശ്വസിപ്പിച്ച് കപില്‍ ദേവ്

ഇന്നിങ്‌സിലെ മുഴുവന്‍ ഓവറും ബാറ്റ് ചെയ്യുന്ന തരത്തിലുള്ള രീതിയിലായിരുന്നു രാഹുല്‍ കളിച്ചതെന്നും പാകിസ്ഥാന്‍റെ മുന്‍ താരം കൂട്ടിച്ചേര്‍ത്തു. "തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് അതിവേഗം വിക്കറ്റുകൾ നഷ്ടപ്പെടുമ്പോൾ അവന്‍ വളരെയധികം ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു കളിച്ചത്.

ALSO READ: 'ആത്യന്തിക ലക്ഷ്യത്തിൽ ഞങ്ങള്‍ പരാജയപ്പെട്ടു, എന്നാല്‍ അത് നേടുംവരെ ഒന്നുമവസാനിക്കുന്നില്ല'; വികാരനിര്‍ഭര കുറിപ്പുമായി ശുഭ്‌മാന്‍ ഗില്‍

107 പന്തിൽ 66 റൺസെടുത്ത പ്രകടനം കണ്ടാല്‍ തന്നെ അറിയാം. അത് കെഎൽ രാഹുലിന്‍റെ ഇന്നിങ്‌സ് ആയിരുന്നില്ല. തനിക്ക് മാത്രം മുഴുവന്‍ 50 ഓവറും ബാറ്റ് ചെയ്യണമെന്ന രീതിയിലാണ് അവന്‍ കളിച്ചത്. പക്ഷേ, അവന്‍ കുറച്ചുകൂടി റണ്‍സ് നേടേണ്ടതുണ്ടായിരുന്നു" - ഷൊയ്‌ബ് മാലിക് പറഞ്ഞുനിര്‍ത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.