ETV Bharat / sports

'മുഴുവന്‍ ഇന്ത്യയും നിനക്കൊപ്പമുണ്ട്; തല ഉയര്‍ത്തിത്തന്നെ നില്‍ക്കുക'; രോഹിത്തിനെ ആശ്വസിപ്പിച്ച് കപില്‍ ദേവ്

author img

By ETV Bharat Kerala Team

Published : Nov 20, 2023, 6:26 PM IST

Kapil Dev in support of Rohit Sharma  Rohit Sharma  Cricket World Cup 2023  India lost Against Australia in World Cup 2023  Kapil dev support Rohit Sharma  Kapil dev Instagram  രോഹിത് ശര്‍മയെ ആശ്വസിപ്പിച്ച് കപില്‍ ദേവ്  ഏകദിന ലോകകപ്പ് 2023  രോഹിത് ശര്‍മയെ പിന്തുണച്ച് കപില്‍ ദേവ്  കപില്‍ ദേവ് ഇന്‍സ്റ്റഗ്രാം
Kapil Dev in support of Rohit Sharma after Cricket World Cup 2023 Final loss

Kapil Dev in support of Rohit Sharma: ഏകദിന ലോകകപ്പ് തോല്‍വിയില്‍ നിരാശപ്പെടേണ്ടതില്ലെന്ന് മുന്‍ ക്യാപ്‌ടന്‍ കപില്‍ ദേവ്. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ തോല്‍വിയില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ ആശ്വസിപ്പിച്ച് കപില്‍ ദേവ്.

അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ മിന്നും കുതിപ്പ് നടത്തിയ ഇന്ത്യയ്‌ക്ക് ഫൈനലില്‍ ഓസ്‌ട്രേലിയയോട് അടി തെറ്റിയിരുന്നു. ഇതിന് മുന്നെ കളിച്ച മത്സരങ്ങളിലെല്ലാം വമ്പന്‍ മികവായിരുന്നു രോഹിത് ശര്‍മയുടെ (Rohit Shrama) സംഘം നടത്തിയത്. എന്നാല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ ആറ് വിക്കറ്റിന്‍റെ തോല്‍വിയാണ് ആതിഥേയരെ കാത്തിരുന്നത് (India lost Against Australia in Cricket World Cup 2023 Final).

ടീമംഗങ്ങളേയും കോടിക്കണക്കിന് ആരാധകരേയും നിരാശയിലേക്ക് തള്ളിവിടുന്നതായിരുന്നുയിത്. ഇപ്പോഴിതാ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ആശ്വസിപ്പിച്ചും പിന്തുണച്ചും രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ താരം കപില്‍ ദേവ്.(Kapil Dev in support of Indian captain Rohit Sharma after Cricket World Cup 2023 Final loss). രോഹിത് തന്‍റെ ചുമതല ഉജ്വലമായി തന്നെ കൈകാര്യം ചെയ്‌തതായും മുഴുവന്‍ ഇന്ത്യയും താരത്തിനൊപ്പമുണ്ടെന്നാണ് കപില്‍ ദേവ് തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സ്റ്റോറിയിട്ടിരിക്കുന്നത്.

"രോഹിത്, നീ ഉജ്വലമായാണ് നിന്‍റെ ചുമല നിര്‍വഹിച്ചത്. ഇപ്പോഴത്തെ തോല്‍വി പ്രയാസകരമാണെന്ന് എനിക്ക് അറിയാം. എന്നാല്‍ ഒരുപാട് വിജയങ്ങള്‍ നിന്നെ കാത്തിരിപ്പുണ്ട്. ഉത്സാഹത്തോടെ തല ഉയര്‍ത്തി നില്‍ക്കുക. മുഴുവന്‍ ഇന്ത്യയും നിനക്കൊപ്പമുണ്ട്"- കപില്‍ തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ എഴുതി. തോല്‍വിയില്‍ നിരാശയില്‍ നില്‍ക്കുന്ന രോഹിത്തിന്‍റെ ചിത്രത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ത്യയ്‌ക്ക് ആദ്യ ഏകദിന ലോകകപ്പ് കിടീരം നേടിത്തന്ന നായകനായ കപില്‍ തന്‍റെ വാക്കുകള്‍ കുറിച്ചത് (Kapil dev support Rohit Sharma).

ALSO READ: കയ്യില്‍ പൈന്‍റും പിടിച്ച് ലോകകപ്പ് ട്രോഫിയില്‍ കാല്‍ വച്ച് മിച്ചല്‍ മാര്‍ഷ്‌; അല്‍പം 'വെളിവ്' ആവാമെന്ന് നെറ്റിസണ്‍സ്

അതേസമയം ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഫൈനലില്‍ തങ്ങളുടെ മികച്ച പ്രകടനം നടത്താന്‍ ടീമിന് കഴിഞ്ഞില്ലെന്ന് രോഹിത് ശര്‍മ പ്രതികരിച്ചിരുന്നു. മത്സരത്തിന് ശേഷമുള്ള രോഹിത്തിന്‍റെ വാക്കുകള്‍ ഇങ്ങിനെ.. "കഴിഞ്ഞ മത്സരങ്ങളിലേത് പോലെ, ഇന്നത്തെ ദിവസം ഞങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. എല്ലാ വിധത്തിലും ഞങ്ങള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ നടക്കാന്‍ ആഗ്രഹിച്ചത് ഇതായിരുന്നില്ല. ഞങ്ങളുടെ ടോട്ടലില്‍ ഒരു 20-30 റണ്‍സ് കൂടുതല്‍ ഉണ്ടായിരുന്നെങ്കില്‍ അതു നന്നാകുമായിരുന്നു.

വിരാട് കോലിയും കെഎല്‍ രാഹുലും കളിക്കുമ്പോള്‍ 270-280 റണ്‍സായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ വിക്കറ്റുകള്‍ നഷ്‌ടമായി. 240 റണ്‍സ് എന്ന സ്‌കോര്‍ പ്രതിരോധിക്കാന്‍ ഇറങ്ങുമ്പോള്‍ തീര്‍ച്ചയായും വിക്കറ്റുകള്‍ നേടേണ്ടതുണ്ടായിരുന്നു. പക്ഷെ, എല്ലാ വിധ ക്രെഡിറ്റും ട്രാവിസ് ഹെഡിനും മാര്‍നെസ് ലബുഷെയ്‌നുമാണ്. വലിയ കൂട്ടുകെട്ടുയര്‍ത്തി അവരാണ് ഞങ്ങളെ കളിയില്‍ നിന്നും പൂര്‍ണമായി പുറത്താക്കിയത്" രോഹിത് ശര്‍മ പറഞ്ഞു.

ALSO READ: ലോകകപ്പിന്‍റെ ടീമില്‍ രോഹിത് തന്നെ നായകന്‍, കോലിയുമുള്‍പ്പടെ 6 ഇന്ത്യന്‍ താരങ്ങള്‍ ; ഓസീസ് പക്ഷത്തുനിന്ന് രണ്ടുപേര്‍ മാത്രം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.