ETV Bharat / sports

New Zealand Vs Afghanistan Match: വീണ്ടും ഉയരത്തില്‍ പറന്ന് കിവികള്‍; ചെപ്പോക്കില്‍ അഫ്‌ഗാനെ പരാജയപ്പെടുത്തിയത് 149 റണ്‍സിന്

author img

By ETV Bharat Kerala Team

Published : Oct 18, 2023, 9:17 PM IST

Updated : Oct 18, 2023, 11:04 PM IST

Cricket World Cup 2023  New Zealand Vs Afghanistan Match  Cricket World Cup History  Who will Win Cricket World Cup 2023  Cricket World Cup 2023 Indian Squad  വീണ്ടും ഉയരത്തില്‍ പറന്ന് കിവികള്‍  അഫ്‌ഗാനിസ്ഥാനെ പരാജയപ്പെടുത്തി കിവികള്‍  ഏകദിന ലോകകപ്പ് 2023  ഏകദിന ലോകകപ്പ് ആര് നേടും  അഫ്‌ഗാനിസ്ഥാന്‍ ന്യൂസിലാന്‍ഡ് പോരാട്ടം
New Zealand Vs Afghanistan Match In Cricket World Cup 2023

New Zealand Beats Afghanistan With Huge Runs In Cricket World Cup 2023: നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ കിവീസ് ഉയര്‍ത്തിയ 288 റണ്‍സ് മറികടക്കാനെത്തിയ അഫ്‌ഗാനിസ്ഥാന്‍ 139 റണ്‍സില്‍ വിക്കറ്റുകളെല്ലാം വീണ് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു

ചെന്നൈ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) മറ്റൊരു അട്ടിമറി മണത്ത അഫ്‌ഗാനിസ്ഥാന്‍- ന്യൂസിലാന്‍ഡ് പോരാട്ടത്തിന് അസ്വാഭാവികതകളില്ലാത്ത മത്സരഫലം. ചെപ്പോക്കില്‍ സ്‌പിന്നര്‍മാരുടെ കരുത്തില്‍ കറുത്ത കുതിരകളുടെ പടയോട്ടം തടയാനെത്തിയ അഫ്‌ഗാനിസ്ഥാന്‍ 149 റണ്‍സിന് പരാജയം സമ്മതിക്കുകയായിരുന്നു. നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ കിവീസ് ഉയര്‍ത്തിയ 288 റണ്‍സ് മറികടക്കാനെത്തിയ അഫ്‌ഗാന്‍ 139 റണ്‍സില്‍ വിക്കറ്റുകളെല്ലാം വീണ് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.

ന്യൂസിലാന്‍ഡ് കെട്ടിപ്പൊക്കിയ 289 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍, അഫ്‌ഗാന് വേണ്ടി റഹ്‌മാനുള്ള ഗുര്‍ഭാസും ഇബ്രാഹിം സര്‍ദാനുമാണ് ആദ്യമായി ക്രീസിലെത്തിയത്. എന്നാല്‍ ആറാം ഓവറിന്‍റെ അവസാന പന്തില്‍ ഗുര്‍ഭാസിനെ (11) ക്ലീന്‍ ബോള്‍ഡാക്കി മാറ്റ് ഹെന്‌റി കിവീസിന് ബ്രേക്ക് ത്രൂ നല്‍കി. രണ്ട് പന്തുകള്‍ക്കിപ്പുറം ഇബ്രാഹിം സര്‍ദാന്‍ (14) ബോള്‍ട്ടിന്‍റെ പന്തില്‍ സാന്‍റ്‌നറുടെ കൈകളില്‍ കുരുങ്ങിയതോടെ അഫ്‌ഗാന്‍റെ ഓപണേഴ്‌സ് ഇരുവരും തിരിച്ചുകയറി.

പിന്നാലെ ക്രീസിലെത്തിയ റഹ്‌മത് ഷാ, നായകന്‍ ഹഷ്‌മത്തുള്ള ഷാഹിദിയെ കൂടെ കൂട്ടി പൊരുതാന്‍ ഒരുങ്ങിയെങ്കിലും ഈ ശ്രമം വിഫലമായി. നായകന്‍ ഷാഹിദിയെ (8) വിക്കറ്റില്‍ കുരുക്കി ലോക്കി ഫെര്‍ഗുസനായിരുന്നു അഫ്‌ഗാന്‍ കൂടാരത്തില്‍ ഭീതി വിതച്ചത്. സാന്‍റ്‌നറുടെ മിന്നും ക്യാച്ചിലായിരുന്നു അപ്‌ഗാന്‍ ക്യാപ്‌റ്റന്‍റെ മടക്കം. പിന്നാലെ എത്തിയ അസ്‌മത്തുള്ള ഒമര്‍സായി റഹ്‌മത്ത് ഷായ്‌ക്ക് മികച്ച പിന്തുണ നല്‍കിയതോടെ സ്‌കോര്‍ബോര്‍ഡ് ചലിച്ചുതുടങ്ങി. എന്നാല്‍ 26 ആം ഏവറില്‍ ട്രെന്‍ഡ് ബോള്‍ട്ട് വീണ്ടും അവതരിച്ചതോടെ ഒമര്‍സായി തിരികെ കയറി. 32 പന്തില്‍ 27 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം.

തുടര്‍ന്നെത്തിയ ഇക്രം അലിഖിലിനെ ഒപ്പം കൂട്ടി റഹ്‌മത്ത് ഷാ പൊരുതി നോക്കിയെങ്കിയെങ്കിലും രചിന്‍ രവീന്ദ്ര ഇതിന് വിലങ്ങുതടിയായി. ഇതോടെ62 പന്തില്‍ 36 റണ്‍സുമായി രഹ്‌മത്ത് ഷായും മടങ്ങി. അഫ്‌ഗാന്‍ നിരയിലെ ടോപ്‌ സ്‌കോററും ഷാ തന്നെയായിരുന്നു. തുടര്‍ന്നെത്തിയ മുഹമ്മദ് നബി (7), റാഷിധ് ഖാന്‍ (8), മുജീബുറഹ്‌മാന്‍ (4), നവീനുല്‍ ഹഖ് (0), ഫസല്‍ഹഖ് ഫറൂഖി (0) എന്നിവര്‍ക്കും ടീമിനായി ഒന്നും ചെയ്യാനായില്ല. കിവീസിനായി മിച്ചല്‍ സാന്‍റ്‌നറും ലോക്കി ഫെര്‍ഗുസനും മൂന്ന് വീതം വിക്കറ്റുകളും ട്രെന്‍റ് ബോള്‍ട്ട് രണ്ട് വിക്കറ്റും വീഴ്‌ത്തി. രചിന്‍ രവീന്ദ്രയും മാറ്റ് ഹെന്‌റിയും ഓരോ വിക്കറ്റുകളും ടീമിനായി പിഴിതു.

Last Updated :Oct 18, 2023, 11:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.