ETV Bharat / sports

Daryl Mitchell Praises Virat Kohli : 'വിരാട് കോലി ക്രിക്കറ്റിലെ മഹാന്മാരില്‍ ഒരാളായി എന്നും വാഴ്ത്തപ്പെടും': ഡാരില്‍ മിച്ചല്‍

author img

By ETV Bharat Kerala Team

Published : Oct 23, 2023, 6:35 PM IST

India vs New Zealand  Daryl Mitchell praises Virat Kohli  India vs New Zealand  Cricket World Cup 2023  ഏകദിന ലോകകപ്പ് 2023  വിരാട് കോലി  ഡാരില്‍ മിച്ചല്‍  ഇന്ത്യ vs ന്യൂസിലന്‍ഡ്
Daryl Mitchell praises Virat Kohli

Daryl Mitchell praises Virat Kohli cricket world cup 2023. വിരാട് കോലി ഒരു ലോകോത്തര താരമാണെന്ന് ന്യൂസിലന്‍ഡ് ബാറ്റര്‍ ഡാരില്‍ മിച്ചല്‍

ധര്‍മ്മശാല: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ന്യൂസിലന്‍ഡിനെതിരായി (India vs New Zealand) മിന്നും പ്രകടനമായിരുന്നു ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി (Virat Kohli) നടത്തിയത്. ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിക്ക് തൊട്ടരികെ വീണെങ്കിലും ഇന്ത്യയുടെ വിജയം ഏറെക്കുറെ ഉറപ്പിച്ചായിരുന്നു കോലി തിരിച്ച് കയറിയത്. മത്സരത്തില്‍ 104 പന്തില്‍ 95 റണ്‍സായിരുന്നു താരം നേടിയത്.

ഈ പ്രകടനത്തിന് കോലിയെ പുകഴ്‌ത്തിയിരിക്കുകയാണ് ന്യൂസിലന്‍ഡ് ബാറ്റര്‍ ഡാരില്‍ മിച്ചല്‍ (Daryl Mitchell praises Virat Kohli). വിരാട് കോലി ഒരു ലോകോത്തര താരമാണെന്നാണ് ഡാരില്‍ മിച്ചല്‍ പറയുന്നത്. ക്രിക്കറ്റിലെ മഹാന്മാരില്‍ ഒരാളായി താരം എന്നും വാഴ്ത്തപ്പെടുമെന്നും ഡാരില്‍ മിച്ചല്‍ പറഞ്ഞു. ധര്‍മ്മശാലയിലെ മത്സരത്തിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തിലാണ് ഡാരില്‍ മിച്ചലിന്‍റെ വാക്കുകള്‍.

"വിരാട് കോലി ഒരു വേള്‍ഡ്‌ ക്ലാസ് പ്ലെയറാണ്. ക്രിക്കറ്റിലെ മഹാന്മാരില്‍ ഒരാളായി അദ്ദേഹം എന്നും വാഴ്ത്തപ്പെടും. ന്യൂസിലന്‍ഡിനെതിരെ സമ്മര്‍ദ ഘട്ടത്തില്‍ മികച്ച ഒരു ഇന്നിങ്‌സാണ് അദ്ദേഹം കളിച്ചത്. സെഞ്ചുറി നേടാനായില്ലെങ്കിലും ടീമിന്‍റെ വിജയം ഏറെക്കുറെ ഉറപ്പിച്ചായിരുന്നു കോലി തിരിച്ച് കയറിയത്", ഡാരില്‍ മിച്ചല്‍ (Daryl Mitchell) പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരെ സെഞ്ചുറി നേടിയ ഡാരില്‍ മിച്ചല്‍ ന്യൂസിലന്‍ഡ് ഇന്നിങ്‌സിന്‍റെ നട്ടെല്ലായിരുന്നു. 127 പന്തുകളില്‍ 130 റണ്‍സായിരുന്നു ഡാരില്‍ മിച്ചല്‍ നേടിയത്. ഇതോടെ ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് എതിരെ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം കിവീസ് താരമാവാനും ഡാരില്‍ മിച്ചലിന് കഴിഞ്ഞു.

ALSO READ: Gautam Gambhir hails Virat Kohli: 'വിരാട് കോലി ചേസ് മാസ്റ്റര്‍'; വാഴ്‌ത്തിപ്പാടി ഗൗതം ഗംഭീര്‍

ഇതിന് മുന്നെ 48 വര്‍ഷങ്ങള്‍ക്ക് മുന്നെ 1975-ലെ പ്രഥമ പതിപ്പിലായിരുന്നു ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ ഒരു കിവീസ് താരത്തിന്‍റെ സെഞ്ചുറി പ്രകടനമുണ്ടായത്. മാഞ്ചസ്റ്ററില്‍ നടന്ന മത്സരത്തില്‍ 114 റണ്‍സ് നേടിയ ഗ്ലെന്‍ ടര്‍ണര്‍ ആണ് ഇന്ത്യയ്‌ക്കെതിരെ ലോകകപ്പില്‍ സെഞ്ചുറി നേടിയ ആദ്യ ന്യൂസിലന്‍ഡ് താരം. ധര്‍മ്മശാലയിലെ പ്രകടനത്തോടെ ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന കിവീസ് താരമെന്ന റെക്കോഡും മിച്ചല്‍ സ്വന്തം പേരിലാക്കി.

ALSO READ: Virat Kohli In ICC Limited Over Tournaments: 'റെക്കോഡ് മേക്കര്‍' കിങ് കോലി, ഇതിഹാസങ്ങള്‍ പിന്നില്‍; ചരിത്രനേട്ടം സ്വന്തമാക്കി വിരാട്

മത്സരത്തില്‍ നാല് വിക്കറ്റിന്‍റെ വിജമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത കിവീസ് 50 ഓവറില്‍ 10 വിക്കറ്റ് നഷ്‌ടത്തില്‍ 273 റണ്‍സായിരുന്നു നേടിയിരുന്നത്. മറുപടിക്കിറങ്ങിയ ഇന്ത്യ 48 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 274 റണ്‍സെടുത്ത് വിജയം ഉറപ്പിക്കുകയായിരുന്നു. ലോകകപ്പില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ അഞ്ചാമത്തെ വിജയമാണിത്. മറുവശത്ത് കിവീസിന്‍റെ ആദ്യ തോല്‍വിയും.

ALSO READ: Aakash Chopra Criticizes Babar Azam: 'സൂപ്പര്‍സ്റ്റാറാണ്, പക്ഷെ ഹീറോയുടെ സഹോദരന്‍റെ വേഷം പോലും ചെയ്യാനായിട്ടില്ല'; ബാബറിനെ വിമര്‍ശിച്ച് ആകാശ് ചോപ്ര

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.