ETV Bharat / sports

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് : ഇന്ത്യന്‍ ടീമില്‍ പ്രതിസന്ധി ; ക്യാപ്റ്റനും വൈസ്‌ ക്യാപ്റ്റനുമുള്‍പ്പടെ കൊവിഡ്

author img

By

Published : Jan 20, 2022, 7:46 AM IST

കളിക്കാര്‍ ഐസൊലേഷനില്‍ തുടരുമെന്നും മെഡിക്കല്‍ സംഘം സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ബിസിസിഐ

ICC U-19 World Cup  U-19 World Cup  Covid strikes India U-19 camp  അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്  ഇന്ത്യന്‍ ടീമില്‍ കൊവിഡ് പ്രതിസന്ധി  Yash Dhull  Shaikh Rasheed
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യന്‍ ടീമില്‍ പ്രതിസന്ധി; ക്യാപ്റ്റനും വൈസ്‌ ക്യാപ്റ്റനുമുള്‍പ്പെടെ കൊവിഡ്

ജോർജ്ജ്ടൗൺ : അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടി. നായകന്‍ യാഷ് ധുലും വൈസ് ക്യാപ്റ്റന്‍ എസ്‌കെ റഷീദുമടക്കം ടീമിലെ നാല് കളിക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ഇരുവരെയും കൂടാതെ ആ​രാ​ധ്യ​ ​യാ​ദ​വ്,​​​ ​സി​ദ്ധാ​ര്‍​ഥ് ​യാ​ദ​വ് ​എ​ന്നിവ​ര്‍ക്കാണ് കൊവിഡ്. മാനവ് പ്രകാശ്, വാസു വാറ്റ്സ് എന്നിവര്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തു.

ഇരുവരുടേയും ഫലത്തിനായി കാത്തിരിക്കുകയാണ്. കളിക്കാര്‍ ഐസൊലേഷനില്‍ തുടരുമെന്നും മെഡിക്കല്‍ സംഘം സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ബിസിസിഐ വ്യക്തമാക്കി.

ടൂര്‍ണമെന്‍റില്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തിന് മുന്നോടിയായാണ് കളിക്കാര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തിയത്. 17 അംഗ ടീമിലെ ആറ് താരങ്ങള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ പാടുപെട്ടാണ് ഇന്ത്യ അന്തിമ ഇലവനെ പ്രഖ്യാപിച്ചത്.

എന്നാല്‍ മത്സരത്തില്‍ 174 റണ്‍സിന്‍റെ മിന്നുന്ന വിജയം നേടാന്‍ ഇന്ത്യയ്‌ക്കായി. ക്യാപ്റ്റന്‍റെ അഭാവത്തില്‍ ടൂര്‍ണമെന്‍റില്‍ നി​ഷാ​ന്ത് ​സി​ന്ധു​വാണ് ഇന്ത്യയെ നയിച്ചത്. വിജയത്തോടെ ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്താന്‍ ഇന്ത്യയ്‌ക്കായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.