ETV Bharat / sports

അവഗണനയിലും തലയുയര്‍ത്തി സഞ്‌ജു; ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ നേട്ടം

author img

By

Published : Nov 30, 2022, 5:35 PM IST

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഒരു മത്സരം മാത്രം കളിച്ച സഞ്‌ജു സാംസണ്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ 10 സ്ഥാനങ്ങള്‍ ഉയര്‍ന്നു.

ICC ODI Rankings  Sanju Samson ODI Rankings  Sanju Samson  Shubman Gill  Shubman Gill ODI Rankings  shreyas iyer  shreyas iyer ODI Rankings  kane williamson  tom latham  കെയ്‌ന്‍ വില്യംസണ്‍  ടോം ലാഥം  kane williamson ODI Rankings  സഞ്‌ജു സാംസണ്‍  സഞ്‌ജു സാംസണ്‍ എകദിന റാങ്കിങ്  ശുഭ്‌മാന്‍ ഗില്‍  ശ്രേയസ്‌ അയ്യര്‍  വിരാട് കോലി  വിരാട് കോലി എകദിന റാങ്കിങ്  രോഹിത് ശര്‍മ ഏകദിന റാങ്കിങ്  virat kohli  rohit sharma
അവഗണനയിലും തലയുയര്‍ത്തി സഞ്‌ജു; ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ നേട്ടം

ദുബായ്‌: ഐസിസി ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങളായ സഞ്‌ജു സാംസണും ശ്രേയസ് അയ്യരും ശുഭ്‌മാന്‍ ഗില്ലും. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് തുണയായത്. മൂന്ന് മത്സര പരമ്പരയില്‍ ഒരു കളി മാത്രം കളിച്ച സഞ്‌ജു 10 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 82-ാം റാങ്കിലെത്തി.

ആറ് സ്ഥാനങ്ങള്‍ ഉയര്‍ന്ന ശ്രേയസ് 27-ാം റാങ്കിലെത്തിയപ്പോള്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ശുഭ്‌മാന്‍ ഗില്‍ 34-ാമതെത്തി. പരമ്പരയുടെ ഭാഗമല്ലാതിരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വെറ്ററന്‍ ബാറ്റര്‍ വിരാട് കോലി എന്നിവര്‍ക്ക് ഓരോ സ്ഥാനം നഷ്‌ടമായി. നിലവിലെ റാങ്കിങ്ങില്‍ കോലി എട്ടാമതും രോഹിത് ഒമ്പതാം സ്ഥാനത്തുമാണുള്ളത്.

സഞ്‌ജുവിനെ തഴഞ്ഞതില്‍ പ്രതിഷേധം: കീവിസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങളില്‍ സഞ്‌ജു തഴയപ്പെട്ടത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ബിസിസിഐക്കും മാനേജ്‌മെന്‍റിനുമെതിരെ നിരവധി ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.

ടീം കോമ്പിനേഷനാലാണ് സഞ്‌ജു പുറത്തായതെന്നാണ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ നല്‍കിയ വിശദീകരണം. എന്നാല്‍ നിരന്തരം പരാജയപ്പെടുന്ന റിഷഭ്‌ പന്തിനെ പുറത്തിരുത്തി സഞ്‌ജുവിന് അവസരം നല്‍കണമെന്നാണ് ആരാധകര്‍ ആവശ്യമുന്നയിച്ചത്.

നേട്ടമുണ്ടാക്കി കിവീസ് താരങ്ങള്‍: ഇന്ത്യയ്‌ക്കെതിരായ പ്രകടനത്തോടെ കിവീസ് നായകന്‍ കെയ്‌ന്‍ വില്യംസണും ടോം ലാഥവും ബാറ്റര്‍മാരുടെ പട്ടികയില്‍ നേട്ടമുണ്ടാക്കി. ആദ്യ ഏകദിനത്തില്‍ തന്‍റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 145 റണ്‍സടിച്ച് പുറത്താവാതെ നിന്ന ലാഥം 10 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 18-ാമത് എത്തിയപ്പോള്‍ അര്‍ധ സെഞ്ച്വറി പ്രകടനവുമായി കൂട്ടുനിന്ന വില്യംസണ്‍ ആദ്യ പത്തില്‍ തിരിച്ചെത്തി.

പാകിസ്ഥാന്‍ താരങ്ങളായ ബാബര്‍ അസം, ഇമാം ഉൽ ഹഖ് എന്നിവരാണ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്ത് തുടരുന്നത്. ദക്ഷിണാഫ്രിക്കയുടെ റാസി വാൻ ഡെർ ഡസ്സെൻ, ക്വിന്‍റൺ ഡി കോക്ക്, ഓസ്ട്രേലിയയുടെ ഡേവിഡ് വാർണർ എന്നിവരാണ് യഥാക്രമം മൂന്ന് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളിലുള്ളത്.

ഇന്ത്യയ്‌ക്കെതിരായ പ്രകടനത്തോടെ കിവീസ് പേസര്‍മാരായ ലോക്കി ഫെര്‍ഗൂസന്‍, ടിം സൗത്തി എന്നിവര്‍ നേട്ടമുണ്ടാക്കി. അഞ്ച് സ്ഥാനങ്ങള്‍ ഉയര്‍ന്ന ഫെര്‍ഗൂസന്‍ 32-ാം റാങ്കിലും രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന സൗത്തി 34-ാം റാങ്കിലുമാണുള്ളത്. ബോളര്‍മാരുടെയും ഓള്‍ റൗണ്ടര്‍മാരുടെയും പട്ടികയില്‍ ആദ്യ പത്തില്‍ ഇടം പിടിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. രണ്ട് സ്ഥാനങ്ങള്‍ താഴ്‌ന്ന് 14-ാം റാങ്കിലെത്തിയ ജസ്‌പ്രീത് ബുംറയാണ് ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ഇന്ത്യന്‍ ബോളര്‍.

കിവീസിന് പരമ്പര: ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര കിവീസ് സ്വന്തമാക്കിയിരുന്നു. പരമ്പരയിലെ മൂന്നാമത്തെ മത്സരവും മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചതോടെ ആദ്യ മത്സരത്തിലെ വിജയമാണ് കിവീസിന് തുണയായത്. പരമ്പരയിലെ രണ്ടാം മത്സരവും മഴയെത്തുടര്‍ന്ന് റദ്ദാക്കിയിരുന്നു.

ക്രൈസ്റ്റ് ചര്‍ച്ചിലെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 220 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 18 ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 104 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. ന്യൂസിലന്‍ഡിന്‍റെ ടോം ലാഥം പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.

Also read: 'പന്ത് മോശം ഫോമിലാണ്, വസ്‌തുത മനസിലാക്കൂ'; സഞ്‌ജുവിനായി വാദിച്ച് ശശി തരൂര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.