ETV Bharat / sports

Hasan Ali Ruled Out From Match Against South Africa: കടുത്ത പനി, പ്രോട്ടീസിനെതിരെ ഹസന്‍ അലിയില്ല; നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാന് തിരിച്ചടി

author img

By ETV Bharat Kerala Team

Published : Oct 27, 2023, 11:18 AM IST

Pakistan vs South Africa: സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്താന്‍ ചെന്നൈയില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം പാകിസ്ഥാന് ഏറെ നിര്‍ണായകമാണ്.

Cricket World Cup 2023  Pakistan vs South Africa  Hasan Ali  Hasan Ali Fever  Hasan Ali Ruled Out  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ് 2023  പാകിസ്ഥാന്‍ ദക്ഷിണാഫ്രിക്ക  ഹസന്‍ അലി  ഹസന്‍ അലി പനി
Hasan Ali Ruled Out From Match Against South Africa

ചെന്നൈ : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) നിലനില്‍പ്പിനായുള്ള പോരാട്ടത്തിന് വേണ്ടിയാണ് പാകിസ്ഥാന്‍ ഇന്ന് (ഒക്‌ടോബര്‍ 27) ഇറങ്ങുന്നത്. ചെന്നൈയില്‍ ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ദക്ഷിണാഫ്രിക്കയെ (South Africa) നേരിടാന്‍ ഇറങ്ങുമ്പോള്‍ ടീം നേരിടുന്ന പ്രധാന തലവേദന പേസര്‍ ഹസന്‍ അലിയുടെ (Hasan Ali Ruled Out World Cup Match Against South Africa) അഭാവമായിരിക്കും. പനി ബാധിതനായ താരം പ്രോട്ടീസിനെതിരായ മത്സരത്തില്‍ കളിക്കില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി മുതല്‍ താരത്തിന് കടുത്ത പനിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ, ചെന്നൈയിലെ ആദ്യ മത്സരത്തിനായെത്തിയപ്പോള്‍ ഇന്ത്യന്‍ യുവതാരം ശുഭ്‌മാന്‍ ഗില്ലിനും ഡെങ്കിപ്പനി ബാധിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങളിലും പുറത്തിരുന്ന ഗില്‍ പാകിസ്ഥാനെതിരായ മത്സരത്തിലൂടെയാണ് ടീമിലേക്ക് മടങ്ങിയെത്തിയത്.

പരിക്കേറ്റ് പുറത്തായ യുവ പേസര്‍ നസീം ഷായുടെ പകരക്കാരനായാണ് ഹസന്‍ അലി ലോകകപ്പ് സ്ക്വാഡില്‍ ഇടം പിടിച്ചത്. പാകിസ്ഥാന്‍ കളിച്ച അഞ്ച് മത്സരങ്ങളിലും ടീമിന്‍റെ പ്ലേയിങ് ഇലവനില്‍ ഇടം കണ്ടെത്താന്‍ ഹസന്‍ അലിക്ക് സാധിച്ചിരുന്നു. ഫോമിലുള്ള ഹസന്‍ അലിക്ക് ഈ അഞ്ച് മത്സരങ്ങളില്‍ നിന്നും 5.82 എക്കോണമിയില്‍ എട്ട് വിക്കറ്റാണ് സ്വന്തമാക്കാന്‍ സാധിച്ചത്.

ഈ ലോകകപ്പില്‍ പാകിസ്ഥാനായി കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ ബൗളറാണ് ഹസന്‍ അലി. അതേസമയം, ഹസന്‍ അലിയുടെ അഭാവത്തില്‍ മുഹമ്മദ് വസീം പാക് നിരയിലേക്ക് എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ലോകകപ്പ് പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് പാകിസ്ഥാന്‍. അഞ്ച് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് അവര്‍ക്ക് ഇതുവരെ ജയിക്കാനായത്. ഇന്ന് ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടാല്‍ പാകിസ്ഥാന്‍റെ ലോകകപ്പ് സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കും.

പാകിസ്ഥാന്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 സ്ക്വാഡ് (Cricket World Cup 2023 Pakistan Squad): അബ്‌ദുല്ല ഷഫീഖ്, സൗദ് ഷക്കീൽ, ബാബർ അസം (ക്യാപ്‌റ്റന്‍), മുഹമ്മദ് റിസ്‌വാൻ (വിക്കറ്റ് കീപ്പര്‍), ഇമാം ഉല്‍ ഹഖ്, ഫഖർ സമാൻ, ഷദാബ് ഖാൻ, ഇഫ്‌തിഖർ അഹമ്മദ്, സൽമാൻ അലി ആഘ, ഹാരിസ് റൗഫ്, ഷഹീൻ അഫ്രീദി, ഹസൻ അലി, മുഹമ്മദ് നവാസ്, ഉസാമ മിർ, മുഹമ്മദ് വസീം.

Read More : South Africa vs Pakistan World Cup 2023 അടിച്ചുതകർക്കാൻ ദക്ഷിണാഫ്രിക്ക, ജയിച്ച് ശ്വാസം വിടാൻ പാകിസ്ഥാൻ... ഇന്ന് പോര് ചെന്നൈയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.