ETV Bharat / sports

'പോയത് നായകനാകാൻ, ഹാർദിക് തിരികെയെത്തുന്നത് രോഹിത്തിന് പകരക്കാരനായോ': മുംബൈയുടെ അപ്രതീക്ഷിത നീക്കത്തിന് പിന്നിലെ കാരണം തേടി ആരാധകർ

author img

By ETV Bharat Kerala Team

Published : Nov 27, 2023, 3:42 PM IST

Hardik Pandya traded to Mumbai Indians: ഐപിഎല്ലിന്‍റെ പുതിയ പതിപ്പിന് മുന്നോടിയായി പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്തി ഹാര്‍ദിക് പാണ്ഡ്യ.

Hardik Pandya traded to Mumbai Indians  Gujarat Titans trade Hardik Pandya  Hardik Pandya in MI ahead of IPL 2024  Cameron Green traded to RCB  Mumbai Indians trade Cameron Green  ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍  ഐപിഎല്‍ 2024  ഹാര്‍ദിക് പാണ്ഡ്യയെ തിരിച്ചെത്തിച്ച് മുംബൈ  കാമറൂണ്‍ ഗ്രീന്‍ ആര്‍സിബിയില്‍
Hardik Pandya traded to Mumbai Indians from Gujarat Titans ahead of IPL 2024

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 (Indian Premier League 2024) സീസണിന് മുന്നോടിയായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് സ്ഥിരീകരിച്ച് മുംബൈ ഇന്ത്യന്‍സ്. ഗുജറാത്ത് ടൈറ്റൻസിന്‍റെ ക്യാപ്റ്റനായിരുന്ന ഹാര്‍ദിക്കിനെ ട്രേഡിലൂടെ 15 കോടി രൂപയ്‌ക്കാണ് മുംബൈ ഇന്ത്യന്‍സ് തിരിച്ചെത്തിച്ചിരിക്കുന്നത്. (Hardik Pandya traded to Mumbai Indians from Gujarat Titans ahead of IPL 2024).

ഹാര്‍ദിക്കിന്‍റെ വരവ് പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. 2015-ല്‍ മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്‍ അരങ്ങേറ്റം നടത്തിയ ഹാര്‍ദിക്, 2021 വരെയുള്ള ഏഴ്‌ സീസണുകളില്‍ ടീമിനൊപ്പമുണ്ടായിരുന്നു. മുംബൈയുടെ നാല് ഐപിഎല്‍ കിരീട നേട്ടങ്ങളില്‍ നിര്‍ണായക പങ്കാണ് 30-കാരനായ ഹാര്‍ദിക്കിനുള്ളത്.

2022- ലേലത്തിന് മുന്നോടിയായി മുംബൈ റിലീസ് ചെയ്‌ത ഹാര്‍ദിക്കിനെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കുകയായിരുന്നു. 2022-ല്‍ തങ്ങളുടെ പ്രഥമ സീസണില്‍ തന്നെ ഗുജറാത്തിനെ കിരീടത്തിലേക്ക് നയിച്ച ഹാര്‍ദിക് തൊട്ടടുത്ത വര്‍ഷം ടീമിനെ രണ്ടാം സ്ഥാനത്തും എത്തിച്ചിരുന്നു. പുതിയ സീസണിന് മുന്നോടിയായി ഓരോ ഫ്രാഞ്ചൈസികളും നിലനിര്‍ത്തുകയും ഒഴിവാക്കുകയും ചെയ്‌ത കളിക്കാരുടെ പട്ടിക പ്രസിദ്ധികരിക്കാനുള്ള ഡെഡ്‌ലൈൻ ഡേ ഇന്നലെ ആയിരുന്നു.

പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ഗുജറാത്ത് തങ്ങളുടെ ക്യാപ്റ്റനെ നിലനിര്‍ത്തിയിരുന്നു. എന്നാൽ ഡിസംബർ 12 ന് ട്രേഡിങ് വിൻഡോ തുറന്നിരിക്കുന്നതിനാലാണ് ഗുജറാത്തില്‍ നിന്നും മുബൈയിലേക്കുള്ള ഹാര്‍ദിക്കിന്‍റെ മടക്കം സാധ്യമായത്.

അതേസമയം ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ട്രേഡ് ചെയ്‌തു. (Cameron Green traded to Royal challengers Bangalore from Mumbai Indians ahead of IPL 2024) ഗ്രീനിന്‍റെ വരവ് അറിയിച്ച് ബാംഗ്ലൂരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റിട്ടിട്ടുണ്ട്. കൊച്ചിയില്‍ നടന്ന കഴിഞ്ഞ മിനി ലേലത്തില്‍ 17.50 കോടി രൂപയായിരുന്നു ഗ്രീനിനായി മുംബൈ ഇന്ത്യന്‍ മുടക്കിയത്. ഇതേതുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും താരത്തിന് നല്‍കിയതെന്നാണ് വിവരം.

പോയ പോലയോ വരുന്നത് : ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റൻസിലേക്ക് ചേക്കേറിയപ്പോൾ നിരവധി റിപ്പോർട്ടുകളാണ് പ്രചരിച്ചിരുന്നത്. ടീമിന്‍റെ നായകസ്ഥാനം ആവശ്യപ്പെട്ടതിനെ തുടർന്നാണ് മുംബൈ ഇന്ത്യൻസ് ലേലത്തില്‍ വിടാൻ തീരുമാനിക്കും മുൻപ് അന്നത്തെ പുതിയ ടീമായിരുന്ന ഗുജറാത്ത് ടൈറ്റൻസുമായി ഹാർദിക് ചർച്ച നടത്തിയതെന്നും ജിടി നായകനാക്കാൻ തീരുമാനിച്ചതോടെ ഹാർദിക് ഗുജറാത്തിലേക്ക് പോയെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.

സഹോദരൻ ക്രുണാല്‍ പാണ്ഡ്യയെ ലേലത്തില്‍ വിടാൻ മുംബൈ തീരുമാനിച്ചതാണ് ടീമിന് പുറത്തുപോകാൻ ഹാർദികിനെ പ്രേരിപ്പിച്ചതെന്നും പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ലേലത്തില്‍ പോയി മികച്ച വിപണി മൂല്യവുമായി തിരിച്ചെത്താനായിരുന്നു ഹാർദിക് ശ്രമിച്ചതെന്നും എന്നാല്‍ മികച്ച വിപണി മൂല്യം ഗുജറാത്ത് ടൈറ്റൻസ് ഓഫർ ചെയ്‌തപ്പോൾ ഹാർദിക് ജിടി നായകസ്ഥാനം ഏറ്റെടുക്കുകയായിരുന്നുവെന്നും അന്ന് പ്രചിരിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്നാണ് ഹാർദിക് പാണ്ഡ്യ തിരികെ മുംബൈ ഇന്ത്യൻസ് പാളയത്തിലെത്തിയത്.

രോഹിത് പകരക്കാനോ: വൈറ്റ് ബോൾ ക്രിക്കറ്റിനോട് വിടപറയാൻ ഒരുങ്ങുകയാണ് രോഹിത് ശർമ എന്ന തരത്തില്‍ വാർത്തകൾ പ്രചരിച്ചുതുടങ്ങിയത് ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ ഇന്ത്യയുടെ തോല്‍വിക്ക് ശേഷമാണ്. ഇന്ത്യൻ ടീമിനൊപ്പം മുംബൈ ഇന്ത്യൻസിന്‍റെയും നായകനാണ് രോഹിത് ശർമ. രോഹിത് കളം വിട്ടാല്‍ ഇന്ത്യൻ ദേശീയ ഏകദിന, ടി20 ക്രിക്കറ്റ് ടീമിന്‍റെ നായകനാകുന്നത് ഹാർദിക് പാണ്ഡ്യയാണ്. അതേ സാഹചര്യം തന്നെയാണ് ഐപിഎല്ലിലുമുള്ളത്.

36 വയസ് തികഞ്ഞ രോഹിതിന് പകരക്കാരനെ തേടേണ്ടത് മുംബൈ ഇന്ത്യൻസിനെ സംബന്ധിച്ച് അത്യാവശ്യമാണ്. ഈ സാഹചര്യത്തിലാണ് ഐപിഎല്ലില്‍ നായകനായ ആദ്യ സീസണില്‍ തന്നെ കിരീടം ഉയർത്തിയ ഹാർദികിനായി മുംബൈ ചരട് വലിച്ചത്. കഴിഞ്ഞ സീസണില്‍ കോടികൾ വാരിയെറിഞ്ഞ് സ്വന്തമാക്കിയ കാമറൂൺ ഗ്രീനിനെ കൈവിട്ടും ഹാർദികിനെ സ്വന്തമാക്കാൻ എടുത്ത തീരുമാനവും അങ്ങനെയുണ്ടായതാണ്. ദീർഘകാല പ്ലാനിന്‍റെ ഭാഗമാണ് ദീർഘകാലം മുംബൈയുടെ സ്റ്റാർ ഓൾറൗണ്ടറായിരുന്ന ഹാർദികിന്‍റെ തിരിച്ചുവരവ്.

  • മുംബൈ ഇന്ത്യന്‍സ്

നിലനിര്‍ത്തിയ താരങ്ങള്‍: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ഡെവാൾഡ് ബ്രെവിസ്, സൂര്യകുമാര്‍ യാദവ്, വിഷ്ണു വിനോദ്, അർജുൻ ടെണ്ടുൽക്കർ, ഷംസ് മുലാനി, ഇഷാൻ കിഷൻ, തിലക് വർമ, ടിം ഡേവിഡ്, നെഹാൽ വാധേര, ജസ്പ്രീത് ബുംറ, കുമാർ കാർത്തികേയ, പിയൂഷ് ചൗള, ആകാശ് മധ്വാൾ, ജേസൺ ബെഹ്‌റൻഡോർഫ്, റൊമാരിയോ ഷെപ്പേർഡ് (ട്രേഡ്), ഹാര്‍ദിക് പാണ്ഡ്യ (ട്രേഡ്)

ഒഴിവാക്കിയ താരങ്ങള്‍: അർഷാദ് ഖാൻ, രമൺദീപ് സിങ്‌, ഹൃത്വിക് ഷോകിൻ, രാഘവ് ഗോയൽ, ട്രിസ്റ്റൻ സ്റ്റബ്സ്, ഡുവാൻ ജാന്‍സെന്‍, റിലേ മെറെഡിത്ത്, ജോഫ്ര ആർച്ചർ, ക്രിസ് ജോർദാൻ, സന്ദീപ് വാര്യർ.

ALSO READ: 'വാങ്ങുമ്പോൾ പൊന്നും വില, ഒടുവില്‍ ഒഴിവാക്കി തലയൂരി'...ഇനി ഐപിഎല്‍ മിനി താര ലേലത്തിന് കാണാം...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.