ETV Bharat / sports

ഹിറ്റ്‌മാനെ തഴഞ്ഞതല്ല, തിരികെ വന്നാല്‍ ക്യാപ്റ്റനാക്കണമെന്ന് ഹാര്‍ദിക്, ശരിയെന്ന് രോഹിതും മുംബൈയും...

author img

By ETV Bharat Kerala Team

Published : Dec 16, 2023, 3:34 PM IST

Hardik Pandya Rohit Sharma Mumbai Indians captaincy: ക്യാപ്റ്റന്‍സി മാറ്റത്തെക്കുറിച്ച് രോഹിത് ശര്‍മയെ മുംബൈ ഇന്ത്യന്‍സ് നേരത്തെ തന്നെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്.

Hardik Pandya  Rohit Sharma  Mumbai Indians  Hardik Pandya named captain of Mumbai Indians  Hardik Pandya replaces Rohit Sharma  ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍  രോഹിത് ശര്‍മ  ഹാര്‍ദിക് പാണ്ഡ്യ  ഐപിഎല്‍ 2024  മുംബൈ ഇന്ത്യന്‍സ്
Hardik Pandya Rohit Sharma Mumbai Indians captaincy

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (IPL 2024) പുതിയ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ ഹാര്‍ദിക് പാണ്ഡ്യ നയിക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസമാണുണ്ടായത്. (Hardik Pandya named as the captain of Mumbai Indians). ടൂര്‍ണമെന്‍റിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നായകരില്‍ ഒരാളായ രോഹിത് ശര്‍മയാണ് ഹാര്‍ദിക്കിന് വഴിയൊരുക്കിയത്. (Hardik Pandya replaces Rohit Sharma as Mumbai Indians captain). ഇതുമായി ബന്ധപ്പെട്ട് ആരാധകരുടെ കടുത്ത വിമര്‍ശനമാണ് മുംബൈ ഇന്ത്യന്‍സ് നേരിടുന്നത്.

കഴിഞ്ഞ രണ്ട് സീസണുകളില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ക്യാപ്റ്റനായിരുന്ന ഹാര്‍ദിക്കിനെ ട്രേഡിലൂടെയാണ് മുംബൈ തങ്ങളുടെ തട്ടകത്തിലേക്ക് തിരികെ എത്തിച്ചത്. ഹാര്‍ദിക്കിനെ വരും സീസണില്‍ ചുമതല എല്‍പ്പിച്ച തീരമാനം ആരാധകര്‍ക്ക് വലിയ സര്‍പ്രൈസായിരുന്നു. എന്നാല്‍ ഇതേക്കുറിച്ച രോഹിത്തിനെ മുംബൈ ഇന്ത്യന്‍സ് നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്നത്. (Rohit Sharma Was Informed About Mumbai Indians Captaincy Change During Cricket World Cup 2023)

മുംബൈ ഇന്ത്യൻസിന്‍റെ ക്യാപ്റ്റൻസിയിൽ മാറ്റം വരുത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഒക്‌ടോബർ ആദ്യ വാരത്തിൽ ആരംഭിച്ച ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ തുടക്കത്തിൽ തന്നെ രോഹിത്തിനെ മാനേജ്‌മെന്‍റ് അറിയിച്ചിരുന്നുവെന്ന് ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ക്യാപ്റ്റനാക്കിയാല്‍ മാത്രം മടങ്ങിയെത്താമെന്ന് മുംബൈക്ക് മുന്നില്‍ ഹാർദിക് പാണ്ഡ്യ നിബന്ധന വച്ചതോടെയാണ് ഫ്രാഞ്ചൈസി രോഹിത്തിനെ വിവരം ധരിച്ചിപ്പിച്ചത്.

ഐപിഎൽ 2024-ൽ ഹാർദിക് പാണ്ഡ്യയുടെ കീഴിൽ കളിക്കാൻ രോഹിത് സമ്മതിച്ചതായും പ്രസ്‌തുത റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2015-ല്‍ മുംബൈ ഇന്ത്യന്‍സിലൂടെ ഐപിഎല്‍ അരങ്ങേറ്റം നടത്തിയ ഹാര്‍ദിക് 2021 വരെയുള്ള ഏഴ്‌ സീസണുകളില്‍ നേരത്തെ ടീമിനൊപ്പമുണ്ടായിരുന്നു. തുടര്‍ന്നായിരുന്നു 30-കാരന്‍ ഗുജറാത്ത് ടൈറ്റന്‍സിലേക്ക് ചേക്കേറുന്നത്.

ഗുജറാത്തിനെ ടീമിന്‍റെ പ്രഥമ സീസണില്‍ കിരീടത്തിലേക്ക് നയിക്കാന്‍ ഹാര്‍ദിക്കിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ സീസണില്‍ രണ്ടാം സ്ഥാനത്ത് എത്താനും ഗുജറാത്തിനായി. അതേസമയം മുംബൈ ഇന്ത്യന്‍സിന് അഞ്ച് തവണ കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനാണ് രോഹിത് ശര്‍മ. 2013, 2012, 2017, 2019, 2020 സീസണുകളിലാണ് ഹിറ്റ്‌മാന് കീഴില്‍ മുംബൈ ഇന്ത്യന്‍സ് കിരീടം നേടിയത്.

ALSO READ: ഡബിള്‍ അല്ല, ട്രിപ്പിള്‍ സ്ട്രോങ്ങ് ആകണം...! ഐപിഎല്‍ താരലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് നോട്ടമിടുന്നത് ഇവരെ

മുംബൈ ഇന്ത്യന്‍സ്

രോഹിത് ശർമ്മ, ഡെവാൾഡ് ബ്രെവിസ്, സൂര്യകുമാര്‍ യാദവ്, ഇഷാൻ കിഷൻ, തിലക് വർമ, ടിം ഡേവിഡ്, വിഷ്ണു വിനോദ്, അർജുൻ ടെണ്ടുൽക്കർ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഷംസ് മുലാനി, നെഹാൽ വാധേര, ജസ്പ്രീത് ബുംറ, കുമാർ കാർത്തികേയ, പിയൂഷ് ചൗള, ആകാശ് മധ്വാൾ, ജേസൺ ബെഹ്‌റൻഡോർഫ്, റൊമാരിയോ ഷെപ്പേർഡ്.

ALSO READ: 'ഷെയിം ഓണ്‍ എംഐ...', ആരാധകര്‍ ഹാപ്പിയല്ല; ഹിറ്റ്‌മാനെ നായകസ്ഥാനത്ത് നിന്നും നീക്കിയതില്‍ മുംബൈ ഇന്ത്യന്‍സിന് 'പൊങ്കാല'

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.