ETV Bharat / sports

'എന്‍റെ കാലഘട്ടത്തിലെ സമ്പൂര്‍ണ ബാറ്റര്‍, ആ ഇന്നിങ്സ് ദൈവത്തിന്‍റെ പാട്ട് പോലെ'; വിരാട് കോലിയെ പ്രശംസിച്ച് ഓസീസ് ഇതിഹാസം

author img

By

Published : Oct 29, 2022, 2:28 PM IST

greg chappell on virat kohli batting  chappell on virat kohli batting against pakistan  virat kohli  greg chappell  greg chappell on virat kohli  വിരാട് കോലി  ഗ്രെഗ് ചാപ്പല്‍  ടി20 ലോകകപ്പ്  ഇന്ത്യ vs പാകിസ്ഥാന്‍
'എന്‍റെ കാലഘട്ടത്തിലെ സമ്പൂര്‍ണ ബാറ്റര്‍, ആ ഇന്നിങ്സ് ദൈവത്തിന്‍റെ പാട്ട് പോലെ'; വിരാട് കോലിയെ പ്രശംസിച്ച് ഓസീസ് ഇതിഹാസം

ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിലെ വിരാട് കോലിയുടെ ഇന്നിങ്സിനെ കുറിച്ച് സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡ് എന്ന പത്രത്തിലാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഗ്രെഗ് ചാപ്പല്‍ എഴുതിയിരിക്കുന്നത്.

പെര്‍ത്ത്: ഓസ്‌ട്രേലിയയില്‍ പുരോഗമിക്കുന്ന ടി20 ലോകകപ്പിലെ പാകിസ്ഥാനെതിരായ ഇന്ത്യന്‍ ജയത്തിന്‍റെ ആവേശം ഇന്നും വിട്ടുമാറിയിട്ടില്ല. തോല്‍വിയിലേക്ക് നീങ്ങിയ മത്സരത്തില്‍ മാസ്റ്റര്‍ ക്ലാസ് പ്രകടനം പുറത്തെടുത്താണ് മുന്‍ നായകന്‍ ഇന്ത്യക്ക് ജയം സമ്മാനിച്ചത്. പ്രമുഖരെല്ലാം പ്രശംസിച്ച കോലിയുടെ ബാറ്റിങ് പ്രകടനത്തെ വാനോളം പുകഴ്‌ത്തി രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഗ്രെഗ് ചാപ്പല്‍.

കഴിഞ്ഞ ഞായറാഴ്‌ച കോലി പാകിസ്ഥാനെതിരെ പുറത്തെടുത്തത് പോലൊരു പ്രകടനം മുന്‍കാലങ്ങളിലെ മഹാൻമാരായ താരങ്ങള്‍ക്ക് പോലും കാഴ്‌ച വയ്ക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. എന്‍റെ കാലത്തെ എല്ലാം തികഞ്ഞ ഒരു ഇന്ത്യന്‍ ബാറ്ററാണ് അദ്ദേഹം. ചാമ്പ്യന്മാരിലും മഹത്തായ താരങ്ങള്‍ക്ക് മാത്രമേ അവരുടെ പ്രകടനങ്ങളെ കൂടുതല്‍ മികവുറ്റതാക്കാനുള്ള ധൈര്യവും ബുദ്ധിയും ഉണ്ടാകൂ, കോലിക്ക് അതുണ്ട് എന്ന് ഗ്രെഗ് ചാപ്പല്‍ സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡ് എന്ന പത്രത്തിലെ ലേഖനത്തില്‍ കുറിച്ചത്.

അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റില്‍ ഇതുവരെ കളിച്ചിട്ടില്ലാത്തത്ര ‘ദൈവത്തിന്റെ പാട്ടിന്’ (song by god) അടുത്ത് നിൽക്കുന്ന ഇന്നിംഗ്‌സാണ് കോലി മെല്‍ബണില്‍ കളിച്ചത്. ഒരു പൂച്ച പുതിയ കമ്പിളിത്തോൽ ഉപയോഗിച്ച് കളിക്കുന്നതുപോലെയായിരുന്നു അദ്ദേഹത്തിന്‍റെ ബാറ്റിങ്. കരുത്തുറ്റ പാക് ബോളിങ് നിരയെ മെല്‍ബണിലെ ക്രിക്കറ്റ് മൈതാനത്ത് വളരെ വിദഗ്ദമായാണ് വിരാട് കോലി നേരിട്ടത്.

കഴിഞ്ഞ 15 വര്‍ഷത്തിനിടെ താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച ഇന്നിങ്‌സായിരുന്നു ഇത്. ഓസ്‌ട്രേലിയയുടെ മുന്‍ വിക്കറ്റ് കീപ്പർ-ബാറ്റർ ആദം ഗിൽക്രിസ്റ്റിന് മാത്രമേ സ്‌ട്രോക്ക് പ്ലേയുടെ കാര്യത്തിൽ കോലിയുടെ അടുത്തെത്താൻ കഴിയൂ എന്നും ചാപ്പൽ അഭിപ്രായപ്പെട്ടു.

ആധുനിക ഗെയിമിലെ ഏറ്റവും മികച്ച ഹിറ്ററുകളിൽ പലരെയും കുറിച്ച് എനിക്ക് ചിന്തിക്കാൻ കഴിയും. അവർക്ക് സമാനമായ വിജയം നേടാനാകുമായിരുന്നു. പക്ഷേ പാകിസ്ഥാനെതിരെ കോലി ചെയ്ത രീതിയിൽ പ്യുവര്‍ ബാറ്റിങ് കഴിവുകൾ ഉപയോഗിച്ച് ആരും അത് ചെയ്തിട്ടില്ല. ആദം ഗില്‍ക്രിസ്‌റ്റിന്‍റെ ബാറ്റിങ് മാത്രമാണ് അതിന് അടുത്തെത്തിയിട്ടുള്ളത്.

വിരാട് കോലിയുടെ ഇന്നിങ്സിന് സാക്ഷ്യം വഹിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ അന്തരിച്ച ഓസീസ് സ്‌പിന്നര്‍ ഷെയ്‌ന്‍ വോണ്‍ അഭിമാനിക്കുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.