ETV Bharat / sports

Gautam Gambhir On Rohit Sharma's Career : 'അവനെ ഇന്നത്തെ രോഹിത്താക്കിയത് ധോണി' ; അടിവരയിട്ട് ഗൗതം ഗംഭീര്‍

author img

By ETV Bharat Kerala Team

Published : Sep 13, 2023, 4:02 PM IST

Gautam Gambhir on the importance of MS Dhoni in Rohit Sharma's career : ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കരിയറില്‍ മുന്‍ നായകനായിരുന്ന എംഎസ്‌ ധോണിയുടെ പ്രാധാന്യം വളരെ വലുതെന്ന് ഗൗതം ഗംഭീര്‍

Gautam Gambhir on Rohit Sharma career  Gautam Gambhir  MS Dhoni  Gautam Gambhir on importance of MS Dhoni  Rohit Sharma ODI Runs  Gautam Gambhir  Asia Cup 2023  India vs Sri Lanka  Virat Kohli  ഗൗതം ഗംഭീര്‍  എംഎസ്‌ ധോണി  രോഹിത് ശര്‍മ  വിരാട് കോലി  ഏഷ്യ കപ്പ് 2023  രോഹിത് ശര്‍മ ഏകദിന റണ്‍സ്  രോഹിത് ശര്‍മ ഏകദിന റെക്കോഡ്
Gautam Gambhir on Rohit Sharma career

മുംബൈ : ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിന്‍റെ സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്‌ക്ക് എതിരായ മത്സരത്തിലെ (India vs Sri Lanka) പ്രകടനത്തിലൂടെ ഏകദിന ക്രിക്കറ്റിൽ 10,000 റൺസ് എന്ന നാഴികക്കല്ല് പിന്നിടാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്ക് (Rohit Sharma ODI Runs) കഴിഞ്ഞിരുന്നു. 2007-ല്‍ ഇന്ത്യയ്‌ക്കായി അരങ്ങേറ്റം നടത്തിയ രോഹിത് ശര്‍മയുടെ (Rohit Sharma) കരിയര്‍ നിരവധി ഉയര്‍ച്ച താഴ്‌ചകളിലൂടെയാണ് കടന്നുപോയത്.

തുടക്കകാലത്ത് ഇന്ത്യയുടെ മിഡില്‍ ഓര്‍ഡറിലായിരുന്നു രോഹിത്തിന്‍റെ സ്ഥാനം. ഇവിടെ താളം കണ്ടെത്താന്‍ ഏറെ പ്രയാസപ്പെടുകയായിരുന്ന രോഹിത്തിന്‍റെ കരിയര്‍ തന്നെ മാറ്റി മറിച്ചത് ഓപ്പണറായുള്ള സ്ഥാനക്കയറ്റമാണ്. ഇന്ത്യയുടെ ഇതിഹാസ നായകനായിരുന്ന എംഎസ്‌ ധോണിയായിരുന്നു (MS Dhoni) ഈ തീരുമാനത്തിന് പിന്നില്‍.

ധോണിയുടെ ഈ തീരുമാനത്തിന് ശേഷം രോഹിത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഒടുവില്‍ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 8,000 റണ്‍സ് തികയ്‌ക്കുന്ന ഓപ്പണര്‍ എന്ന റെക്കോഡും ഹിറ്റ്‌മാന്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തിരുന്നു. ഇപ്പോഴിതാ രോഹിത്തിന്‍റെ കരിയറില്‍ ധോണിയ്‌ക്കുള്ള പ്രാധാന്യം എടുത്ത് പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരമായിരുന്ന ഗൗതം ഗംഭീര്‍ (Gautam Gambhir).

രോഹിത്തിനെ ഇന്നത്തെ രോഹിത് ആക്കിയത് ധോണിയാണ് എന്നാണ് ഗംഭീര്‍ പറയുന്നത് (Gautam Gambhir on the importance of MS Dhoni in Rohit Sharma's career). "ഏകദിനത്തില്‍ 10,000 റൺസ് സ്‌കോർ ചെയ്യുക എന്നത് രോഹിത്തിനെ സംബന്ധിച്ച് അത്ര എളുപ്പമായിരുന്നില്ല. ഒരുപാട് ഉയർച്ച താഴ്ചകൾ നമ്മള്‍ അവന്‍റെ കരിയറില്‍ കണ്ടിട്ടുണ്ട്. പ്രയാസകരമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന യുവതാരങ്ങളെ ക്യാപ്റ്റനെന്ന നിലയിൽ രോഹിത് പിന്തുണയ്ക്കും.

കാരണം രോഹിത് ശര്‍മ ഇന്നത്തെ രോഹിത് ശര്‍മ ആയത് എംഎസ് ധോണി കാരണമാണ്. കരിയറില്‍ പ്രയാസപ്പെട്ടിരുന്ന പ്രാരംഭ ഘട്ടത്തിൽ ധോണി അവനെ തുടർച്ചയായി പിന്തുണച്ചു. റൺസിന്‍റെ കാര്യത്തിലല്ല, ക്യാപ്റ്റനെന്ന നിലയിൽ ഒരു പാരമ്പര്യം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കിൽ, യുവ കളിക്കാരെ അവൻ എങ്ങനെ പിന്തുണയ്ക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമത്. യുവ താരങ്ങളെ അവന്‍ എങ്ങനെ വളര്‍ത്തിക്കൊണ്ട് വരുന്നു എന്നത് പ്രധാനമാണ്" - ഗൗതം ഗംഭീര്‍ പറഞ്ഞു.

ALSO READ: virat kohli hugs Rohit sharma ഇതാണ് ഇന്ത്യ ആഗ്രഹിച്ചത്, കെട്ടിപ്പിടിച്ച് വിജയം ആഘോഷിച്ച് രോഹിതും കോലിയും

അതേസമയം 241 ഇന്നിങ്‌സുകളില്‍ നിന്നാണ് രോഹിത് ഏകദിനത്തില്‍ 10,000 റണ്‍സ് എന്ന നേട്ടത്തിലേക്ക് എത്തിയത്. ഫോര്‍മാറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡ് തൂക്കാനും ഇതോടെ രോഹിത്തിന് കഴിഞ്ഞു. വിരാട് കോലിയാണ് (Virat Kohli) പട്ടികയില്‍ തലപ്പത്തുള്ളത്. 205 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു വിരാട് 10,000 റണ്‍സ് അടിച്ചെടുത്തത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍(259 ഇന്നിങ്‌സുകള്‍), സൗരവ് ഗാംഗുലി (263 ഇന്നിങ്‌സുകള്‍), റിക്കി പോണ്ടിങ് (266 ഇന്നിങ്‌സുകള്‍) എന്നിവരാണ് ഇരുവര്‍ക്കും പിന്നിലുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.