ETV Bharat / sports

Duleep Trophy: 'തിളയ്‌ക്കാനൊരുങ്ങി യുവരക്തങ്ങൾ', ടീം ഇന്ത്യയുടെ വയസൻ പടയ്ക്ക് ഭീഷണിയാകാൻ ദുലീപ് ട്രോഫി

author img

By

Published : Jun 21, 2023, 4:39 PM IST

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് ജൂൺ 28 മുതൽ തുടക്കം. ബെംഗളൂരുവിലാണ് ടൂര്‍ണമെന്‍റ് നടക്കുന്നത്. റിങ്കു സിങ്, തിലക് വര്‍മ, യശ്വസി ജയ്സ്വാള്‍ തുടങ്ങിയ താരങ്ങള്‍ ശ്രദ്ധാകേന്ദ്രം.

Tilak Varma  yashasvi jaiswal  Rinku singh  Duleep Trophy  Mukesh kumar  duleep trophy 2023 squads  india cricket team  rohit sharma  virat kohli  രോഹിത് ശര്‍മ  വിരാട് കോലി  ദുലീപ് ട്രോഫി  ദുലീപ് ട്രോഫി 2023  റിങ്കു സിങ്  തിലക് വര്‍മ  യശ്വസി ജയ്സ്വാള്‍
Duleep Trophy

രോഹിത് ശര്‍മ 36 വയസ്, വിരാട് കോലി 35 വയസ്, അജിങ്ക്യ രഹാനെ 35 വയസ്, ചേതേശ്വര്‍ പുജാര 35 വയസ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പ്രധാന താരങ്ങളുടെ നിലവിലെ പ്രായമാണിത്. ഇവിടെ പ്രായത്തിനെന്ത് കാര്യം എന്ന് ചോദിച്ചാല്‍ ഇവരുടെ സമീപകാല പ്രകടനം കൂടി വിലയിരുത്തിയാല്‍ കാര്യം മനസിലാകും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിടലടക്കം ദയനീയ പ്രകടനമാണ് ലോക ക്രിക്കറ്റിലെ വമ്പൻമാർ നടത്തിയത്.

നായകനെന്ന പേരില്‍ രോഹിതും തരക്കേടില്ലാത്ത പ്രകടനങ്ങളുടെ പേരില്‍ രഹാനെയും കോലിയും ടീമിനൊപ്പം തുടർന്നാല്‍ കൂടി മികച്ച ഒരുപിടി യുവതാരങ്ങളെ ഇന്ത്യൻ ടെസ്റ്റ് ടീമിന്‍റെ ഭാഗമാക്കേണ്ട കാലം അതിക്രമിച്ചുവെന്ന് വേണം കരുതാൻ. കാരണം ടെസ്റ്റ് മത്സരങ്ങളുടെ നിലവാരത്തിലും രീതിയിലും അടക്കം മാറ്റം വന്നു കഴിഞ്ഞു. ബാസ്ബോളുമായി ഇംഗ്ലണ്ടും ലോക നിലവാരത്തേക്കാൾ മികച്ച ടീമുമായി ഓസീസും ആഷസില്‍ വമ്പൻ പ്രകടനം നടത്തുമ്പോൾ ഇന്ത്യൻ ടീം ഭാവി മുന്നില്‍ കണ്ട് ഉടച്ച് വാർക്കേണ്ടതുണ്ടെന്ന് വ്യക്തം.

കഴിഞ്ഞ കലണ്ടര്‍ വര്‍ഷം ഇന്ത്യയ്‌ക്കായി ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റിലും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ്‌ പന്ത് എന്നിവര്‍ക്ക് പിന്നിലാണ് ടീമിന്‍റെ ബാറ്റിങ് നെടുന്തൂണെന്ന് വിശേഷണമുള്ള വിരാട് കോലിയുടേയും രോഹിത് ശര്‍മയുടേയും സ്ഥാനം. തുടക്കത്തില്‍ താളം കണ്ടെത്താന്‍ പ്രയാസപ്പെട്ട വിരാട് കോലി പിന്നീട് ഫോമിലേക്ക് മടങ്ങിയെത്തി കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സ് എന്ന കടമ്പ പിന്നിട്ടിരുന്നുവെങ്കിലും രോഹിത് ഏറെ പിന്നിലായിരുന്നു.

സൂപ്പർ താരങ്ങൾ ഇനി എത്രകാലം: നിലവില്‍ ഇന്ത്യയുടെ ടി20 ടീമില്‍ നിശബ്‌ദമായി നടക്കുന്ന തലമുറമാറ്റം മറ്റ് ഫോര്‍മാറ്റുകളിലും വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ബിസിസിഐ ഇനിയും ചിന്തിച്ചു തുടങ്ങിയിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലും കഴിവ് തെളിയിച്ച ഒരുപിടി യുവ താരങ്ങളാണ് നമുക്കുള്ളത്. ഇവര്‍ക്ക് അവസരവും വമ്പൻ മത്സര പരിചയവും ഉറപ്പ് വരുത്തി അന്താരാഷ്‌ട്ര തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരിയാണ് ബിസിസിഐ ചെയ്യേണ്ടത്. എന്നാല്‍ സീനിയര്‍ താരങ്ങളുടെ ആധിപത്യത്തെ തുടര്‍ന്ന് എത്ര മിന്നും പ്രകടനം നടത്തിയാലും യുവ താരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്താത്ത സ്ഥിതിയാണ് നിലയില്‍ ഉള്ളത്.

ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സടിച്ച് കൂട്ടിയിട്ടും മുംബൈ ബാറ്റര്‍ സര്‍ഫറാസ് ഖാന് ഇന്ത്യന്‍ ടെസ്റ്റ് ടീം അരങ്ങേറ്റം നടത്താന്‍ കഴിയാത്തത് ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. പൃഥ്വി ഷാ, റിതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍, മുകേഷ് കുമാർ, ആകാശ് ദീപ്, രവി ബിഷ്‌ണോയ് എന്നിങ്ങനെ ഈ പട്ടിക നീളുകയാണ്.

ദുലീപ് ട്രോഫി മാറ്റത്തിന് വഴിയൊരുക്കുമോ: ഒരു മാറ്റത്തിന് ബിസിസിഐ തയ്യാറാവുകയാണെങ്കില്‍ ഇത്തവണത്തെ ദുലീപ് ട്രോഫി ടൂര്‍ണമെന്‍റ് ഏറെ നിര്‍ണായമാവുമെന്ന് ഉറപ്പ്. കാരണം നിലവില്‍ ടീം ഇന്ത്യയുടെ റഡാറിലുള്ള ഒട്ടുമിക്ക യുവതാരങ്ങളും ദുലീപ് ട്രോഫിയില്‍ കളിക്കാന്‍ ഇറങ്ങുന്നുണ്ട്. ബെംഗളൂരുവിലെ ഒന്നിലധികം വേദികളാണ് ജൂൺ 28 മുതൽ ജൂലൈ 16 വരെ നടക്കുന്ന ടൂര്‍ണമെന്‍റിന് ആതിഥേയത്വം വഹിക്കുക.

നോർത്ത്, സൗത്ത്, ഈസ്റ്റ്, വെസ്റ്റ്, സെൻട്രൽ, നോർത്ത്-ഈസ്റ്റ് എന്നിങ്ങനെ ആറ് സോണുകളിലയാണ് ടീമുകള്‍ മത്സരിക്കുന്നത്. സെൻട്രൽ സോണ്‍, ഈസ്റ്റ് സോണ്‍, നോര്‍ത്ത് സോണ്‍, നോര്‍ത്ത് -ഈസ്റ്റ് സോണ്‍ എന്നി നാല് ടീമുകള്‍ പ്രഥമിക ഘട്ടത്തില്‍ ഏറ്റമുട്ടുമ്പോള്‍ കഴിഞ്ഞ തവണ യഥാക്രമം ഒന്നും രണ്ടും സ്ഥാനക്കാരായ വെസ്റ്റ് സോണും സൗത്ത് സോണും സെമി ഫൈനലിന് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്.

വെസ്റ്റ് സോണ്‍: പ്രിയങ്ക് പഞ്ചാലാണ് വെസ്റ്റ് സോണിനെ നയിക്കുന്നത്. യശസ്വി ജയ്‌സ്വാൾ, റിതുരാജ് ഗെയ്‌ക്‌വാദ്, പൃഥ്വി ഷാ, സർഫറാസ് ഖാൻ എന്നിവരാണ് ടീമിലെ ശ്രദ്ധാകേന്ദ്രങ്ങള്‍. ഹാർവിക് ദേശായി (വിക്കറ്റ് കീപ്പർ), ഹെറ്റ് പട്ടേൽ (വിക്കറ്റ് കീപ്പർ), അർപിത് വാസവദ, അതിത് സേത്ത്, ഷംസ് മുലാനി, യുവരാജ് ദോഡിയ, ധർമേന്ദ്രസിങ് ജഡേജ, ചേതൻ സക്കറിയ, ചിന്തൻ ഗജ, അർസാൻ നാഗ്വാസ്വല്ല എന്നിവരും ടീമിന്‍റെ ഭാഗമാണ്.

സൗത്ത് സോൺ: ഇന്ത്യന്‍ താരങ്ങളായ ഹനുമ വിഹാരി (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ (വൈസ് ക്യാപ്റ്റൻ) എന്നിവരാണ് സൗത്ത് സോണിന്‍റെ നേതൃത്വ നിരയിലുള്ളത്. സായ് സുദർശൻ, കെഎസ് ഭരത് (വിക്കറ്റ് കീപ്പർ), വാഷിങ്‌ടൺ സുന്ദർ, സായ് കിഷോർ, തിലക് വർമ്മ എന്നിവരാണ് ടീമിലെ ശ്രദ്ധാകേന്ദ്രം.

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ റിഷഭ്‌ പന്തിന്‍റെ പകരക്കാരനെന്ന നിലയില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഉള്‍പ്പെടെ അവസരം ലഭിച്ചിട്ടും കെഎസ് ഭരത്തിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇതോെട താരത്തിന്‍റെ പ്രകടനം ഏറെ വിലയിരുത്തപ്പെടുമെന്നുറപ്പ്. റിക്കി ഭുയി (വിക്കറ്റ് കീപ്പർ), ആർ സമർഥ്, സച്ചിൻ ബേബി, പ്രദോഷ് രഞ്ജൻ പോൾ, വി കവെരപ്പ, വി വിശാഖ്, കെ ശശികാന്ത്, ദർശൻ മിസൽ എന്നിവരാണ് ടീമിലെ മറ്റ് താരങ്ങള്‍.

ഈസ്റ്റ് സോൺ: അഭിമന്യു ഈശ്വരൻ നയിക്കുന്ന ടീമിലെ ശ്രദ്ധാ കേന്ദ്രങ്ങള്‍ ഷഹബാസ് അഹമ്മദ്, മുകേഷ് കുമാർ , ആകാശ് ദീപ്, ഇഷാൻ പോറെൽ എന്നിവരാണ്. നിലവിലെ ആഭ്യന്തര സര്‍ക്യൂട്ടിലെ മികച്ച പേസര്‍മാരാണ് മുകേഷ് കുമാർ, ആകാശ് ദീപ്, ഇഷാൻ പോറെൽ എന്നിവര്‍. ഷഹബാസ് നദീം (വൈസ് ക്യാപ്റ്റൻ), സന്തനു മിശ്ര, സുദീപ് ഘരാമി, എ. മജുംദാർ, ബിപിൻ സൗരഭ്, അഭിഷേക് പോറെൽ (വിക്കറ്റ് കീപ്പർ), കെ കുശാഗ്ര (വിക്കറ്റ് കീപ്പർ), അനുകുൽ റോയ്, എം മുര സിംഗ്, ഇഷാൻ പോറെൽ എന്നിവരാണ് മറ്റ് താരങ്ങള്‍.

നോർത്ത് സോൺ: മൻദീപ് സിങ്ങാണ് ടീമിന്‍റെ ക്യാപ്റ്റന്‍. ഐപിഎല്ലില്‍ തിളങ്ങിയ വിക്കറ്റ് കീപ്പർ പ്രഭ്‌സിമ്രാൻ സിങ്ങിന്‍റെ പ്രകടനം വിലയിരുത്തപ്പെടും. പ്രശാന്ത് ചോപ്ര, ധ്രുവ് ഷോറെ, മനൻ വോറ, അങ്കിത് കുമാർ, എഎസ് കൽസി, ഹർഷിത് റാണ, ആബിദ് മുഷ്താഖ്, ജയന്ത് യാദവ്, പുൽകിത് നാരംഗ്, നിശാന്ത് സന്ധു, സിദ്ധാർത്ഥ് കൗൾ, വൈഭവ് അരോറ. ബൽതേജ് സിങ് എന്നിവരാണ് ടീമിലെ മറ്റ് താരങ്ങള്‍.

സെൻട്രൽ സോൺ: ശിവം മാവിയാണ് സെൻട്രൽ സോണിനെ നയിക്കുന്നത്. ഐപിഎല്‍ സെന്‍സേഷന്‍ റിങ്കു സിങ്, ധ്രുവ് ജുറെൽ, എന്നിവര്‍ക്ക് പുറമെ പേസര്‍മാരായ വേശ് ഖാൻ, സൗരഭ് കുമാർ എന്നിവരാണ് ടീമിലെ ശ്രദ്ധാകേന്ദ്രം. ഉപേന്ദ്ര യാദവ് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), വിവേക് ​​സിങ്‌, ഹിമാൻഷു മന്ത്രി, കുനാൽ ചന്ദേല, ശുഭം ശർമ, അമൻദീപ് ഖരെ, അക്ഷയ് വാഡ്കർ, മാനവ് സത്താർ, സരൻഷ് ജെയിൻ, അവേഷ് ഖാൻ, യാഷ് താക്കൂർ എന്നിവരാണ് മറ്റ് താരങ്ങള്‍.

നോർത്ത്-ഈസ്റ്റ് സോൺ: റോങ്‌സെൻ ജൊനാഥൻ (ക്യാപ്റ്റൻ), നിലേഷ് ലാമിച്ചാനെ (വൈസ് ക്യാപ്റ്റൻ), കിഷൻ ലിംഗ്‌ദോ, ലാംഗ്ലോനിയംബ, എ.ആർ. അഹ്ലാവത്, ജോസഫ് ലാൽതൻഖുമ, പ്രഫുല്ലമണി (വിക്കറ്റ് കീപ്പർ), ദിപ്പു സാങ്മ, ജോതിൻ ഫൈറോയിജാം, ഇംലിവതി ലെംതൂർ, പൽസോർ തമാങ്, കിഷൻ സിൻഹ, ആകാശ് കുമാർ ചൗധരി, രാജ്കുമാർ റെക്സ് സിങ്‌, നഗാഹോ ചിഷി

ALSO READ: ആഷസ് : വിജയിച്ച ഓസീസിനും തോറ്റ ഇംഗ്ലണ്ടിനും ഐസിസിയുടെ മുട്ടന്‍ പണി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.