ETV Bharat / sports

'സിമ്മോ.. ഇത് വിശ്വസിക്കാനാവുന്നില്ല, വല്ലാതെ വേദനിപ്പിക്കുന്നു'; സൈമണ്ട്‌സിന്‍റെ വിയോഗത്തില്‍ നടുക്കം രേഖപ്പെടുത്തി താരങ്ങള്‍

author img

By

Published : May 15, 2022, 8:33 AM IST

മുന്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായിരുന്ന ആദം ഗിൽക്രിസ്റ്റ്, ജേസൺ ഗില്ലസ്‌പി, ഡാമിയൻ ഫ്ലെമിംഗ് എന്നിവര്‍ക്ക് പുറമെ മുന്‍ അന്താരാഷ്‌ട്ര താരങ്ങളായിരുന്ന വിവിഎസ്‌ ലക്ഷ്‌മണ്‍, ഷോയിബ് അക്തര്‍, മൈക്കല്‍ വോണ്‍, സ്റ്റീഫൻ ഫ്ലെമിങ് തുടങ്ങി നിരവധി പേര്‍ താരത്തിന്‍റെ വിയോഗത്തില്‍ അനുശോചിച്ചു

crickers reacts to former australia allrounder andrew symonds death  andrew symonds  australia allrounder andrew symonds passed away  Jason Gillespie  Michael Vaughan  Shoaib Akhtar  VVS Laxman  Shoaib Akhtar on symonds death  VVS Laxman on symonds death
'സിമ്മോ.. ഇത് വിശ്വസിക്കാനാവുന്നില്ല, വല്ലാതെ വേദനിപ്പിക്കുന്നു'; സൈമണ്ട്‌സിന്‍റെ വിയോഗത്തില്‍ നടുക്കം രേഖപ്പെടുത്തി താരങ്ങള്‍

മുന്‍ ഓസ്‌ട്രേലിയന്‍ ഓൾറൗണ്ടർ ആൻഡ്ര്യൂ സൈമണ്ട്‌സിന്‍റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് ക്രിക്കറ്റ് ലോകം. താരത്തിന്‍റെ അപ്രതീക്ഷിത മരണത്തില്‍ നടുക്കം രേഖപ്പെടുത്തി മുൻ ഓസ്‌ട്രേലിയൻ ടീമംഗങ്ങളും അന്താരാഷ്ട്ര താരങ്ങളും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി.

മുന്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായിരുന്ന ആദം ഗിൽക്രിസ്റ്റ്, ജേസൺ ഗില്ലസ്‌പി, ഡാമിയൻ ഫ്ലെമിംഗ് എന്നിവര്‍ക്ക് പുറമെ മുന്‍ അന്താരാഷ്‌ട്ര താരങ്ങളായിരുന്ന വിവിഎസ്‌ ലക്ഷ്‌മണ്‍, ഷോയിബ് അക്തര്‍, മൈക്കല്‍ വോണ്‍, സ്റ്റീഫൻ ഫ്ലെമിങ് വോണ്‍ തുടങ്ങി നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി.

'ഇന്ത്യയില്‍ ഉണരുമ്പോള്‍ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. റെസ്റ്റ് ഇൻ പീസ് സുഹൃത്തേ. തീർത്തും വലിയ ദുരന്ത വാർത്തയാണെന്നിത്.' വിവിഎസ് ലക്ഷ്മൺ ട്വിറ്ററില്‍ അനുശോചിച്ചു. ഇത് വല്ലാതെ വേദനിപ്പിക്കുന്നു എന്നായിരുന്നു ഗിൽക്രിസ്റ്റ് ട്വിറ്ററിൽ കുറിച്ചത്. തുടര്‍ന്ന് 'നിങ്ങൾക്കായി എന്തും ചെയ്യുന്ന നിങ്ങളുടെ ഏറ്റവും വിശ്വസ്തനും രസകരവും സ്നേഹനിധിയുമായ സുഹൃത്തിനെക്കുറിച്ച് ചിന്തിക്കുക. അതായിരുന്നു റോയ്' എന്ന് മറ്റൊരു ട്വീറ്റും ഗില്‍ക്രിസ്റ്റ് നടത്തിയിട്ടുണ്ട്.

  • Think of your most loyal, fun, loving friend who would do anything for you. That’s Roy. 💔😞

    — Adam Gilchrist (@gilly381) May 15, 2022 " class="align-text-top noRightClick twitterSection" data=" ">

'ഉണരാൻ ഭയമുണ്ടാക്കുന്ന വാർത്ത. തകർന്നു പോകുന്നു. ഞങ്ങളെല്ലാവരും നിങ്ങളെ മിസ് ചെയ്യും സുഹൃത്തേ..' എന്നായിരുന്നു ഗില്ലസ്പിയുടെ ട്വീറ്റ്. 'ഓസ്‌ട്രേലിയയിൽ ഒരു കാർ അപകടത്തിൽ ആൻഡ്ര്യൂ സൈമണ്ട്‌സിന്‍റെ മരണത്തെക്കുറിച്ച് കേട്ടപ്പോൾ തകർന്നുപോയി. കളിക്കളത്തിനകത്തും പുറത്തും ഞങ്ങൾ ഒരു മികച്ച ബന്ധം പങ്കിട്ടു. ചിന്തകളും പ്രാർഥനകളും കുടുംബത്തോടൊപ്പം'. മുന്‍ പാക് പേസര്‍ ഷോയിബ് അക്തര്‍ കുറിച്ചു.

  • Horrendous news to wake up to.
    Utterly devastated. We are all gonna miss you mate.☹️ #RIPRoy

    — Jason Gillespie 🌱 (@dizzy259) May 14, 2022 " class="align-text-top noRightClick twitterSection" data=" ">
  • Devastated to hear about Andrew Symonds passing away in a car crash in Australia. We shared a great relationship on & off the field. Thoughts & prayers with the family. #AndrewSymonds pic.twitter.com/QMZMCwLdZs

    — Shoaib Akhtar (@shoaib100mph) May 14, 2022 " class="align-text-top noRightClick twitterSection" data=" ">
  • Simmo .. This doesn’t feel real .. #RIP ❤️

    — Michael Vaughan (@MichaelVaughan) May 14, 2022 " class="align-text-top noRightClick twitterSection" data=" ">

'ഇത് വളരെ ഭയങ്കരമാണ്. റോയ് എന്നും അദ്ദേഹത്തന് ചുറ്റും രസകരമായ ഒരു വലയം തീർത്തിരുന്നു. ഞങ്ങളുടെ മനസ് സൈമണ്ട്സ് കുടുംബത്തോടൊപ്പമാണ്'. ന്യൂസിലാൻഡ് മുൻ താരം സ്റ്റീഫൻ ഫ്ലെമിങ് ട്വീറ്റ് ചെയ്തു. 'സിമ്മോ.. ഇത് വിശ്വസിക്കാനാവുന്നില്ല' മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍ ട്വീറ്റ് ചെയ്‌തു.

  • This is so devastating 😞
    Roy was So much fun to be around
    Our Thoughts are with Symonds family #RIPRoy

    — Damien Fleming (@bowlologist) May 14, 2022 " class="align-text-top noRightClick twitterSection" data=" ">

ശനിയാഴ്ച രാത്രിയുണ്ടായ കാറപകടത്തിലാണ് സൈമണ്ട്‌സിന്‍റെ അന്ത്യം. ക്വീന്‍സ്‌ലാന്‍ഡിലെ ആലിസ് റിവർ ബ്രിഡ്‌ജിന് സമീപം ഹെർവി റേഞ്ച് റോഡിലാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. സൈമണ്ട്സ് ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്.

നിയന്ത്രണം വിട്ട് ഇടിച്ചുമറിഞ്ഞാണ് അപകടമെന്നാണാണ് പൊലീസ് അറിയിക്കുന്നത്. മെഡിക്കല്‍ സംഘം എത്തി അദ്ദേഹത്തിന് പ്രാഥമിക ചികിത്സ നല്‍കാന്‍ ശ്രമിച്ചിരുന്നെങ്കിലും, ഗുരുതരമായ പരിക്കുകളെ തുടര്‍ന്ന് സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു. അപകടത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് ക്വീന്‍സ്‌ലാന്‍ഡ് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.

റോയ് എന്ന് സഹതാരങ്ങള്‍ വിളിച്ചിരുന്ന സൈമണ്ട്‌സ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് കണ്ട മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായിരുന്നു. 1999നും 2007 നും ഇടയിൽ ലോകത്ത് അപ്രമാദിത്യം സ്ഥാപിച്ച ഓസ്‌ട്രേലിയയുടെ വൈറ്റ്-ബോൾ ടീമില്‍ സുപ്രധാന താരമായിരുന്നു. 2003, 2007 വര്‍ഷങ്ങളില്‍ ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ടീമിലെ പ്രധാന താരമായിരുന്നു അദ്ദേഹം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.