ETV Bharat / sports

രോഹിത് ശര്‍മയുടെ 'ചിന്നസ്വാമി'; സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡിനരികില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍

author img

By ETV Bharat Kerala Team

Published : Nov 12, 2023, 8:40 AM IST

Rohit Sharma Records At Chinnaswamy Stadium: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ പ്രകടനങ്ങള്‍.

Cricket World Cup 2023  India vs Netherlands  Rohit Sharma Records At Chinnaswamy Stadium  Rohit Sharma ODI Stats In Chinnaswamy Stadium  Most ODI Runs in Chinnaswamy  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ് 2023  ഇന്ത്യ നെതര്‍ലന്‍ഡ്‌സ്  രോഹിത് ശര്‍മ  രോഹിത് ശര്‍മ ചിന്നസ്വാമി റെക്കോഡ്
Rohit Sharma Records At Chinnaswamy Stadium

ബെംഗളൂരു : ഏകദിന ക്രിക്കറ്റ് ലോകകപ്പ് (Cricket World Cup 2023) പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിനായി ടീം ഇന്ത്യ ഇന്ന് ഇറങ്ങുകയാണ്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം വേദിയാകുന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സാണ് ഇന്ത്യയുടെ എതിരാളികള്‍ (India vs Netherlands). ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് സെമി ഫൈനലിന് മുന്‍പ് ഇന്ത്യന്‍ താരങ്ങള്‍ക്ക് മികവ് തുടരാന്‍ ലഭിക്കുന്ന അവസാന അവസരം കൂടിയാണ് ഇന്നത്തെ മത്സരം.

മത്സരഫലം അപ്രസക്തമാണെങ്കിലും പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്താതെയാകും ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. ഇതോടെ, ചിന്നസ്വാമിയില്‍ ദീപാവലി ദിനത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ വെടിക്കെട്ട് പ്രകടനം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. അതില്‍ തന്നെ പ്രധാനമായും ആരാധകര്‍ ഉറ്റുനോക്കുന്നത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ബാറ്റിങ് പ്രകടനത്തിലേക്കാണ്.

ലോകകപ്പില്‍ മിന്നും ഫോമിലാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഇതുവരെ കളിച്ച എട്ട് മത്സരത്തില്‍ നിന്നും 55.25 ശരാശരിയില്‍ 442 റണ്‍സ് അടിച്ചെടുക്കാന്‍ രോഹിതിനായി. പല മത്സരങ്ങളിലും ക്യാപ്‌റ്റന്‍ രോഹിത് നല്‍കിയ വെടിക്കെട്ട് തുടക്കമാണ് ഇന്ത്യന്‍ സ്കോറിങ്ങിന് അടിത്തറ പാകിയിട്ടുള്ളത്.

നെതര്‍ലന്‍ഡ്‌സിനെതിരെ ഇതേ പ്രകടനം ഇന്നും രോഹിത് ശര്‍മയ്‌ക്ക് ആവര്‍ത്തിക്കാന്‍ സാധിച്ചാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുള്ള തകര്‍പ്പനൊരു റെക്കോഡും താരത്തിന് സ്വന്തമാക്കാം. ഏകദിന ക്രിക്കറ്റില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ ബാറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. ബെംഗളൂരുവില്‍ 11 അന്താരാഷ്‌ട്ര മത്സരം കളിച്ച സച്ചിന്‍ 534 റണ്‍സാണ് നേടിയിട്ടുള്ളത് (Most ODI Runs in Chinnaswamy Stadium).

സച്ചിന്‍റെ പേരിലുള്ള ഈ റെക്കോഡ് മറികടക്കാന്‍ ഇന്ത്യന്‍ നായകന്‍ രോഹിതിന് 97 റണ്‍സാണ് ഇനിവേണ്ടത്. 36-കാരനായ രോഹിത് ചിന്നസ്വാമിയില്‍ കളിച്ച നാല് മത്സരങ്ങളില്‍ നിന്നും 437 റണ്‍സ് ഇതിനോടകം തന്നെ നേടിയിട്ടുണ്ട്. 109.25 ആണ് ചിന്നസ്വാമിയില്‍ രോഹിതിന്‍റെ ബാറ്റിങ് ശരാശരി (Rohit Sharma ODI Stats At Chinnaswamy Stadium).

ഏകദിന ക്രിക്കറ്റില്‍ രോഹിത് തന്‍റെ ആദ്യ ഡബിള്‍ സെഞ്ച്വറി നേടിയതും ചിന്നസ്വാമിയില്‍ വച്ചാണ്. 2013 നവംബര്‍ 3ന് ഓസ്‌ട്രേലിയക്കെതിരെ ആയിരുന്നു ഇന്ത്യന്‍ നായകന്‍ ഇരട്ടസെഞ്ച്വറിയടിച്ചത്. 158 പന്തില്‍ 209 റണ്‍സായിരുന്നു ഈ മത്സരത്തില്‍ രോഹിത് അടിച്ചെടുത്തത് (Rohit Sharma Highest Individual Score In Chinnaswamy Stadium).

Also Read : ദീപാവലി കളറാക്കാന്‍ ടീം ഇന്ത്യ, സെമിക്ക് മുന്‍പ് ഇന്ന് ഡ്രസ് റിഹേഴ്‌സല്‍; ചിന്നസ്വാമിയില്‍ എതിരാളികളായി നെതര്‍ലന്‍ഡ്‌സ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.