ETV Bharat / sports

Cricket World Cup 2023 Opening Ceremony സമയപ്രശ്‌നം; ലോകകപ്പ് ഉദ്‌ഘാടനം കളറാവില്ല

author img

By ETV Bharat Kerala Team

Published : Oct 4, 2023, 2:09 PM IST

No grand opening ceremony has been planned for Cricket World Cup 2023 : ഏകദിന ലോകകപ്പിന് വര്‍ണാഭമായ ഉദ്‌ഘാടന ചടങ്ങുണ്ടാവില്ല.

Cricket World Cup 2023  Cricket World Cup 2023 Opening Ceremony  Narendra Modi Stadium  ഏകദിന ലോകകപ്പ് 2023  നരേന്ദ്ര മോദി സ്റ്റേഡിയം  ലോകകപ്പ് ഉദ്‌ഘാടനം  ബിസിസി  BCCI
Cricket World Cup 2023 Opening Ceremony

ന്യൂഡല്‍ഹി: ഏകദിന ലോകകപ്പിന് (Cricket World Cup 2023) അഹമ്മദാബാദിലെ നരേന്ദ്ര മോദി (Narendra Modi Stadium) സ്റ്റേഡിയത്തില്‍ നാളെ (ഒക്‌ടോബര്‍ 5) തിരശ്ശീല ഉയരുകയാണ്. ഒരു ഇടവേളയ്‌ക്ക് ശേഷം ഇന്ത്യന്‍ മണ്ണിലേക്ക് വീണ്ടുമെത്തിയ ഏകദിന ലോകകപ്പ് ആഘോഷമാക്കാനൊരുങ്ങുകയാണ് ആരാധകര്‍. എന്നാല്‍ ഇക്കൂട്ടര്‍ക്ക് ഏറെ നിരാശ നല്‍കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വര്‍ണാഭമായ ഉദ്ഘാടന ചടങ്ങില്ലാതെയാണ് ഇക്കുറി ടൂര്‍ണമെന്‍റിന് തുടക്കമാവുക (No grand opening ceremony has been planned for Cricket World Cup 2023). ബിസിസിഐ (BCCI) വ്യത്തങ്ങളാണ് ഇതു സംബന്ധിച്ച പ്രതികരണം നടത്തിയത്. ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ ന്യൂസിലന്‍ഡും (England vs New zealand) തമ്മിലുള്ള ഉദ്‌ഘാടന മത്സരം ആരംഭിക്കുന്നത്.

ALSO READ: Top Five Catches In World Cup History : കപിലിന്‍റെ പിന്നോട്ടോടി പിടിത്തം മുതല്‍ സ്‌മിത്തിന്‍റെ പറവ ക്യാച്ച് വരെ ; ലോകകപ്പ് ചരിത്രത്തിലെ വമ്പന്‍ ക്യാച്ചുകള്‍

ഇക്കാരണത്താല്‍ തന്നെ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കാനുള്ള സമയ പ്രശ്‌നവും, കൂടാതെ പകൽ വെളിച്ചത്തിൽ വെടിക്കെട്ടും ലേസർ ഷോയും നടത്താന്‍ കഴിയാത്തതിനാലുമാണ് വര്‍ണാഭമായ ഉദ്‌ഘാടന ചടങ്ങ് വേണ്ടന്ന തീരുമാനത്തിലേക്ക് ബിസിസിഐ എത്തിയത്. അതേസമയം നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഇന്ന് ക്യാപ്റ്റന്‍സ്‌ ഡേ ആചരിക്കുന്നുണ്ട്. ടൂര്‍ണമെന്‍റിന്‍റെ ഭാഗമാവുന്ന പത്ത് ടീമുകളുടെ ക്യാപ്റ്റന്മാരും ഇതിന്‍റെ ഭാഗമാവും.

ALSO READ: Ishan Kishan Cricket World Cup 2023 'എന്തിനും റെഡിയാണ് ഇഷാൻ'... അച്ഛന്‍ പ്രണവ് പാണ്ഡെ ഇടിവി ഭാരതിനോട്...

ആതിഥേയരായ ഇന്ത്യയ്‌ക്ക് പുറമെ അഫ്‌ഗാനിസ്ഥാൻ, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ന്യൂസിലൻഡ്, ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ് എന്നീ ടീമുകളാണ് ടൂര്‍ണമെന്‍റിന്‍റെ ഭാഗമാവുന്നത്. ശ്രീലങ്കയും നെതര്‍ലന്‍ഡ്‌സും യോഗ്യത മത്സരങ്ങള്‍ കളിച്ചെത്തുമ്പോള്‍ മറ്റ് ടീമുകള്‍ ലോകകപ്പിനായി നേരിട്ട് യോഗ്യത ഉറപ്പിച്ചിരുന്നു.

ALSO READ: Nayan Mongia On Ishan Kishan : 'രാഹുലല്ല, ബോളര്‍മാര്‍ക്ക് ആത്മവിശ്വാസം നൽകുന്ന ആ റോളിൽ അവനുണ്ടാവണം' ; ലോകകപ്പില്‍ ഇഷാന്‍ കീപ്പറാവണമെന്ന് മോംഗിയ ഇടിവി ഭാരതിനോട്

പത്ത് ടീമുകളും പരസ്‌പരം ഓരോ മത്സരങ്ങളില്‍ വീതം ഏറ്റുമുട്ടുന്ന റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് ആദ്യ ഘട്ടം നടക്കുക. 45 മത്സരങ്ങളാണ് ആകെ ഈ ഘട്ടത്തിലുള്ളത്. ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ക്ക് സെമിയിലേക്ക് എത്താം.

നവംബര്‍ 15-ന് മുംബൈയില്‍ ആദ്യ സെമിയും 16-ന് കൊല്‍ക്കത്തയില്‍ രണ്ടാം സെമിയും നടക്കും. നവംബര്‍ 19-ന് അഹമ്മദാബാദിലാണ് ഫൈനല്‍. അഹമ്മദാബാദിനെ കൂടാതെ ധർമ്മശാല, ഡൽഹി, ലഖ്‌നൗ, പൂനെ, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത എന്നീ പത്ത് വേദികളിലായാണ് ഏകദിന ലോകകപ്പ് അരങ്ങേറുന്നത്.

ALSO READ: Mohammad Amir On Virat Kohli : 'ഭയമെന്ന വാക്ക് അയാളുടെ നിഘണ്ടുവിലില്ല' ; ലോകകപ്പില്‍ ഇന്ത്യ ഹോട്ട് ഫേവറേറ്റെന്ന് പാക് മുന്‍താരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.