ETV Bharat / sports

Cricket World Cup New Zealand vs Bangladesh : 'മൂന്നാമതും' ജയിച്ച് മുന്നേറാന്‍ കിവീസ്, തിരിച്ചുവരവിന് ബംഗ്ലാദേശ്

author img

By ETV Bharat Kerala Team

Published : Oct 13, 2023, 11:11 AM IST

Cricket World Cup 2023 Match No 11: ഏകദിന ലോകകപ്പില്‍ ഇന്ന് ന്യൂസിലന്‍ഡ് ബംഗ്ലാദേശ് പോരാട്ടം. മത്സരം ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍.

Cricket World Cup 2023  New Zealand vs Bangladesh  New Zealand vs Bangladesh Match Preview  New Zealand Cricket World Cup 2023 Squad  Bangladesh Cricket World Cup 2023 Squad  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ് 2023  ന്യൂസിലന്‍ഡ് ബംഗ്ലാദേശ്  ന്യൂസിലന്‍ഡ് ഏകദിന ലോകകപ്പ് 2023 സ്ക്വാഡ്  ബംഗ്ലാദേശ് ഏകദിന ലോകകപ്പ് 2023 സ്‌ക്വാഡ്
Cricket World Cup New Zealand vs Bangladesh

ലഖ്‌നൗ : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ജയം തുടരാന്‍ ന്യൂസിലന്‍ഡ് ഇന്നിറങ്ങും (ഒക്‌ടോബര്‍ 13). വിജയവഴിയില്‍ തിരികെയെത്താന്‍ ശ്രമിക്കുന്ന ബംഗ്ലാദേശാണ് മൂന്നാം മത്സരത്തില്‍ കിവീസിന്‍റെ എതിരാളികള്‍ (New Zealand vs Bangladesh). ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് മത്സരം (New Zealand vs Bangladesh Match Time).

ആദ്യ രണ്ട് കളിയും ജയിച്ച കിവീസ് തുടര്‍ച്ചയായ മൂന്നാം ജയത്തിനാണ് കച്ചകെട്ടുന്നത്. രചിന്‍ രവീന്ദ്ര, ഡെവോണ്‍ കോണ്‍വെ, വില്‍ യങ്, ടോം ലാഥം എന്നിവരടങ്ങുന്ന ബാറ്റിങ് നിരയാണ് കിവീസിന്‍റെ കരുത്ത്. ആദ്യ രണ്ട് മത്സരങ്ങളിലും ന്യൂസിലന്‍ഡ് ബാറ്റര്‍മാര്‍ മിന്നും പ്രകടനം കാഴ്‌ചവച്ചിരുന്നു.

നായകന്‍ കെയ്‌ന്‍ വില്യംസണ്‍ കൂടി ടീമിലേക്ക് മടങ്ങിയെത്തുമ്പോള്‍ അവരുടെ ബാറ്റിങ് നിര ഡബിള്‍ സ്ട്രോങ്ങാകും. ഫിറ്റ്നസ് വീണ്ടെടുക്കാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് ആദ്യ രണ്ട് മത്സരങ്ങളും കളിക്കാതിരുന്ന വില്യംസണ്‍ ടീമിലേക്ക് തിരിച്ചെത്തുമ്പോള്‍ ഗ്ലെന്‍ ഫിലിപ്‌സോ (Glenn Philips) അല്ലെങ്കില്‍ മാര്‍ക്ക് ചാപ്‌മാനോ (Mark Chapman) ആയിരിക്കും പുറത്തിരിക്കേണ്ടി വരിക. ബൗളര്‍മാരുടെ ഫോമും കിവീസിന് വിജയപ്രതീക്ഷ നല്‍കുന്നതാണ്. അവസാന മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടിയ മിച്ചല്‍ സാന്‍റ്‌നറുടെ പ്രകടനം ഇന്നും ബ്ലാക്ക് ക്യാപ്‌സിന് നിര്‍ണായകമാകും.

മറുവശത്ത് ഇംഗ്ലണ്ടിനോടേറ്റ 137 റണ്‍സിന്‍റെ വമ്പന്‍ തോല്‍വിയില്‍ നിന്നും കരകയറാനായാണ് ബംഗ്ലാദേശിന്‍റെ വരവ്. ബാറ്റര്‍മാര്‍ താളം കണ്ടെത്താന്‍ വിഷമിക്കുന്നതാണ് അവര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ബൗളര്‍മാരുടെ മികവിലാണ് ബംഗ്ലാദേശിന്‍റെ പ്രതീക്ഷകള്‍. ആദ്യ കളിയില്‍ അഫ്‌ഗാനിസ്ഥാനെയായിരുന്നു ബംഗ്ലാദേശ് തകര്‍ത്തത്.

ന്യൂസിലന്‍ഡ് ഏകദിന ലോകകപ്പ് 2023 സ്ക്വാഡ് (New Zealand Cricket World Cup 2023 Squad): വില്‍ യങ്, ഡെവോണ്‍ കോണ്‍വെ, കെയ്ൻ വില്യംസൺ (ക്യാപ്‌റ്റന്‍), രചിന്‍ രവീന്ദ്ര, ടോം ലാഥം (വിക്കറ്റ് കീപ്പര്‍), മാര്‍ക്ക് ചാപ്‌മാന്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്‍റ്‌നര്‍, ഡാരില്‍ മിച്ചല്‍, ടിം സൗത്തി, ട്രെന്‍റ് ബോള്‍ട്ട്, മാറ്റ് ഹെൻറി, ലോക്കി ഫെര്‍ഗൂസണ്‍, ഇഷ് സോധി.

ബംഗ്ലാദേശ് ഏകദിന ലോകകപ്പ് 2023 സ്‌ക്വാഡ് (Bangladesh Cricket World Cup 2023 Squad): നജ്‌മുൽ ഹൊസൈൻ ഷാന്‍റോ (വൈസ് ക്യാപ്‌റ്റന്‍), ലിറ്റൺ കുമർ ദാസ്, തൻസീദ് ഹസൻ തമീം, ഷാക്കിബ് അൽ ഹസൻ (ക്യാപ്‌റ്റന്‍), മെഹിദി ഹസൻ, മഹ്‌മുദുള്ള റിയാദ്, മുഷ്‌ഫിഖുർ റഹീം, തൗഹിദ് ഹൃദോയ്, നാസും അഹമ്മദ്, മുസ്‌തഫിസുര്‍ റഹ്‌മാന്‍, ഷാക് മഹിദി ഹസൻ, തസ്‌കിന്‍ അഹ്‌മദ്, ഷോരിഫുല്‍ ഇസ്‌ലാം, ഹസന്‍ മഹ്‌മൂദ്, തന്‍സിം ഹസന്‍ സാകിബ്.

Also Read : Pakistan Team Practice Session: പൊരുതാനുറച്ച് പാകിസ്ഥാന്‍, അഹമ്മദാബാദില്‍ പരിശീലനത്തിനിറങ്ങി ബാബര്‍ അസമും കൂട്ടരും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.