ETV Bharat / sports

Cricket World Cup 2023 Australian Team : ഏഴുതവണ ഫൈനലില്‍, അഞ്ച് കിരീടം, ആറാമത്തേതില്‍ കണ്ണുംനട്ട് ഓസീസ് ; തോറ്റെത്തിയും കപ്പടിക്കുന്ന കങ്കാരുപ്പട

author img

By ETV Bharat Kerala Team

Published : Sep 29, 2023, 4:58 PM IST

Australian Team In ICC ODI World Cup : ഏകദിന ക്രിക്കറ്റ് ലോകകപ്പിനൊരുങ്ങി ഓസ്‌ട്രേലിയന്‍ ടീം. പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഓസ്‌ട്രേലിയ ഇക്കുറി ലക്ഷ്യമിടുന്നത് ചരിത്രത്തിലെ ആറാം കിരീടം

Cricket World Cup 2023  Cricket World Cup 2023 Australia Team  Australian Team In Icc ODI WC History  Cricket Australia  Australian Team In ICC ODI World Cup  ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023  ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം  ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് സ്ക്വാഡ്  ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് ചരിത്രം  ക്രിക്കറ്റിലെ ഓസ്‌ട്രേലിയന്‍ ആധിപത്യം
Cricket World Cup 2023 Australia Team

'ലോക ക്രിക്കറ്റിലെ രാജാക്കന്മാര്‍...' ആ വിശേഷണത്തിന് ഏറ്റവും അര്‍ഹരായ ഒരൊറ്റ ടീം മാത്രമാണുള്ളത്, അതാണ് മൈറ്റി ഓസീസ് എന്നറിയപ്പെടുന്ന ഓസ്‌ട്രേലിയ (Australia Cricket Team). ഏകദിന ലോകകപ്പ് ചരിത്രത്തില്‍ കങ്കാരുപ്പട ഫൈനലിലെത്തിയത് ഏഴ് തവണ. നേടിയത് അഞ്ച് കിരീടങ്ങള്‍. ഇക്കുറി ആറാം കിരീടം തേടിയാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് ഓസ്ട്രേലിയന്‍ സംഘത്തിന്‍റെ വരവ്.

നിലവിലെ ഏകദിന റാങ്കിങ്ങിലെ മൂന്നാം സ്ഥാനക്കാരാണ് ഓസ്‌ട്രേലിയ. അടുത്തിടെ ദക്ഷിണാഫ്രിക്ക, ഇന്ത്യ ടീമുകളോട് ഏകദിന പരമ്പര കൈവിട്ടാണ് ലോകകപ്പിലേക്ക് കങ്കാരുപ്പട എത്തിയിരിക്കുന്നത്. ഈ പരമ്പരകളില്‍ കണ്ട ഓസ്‌ട്രേലിയ ആയിരിക്കില്ല ലോകകപ്പിലെന്ന് ചരിത്രം ചികഞ്ഞാല്‍ മനസിലാകും.

Cricket World Cup 2023  Cricket World Cup 2023 Australia Team  Australian Team In Icc ODI WC History  Cricket Australia  Australian Team In ICC ODI World Cup  ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023  ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം  ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് സ്ക്വാഡ്  ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് ചരിത്രം  ക്രിക്കറ്റിലെ ഓസ്‌ട്രേലിയന്‍ ആധിപത്യം
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം

ബംഗ്ലാദേശിനെതിരായ ടി20 പരമ്പര തോറ്റ ശേഷമായിരുന്നു അവര്‍ ചരിത്രത്തില്‍ ആദ്യമായി ടി20 ലോകകപ്പ് സ്വന്തം ഷെല്‍ഫിലെത്തിച്ചത്. ഈ വര്‍ഷം നടന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും കഥ ഇതുതന്നെ. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്‍പുള്ള ടെസ്റ്റ് പരമ്പര ഇന്ത്യയോടായിരുന്നു ഓസ്‌ട്രേലിയ പരാജയപ്പെട്ടത്.

വമ്പന്‍ താരങ്ങളുമായാണ് ആറാം കിരീടം തേടി ഓസ്‌ട്രേലിയ ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്. പേസര്‍ പാറ്റ് കമ്മിന്‍സ് നയിക്കുന്ന ടീമില്‍ ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്‌മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ മാര്‍ഷ് എന്നിവരാണ് പ്രധാന താരങ്ങള്‍. ലോകകപ്പ് സ്ക്വാഡിലേക്ക് അവസാനഘട്ടത്തില്‍ മിന്നും ഫോമിലുള്ള മാര്‍നസ് ലബുഷെയ്‌നും എത്തിയതോടെ കങ്കാരുപ്പടയുടെ കരുത്ത് അല്‍പം കൂടി ഉയര്‍ന്നിട്ടുണ്ട്. ഐപിഎല്ലില്‍ ഉള്‍പ്പടെ മികവ് തെളിയിച്ച് ഇന്ത്യന്‍ സാഹചര്യങ്ങള്‍ നല്ലതുപോലെ അറിയുന്ന താരങ്ങളുടെ പ്രകടനങ്ങളിലാണ് ഓസ്‌ട്രേലിയന്‍ പ്രതീക്ഷകള്‍.

ലോക ക്രിക്കറ്റിനെ അടക്കിഭരിച്ച ഓസ്‌ട്രേലിയ : 1971ല്‍ ചരിത്രത്തില്‍ ആദ്യമായി ഒരു ഏകദിന മത്സരം നടന്നപ്പോള്‍ അന്ന് ഇംഗ്ലണ്ടിന്‍റെ എതിരാളികളായി ഉണ്ടായിരുന്ന ടീമാണ് ഓസ്‌ട്രേലിയ. അഞ്ച് വിക്കറ്റിന്‍റെ ജയമാണ് അന്ന് കങ്കാരുപ്പട സ്വന്തമാക്കിയത്. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ആദ്യ ലോകകപ്പ്. അവിടെ ഗ്രൂപ്പ് ബിയില്‍ വിന്‍ഡീസിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി അവസാന നാലിലേക്ക്.

സെമിയില്‍ ഇംഗ്ലണ്ടിനോട് പഴയ ചരിത്രങ്ങളൊന്നും ആവര്‍ത്തിക്കാനാകാതെ കങ്കാരുപ്പടയ്‌ക്ക് മുട്ടുമടക്കേണ്ടി വന്നു. 1979ല്‍ ഗ്രൂപ്പ് ഘട്ടം കടക്കാന്‍ ഓസ്‌ട്രേലിയക്കായില്ല. മൂന്ന് മത്സരങ്ങളില്‍ ഒരു ജയം മാത്രം നേടി ആദ്യ റൗണ്ടില്‍ തന്നെ അവര്‍ക്ക് തിരികെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.

1983ലും അവസ്ഥ അതുതന്നെ. ആറ് മത്സരം കളിച്ച ഓസ്‌ട്രേലിയ ആകെ ജയിച്ചത് രണ്ട് മത്സരങ്ങളില്‍. ഗ്രൂപ്പ് ബിയിലെ മൂന്നാം സ്ഥാനക്കാരായിട്ടായിരുന്നു അന്ന് കങ്കാരുപ്പട പുറത്തായത്.

Cricket World Cup 2023  Cricket World Cup 2023 Australia Team  Australian Team In Icc ODI WC History  Cricket Australia  Australian Team In ICC ODI World Cup  ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023  ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം  ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് സ്ക്വാഡ്  ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് ചരിത്രം  ക്രിക്കറ്റിലെ ഓസ്‌ട്രേലിയന്‍ ആധിപത്യം
ഏകദിന ലോകകപ്പ് 1987

ചരിത്രമെല്ലാം മാറ്റിയെഴുതുന്നതായിരുന്നു 1987ലെ ഫൈനല്‍. തുടര്‍ച്ചയായ രണ്ട് പ്രാവശ്യം ഗ്രൂപ്പ് ഘട്ടത്തില്‍ മടങ്ങേണ്ടിവന്ന ടീം അക്കുറി ഫൈനലില്‍. ആ ഫൈനലില്‍ ചിരവൈരികളായ ഇംഗ്ലണ്ടിനെ വീഴ്‌ത്തി ആദ്യമായി ലോക കിരീടത്തില്‍ മുത്തമിടാന്‍ ഓസ്‌ട്രേലിയക്കായി.

അലന്‍ ബോര്‍ഡറിന് കീഴിലായിരുന്നു കങ്കാരുപ്പടയുടെ ആദ്യ കിരീടനേട്ടം. ക്രിക്കറ്റില്‍ നവയുഗത്തിന്‍റെ തുടക്കമായിരുന്നു ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും സംയുക്തമായി ആതിഥേത്വമരുളിയ 1992ലെ ലോകകപ്പ്. ചുവന്ന പന്തില്‍ നിന്നും വെള്ള പന്തിലേക്ക് കളിമാറിയതും വെള്ള ജഴ്‌സിക്ക് പകരം ടീമുകള്‍ നിറങ്ങള്‍ കലര്‍ന്ന ജഴ്‌സികള്‍ ആദ്യമായി ഉപയോഗിച്ചതും ഇവിടെയാണ്.

Cricket World Cup 2023  Cricket World Cup 2023 Australia Team  Australian Team In Icc ODI WC History  Cricket Australia  Australian Team In ICC ODI World Cup  ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023  ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം  ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് സ്ക്വാഡ്  ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് ചരിത്രം  ക്രിക്കറ്റിലെ ഓസ്‌ട്രേലിയന്‍ ആധിപത്യം
ഏകദിന ലോകകപ്പ് 1999

എന്നാല്‍, ഓസ്‌ട്രേലിയക്ക് അന്ന് അത്ര ശുഭകരമായിരുന്നില്ല കാര്യങ്ങള്‍.നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഓസ്‌ട്രേലിയ ആദ്യ റൗണ്ടില്‍ തന്നെ പുറത്തേക്ക്. 1996ല്‍ ഫൈനലിലെത്തിയെങ്കിലും ശ്രീലങ്കയോട് തോറ്റു. കൊടുങ്കാറ്റിന് മുന്‍പുള്ള ശാന്തത മാത്രമായിരുന്നു ഓസ്‌ട്രേലിയക്ക് ആ തോല്‍വി.

സ്റ്റീവ് വോ എന്ന നായകന് കീഴില്‍ റിക്കി പോണ്ടിങ്, ഷെയ്‌ന്‍ വോണ്‍, ആദം ഗില്‍ക്രിസ്റ്റ്, മൈക്കിള്‍ ബെവന്‍, ഗ്ലെന്‍ മക്‌ഗ്രാത്ത് തുടങ്ങിയ വമ്പന്‍ താരനിര ഇറങ്ങി. ഫൈനലില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചുകൊണ്ട് രണ്ടാം ലോക കിരീടം.

Cricket World Cup 2023  Cricket World Cup 2023 Australia Team  Australian Team In Icc ODI WC History  Cricket Australia  Australian Team In ICC ODI World Cup  ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023  ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം  ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് സ്ക്വാഡ്  ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് ചരിത്രം  ക്രിക്കറ്റിലെ ഓസ്‌ട്രേലിയന്‍ ആധിപത്യം
ഏകദിന ലോകകപ്പ് 2003

ഓസ്‌ട്രേലിയയുടെ തേരോട്ടമായിരുന്നു 2003ലെ ഏകദിന ലോകകപ്പ് കണ്ടത്. ഒറ്റ മത്സരത്തില്‍ പോലും തോല്‍ക്കാതെയായിരുന്നു അന്ന് ഇന്ത്യയെ കലാശപ്പോരില്‍ തകര്‍ത്ത് കങ്കാരുപ്പട വിശ്വകിരീടത്തില്‍ മുത്തമിട്ടത്. റിക്കി പോണ്ടിങ് എന്ന ഇതിഹാസ നായകന് കീഴിലായിരുന്നു ഓസ്‌ട്രേലിയയുടെ ആ നേട്ടം.

Cricket World Cup 2023  Cricket World Cup 2023 Australia Team  Australian Team In Icc ODI WC History  Cricket Australia  Australian Team In ICC ODI World Cup  ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023  ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം  ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് സ്ക്വാഡ്  ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് ചരിത്രം  ക്രിക്കറ്റിലെ ഓസ്‌ട്രേലിയന്‍ ആധിപത്യം
ഏകദിന ലോകകപ്പ് 2007

2007ലും തോല്‍വി അറിയാതെ ഓസ്‌ട്രേലിയ കിരീടത്തിലേക്ക്. തുടര്‍ച്ചയായ മൂന്നാമത്തെയും ടീമിന്‍റെ നാലാമത്തെയും കിരീടം. 2003ലെ ടീമില്‍ നിന്നും ചില മാറ്റങ്ങള്‍ മാത്രമായിരുന്നു അന്ന് ഓസീസ് ടീമിലുണ്ടായത്. 1996ലെ ലോകകപ്പ് ഫൈനല്‍ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായിരുന്നു അന്ന് അവര്‍ക്ക് ആ ജയം.

തുടര്‍ച്ചയായ നാലാം കിരീടം മോഹിച്ച് 2011ല്‍ ഇന്ത്യയിലെത്തിയ കങ്കാരുപ്പടയുടെ പോരാട്ടം ക്വാര്‍ട്ടര്‍ ഫൈനലില്‍ അവസാനിച്ചു. ആതിഥേയരായ ഇന്ത്യ ആയിരുന്നു അന്ന് ഓസ്‌ട്രേലിയന്‍ തേരോട്ടം അവസാനിപ്പിച്ചത്. എന്നാല്‍, തൊട്ടടുത്ത വര്‍ഷം സ്വന്തം നാട്ടില്‍ കൈവിട്ട കപ്പ് തിരിച്ചുപിടിക്കാന്‍ അവര്‍ക്കായി.

Cricket World Cup 2023  Cricket World Cup 2023 Australia Team  Australian Team In Icc ODI WC History  Cricket Australia  Australian Team In ICC ODI World Cup  ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023  ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം  ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് സ്ക്വാഡ്  ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് ചരിത്രം  ക്രിക്കറ്റിലെ ഓസ്‌ട്രേലിയന്‍ ആധിപത്യം
ഏകദിന ലോകകപ്പ് 2015

ലോകകപ്പ് ചരിത്രത്തിലെ ഓസ്‌ട്രേലിയയുടെ അഞ്ചാമത്തെ കിരീടം. മൈക്കിള്‍ ക്ലാര്‍ക്കായിരുന്നു അന്ന് ടീമിന്‍റെ നായകന്‍. 2019ല്‍ സെമിയില്‍ ഓസ്‌ട്രേലിയന്‍ പോരാട്ടം അവസാനിച്ചു. ഇംഗ്ലണ്ടിനോടായിരുന്നു ആ തോല്‍വി.

Also Read : Cricket World Cup 2023 New Zealand Team: ഇനിയും കാത്തിരിക്കാനാകില്ല, ഇത്തവണ കിവീസിന്‍റെ വരവ് കിരീടവുമായി മടങ്ങാൻ തന്നെ

ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് 2023 സ്ക്വാഡ് : ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്‌മിത്ത്, മാര്‍നസ് ലബുഷെയ്‌ന്‍, ട്രാവിസ് ഹെഡ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, കാമറൂണ്‍ ഗ്രീന്‍, മാര്‍ക്കസ് സ്റ്റോയിനിസ്, അലക്‌സ് കാരി, ജോഷ് ഇംഗ്ലിസ്, പാറ്റ് കമ്മിന്‍സ് (ക്യാപ്‌റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, സീന്‍ ആബട്ട്, ആദം സാംപ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.