ETV Bharat / sports

പാകിസ്ഥാന്‍ പര്യടനത്തിനില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ടീം

author img

By

Published : Feb 14, 2020, 7:38 PM IST

South Africa  Marylebone Cricket Club  Pakistan  Kumar Sangakkara  ദക്ഷിണാഫ്രിക്ക  പാകിസ്ഥാന്‍ പര്യടനം  പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്  ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്
പാകിസ്ഥാന്‍ പര്യടനത്തിനില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ടീം

താരങ്ങളുടെ ജോലിഭാരം കുറയ്ക്കുന്നതിന്‍റെ ഭാഗമായി ദക്ഷിണാഫ്രിക്ക താല്‍കാലികമായി പിന്മാറുകയാണെന്നാണ് റിപ്പോര്‍ട്ട്

കറാച്ചി: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്‍റെ പാകിസ്ഥാന്‍ പര്യടനം ഉടന്‍ ഉണ്ടാവില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. മാര്‍ച്ച് 22 മുതല്‍ 29 വരെയാണ് ദക്ഷിണാഫ്രിക്കയുടെ പാകിസ്ഥാന്‍ പര്യടനം. താരങ്ങളുടെ ജോലിഭാരം കുറയ്ക്കുന്നതിന്‍റെ ഭാഗമായി ദക്ഷിണാഫ്രിക്ക താല്‍കാലികമായി പിന്മാറുകയാണെന്നാണ് റിപ്പോര്‍ട്ട്. പരമ്പര നടക്കുമെന്നും തിയതി പിന്നീട് അറിയിക്കുമെന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. അതേസമയം ദക്ഷിണാഫ്രിക്ക മൂന്ന് ഏകദിനങ്ങള്‍ക്കായി മാര്‍ച്ചില്‍ ഇന്ത്യയിലെത്തുന്നുണ്ട്.

മൂന്ന് ടി20 മത്സരങ്ങളാണ് കളിക്കാന്‍ നിശ്ചയിച്ചിരുന്നത്. പരമ്പര മാര്‍ച്ച് 29നാണ് അവസാനിക്കുക. അന്ന് തന്നെയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗും ആരംഭിക്കുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് ഐ.പി.എല്ലില്‍ കളിക്കേണ്ടതിനാലാണ് പിന്മാറ്റമെന്നും റിപ്പോര്‍ട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും താരങ്ങളുടെ ആരോഗ്യത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും പിസിബി ചീഫ് എക്‌സിക്യൂട്ടീവ് വസീം ഖാന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.