ETV Bharat / sports

സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരം ന്യൂസിലൻഡ് ടീമിന്

author img

By

Published : Dec 3, 2019, 9:13 PM IST

കെയ്ൻ വില്യംസണിന്‍റെ നേതൃത്വത്തിലുള്ള ടീം ലോകകപ്പ് ഫൈനലില്‍ പുറത്തെടുത്ത അസാമാന്യ ടീം സ്പിരിറ്റിനും എതിർ ടീമിനോടും അമ്പയർമാരോടുമുള്ള ബഹുമാനത്തിനുമാണ് പുരസ്കാരമെന്ന് ട്രോഫി നല്‍കുന്ന മെറില്‍ബോൺ ക്രിക്കറ്റ് ക്ലബ് പ്രസിഡന്‍റ് കുമാർ സംഗക്കാര പറഞ്ഞു. ക്രിക്കറ്റിന്‍റെ ഓർമയില്‍ എക്കാലവും നിറഞ്ഞുനില്‍ക്കുന്ന നിമിഷങ്ങളാണ് വില്യംസണും സംഘവും ലോകകപ്പ് ഫൈനലില്‍ സമ്മാനിച്ചതെന്നും സംഗക്കാര പറഞ്ഞു.

newzeland
സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരം ന്യൂസിലൻഡ് ടീമിന്

2019ലെ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ ന്യൂസിലാൻഡിന്‍റെ തോല്‍വിയില്‍ ഇപ്പോഴും വേദനിക്കുന്ന ആരാധകർ ഉണ്ടാകും. ഭാഗ്യത്തിന്‍റെയും അമ്പയറിങിന്‍റെയും ആനുകൂല്യം കൊണ്ടു മാത്രമാണ് ഇംഗ്ലണ്ട് ജയിച്ചതെന്ന് വിശ്വസിക്കാനാണ് അവർക്ക് താല്‍പര്യം. പക്ഷേ ജയിക്കുമെന്ന് ഉറപ്പിച്ച മത്സരത്തില്‍ തോല്‍വിയേറ്റു വാങ്ങിയിട്ടും ആരെയും കുറ്റം പറയാതെ ലോർഡ്സിലെ മൈതാനത്ത് ക്രിക്കറ്റിന്‍റെ മാന്യത പുലർത്തിയ ന്യൂസിലൻഡ് താരങ്ങൾക്ക് ഇതാ ഒരു അംഗീകാരം. ഐസിസിയുടെ ഈ വർഷത്തെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരം ന്യൂസിലൻഡ് പുരുഷ ക്രിക്കറ്റ് ടീം സ്വന്തമാക്കി.

ബിബിസി ബ്രോഡ്‌കാസ്റ്ററായിരുന്ന ക്രിസ്റ്റൊഫർ മാർട്ടിൻ ജെൻകിൻസിന്‍റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരം എതിർ ടീമുകളെ ബഹുമാനിക്കുന്നതിനും കളിയുടെ അന്തസ് ഉയർത്തിപ്പിടിക്കുന്നതിനും സ്വന്തം നായകനെ ബഹുമാനിക്കുന്നതിനും അമ്പയർമാരുടെ തീരുമാനത്തെ അംഗീകരിക്കുന്നതിനും ഏതെങ്കിലും കളിക്കാരനോ ടീമിനോ നല്‍കുന്നതാണ്. കെയ്ൻ വില്യംസണിന്‍റെ നേതൃത്വത്തിലുള്ള ടീം ലോകകപ്പ് ഫൈനലില്‍ പുറത്തെടുത്ത അസാമാന്യ ടീം സ്പിരിറ്റിനും എതിർ ടീമിനോടും അമ്പയർമാരോടുമുള്ള ബഹുമാനത്തിനുമാണ് പുരസ്കാരമെന്ന് ട്രോഫി നല്‍കുന്ന മെറില്‍ബോൺ ക്രിക്കറ്റ് ക്ലബ് പ്രസിഡന്‍റ് കുമാർ സംഗക്കാര പറഞ്ഞു. ക്രിക്കറ്റിന്‍റെ ഓർമയില്‍ എക്കാലവും നിറഞ്ഞുനില്‍ക്കുന്ന നിമിഷങ്ങളാണ് വില്യംസണും സംഘവും ലോകകപ്പ് ഫൈനലില്‍ സമ്മാനിച്ചതെന്നും സംഗക്കാര പറഞ്ഞു.

Intro:Body:

സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരം ന്യൂസിലൻഡ് ടീമിന്



2019ലെ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ  ന്യൂസിലാൻഡിന്‍റെ തോല്‍വിയില്‍ ഇപ്പോഴും വേദനിക്കുന്ന ആരാധകർ ഉണ്ടാകും. ഭാഗ്യത്തിന്‍റെയും അമ്പയറിങിന്‍റെയും ആനുകൂല്യം കൊണ്ടു മാത്രമാണ് ഇംഗ്ലണ്ട് ജയിച്ചതെന്ന് വിശ്വസിക്കാനാണ് അവർക്ക് താല്‍പര്യം. പക്ഷേ ജയിക്കുമെന്ന് ഉറപ്പിച്ച മത്സരത്തില്‍ തോല്‍വിയേറ്റു വാങ്ങിയിട്ടും ആരെയും കുറ്റം പറയാതെ ലോർഡ്സിലെ മൈതാനത്ത് ക്രിക്കറ്റിന്‍റെ മാന്യത പുലർത്തിയ ന്യൂസിലൻഡ് താരങ്ങൾക്ക് ഇതാ ഒരു അംഗീകാരം. ഐസിസിയുടെ ഈ വർഷത്തെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരം ന്യൂസിലൻഡ് പുരുഷ ക്രിക്കറ്റ് ടീം സ്വന്തമാക്കി. ബിബിസി ബ്രോഡ്‌കാസ്റ്ററായിരുന്ന ക്രിസ്റ്റൊഫർ മാർട്ടിൻ ജെൻകിൻസിന്‍റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരം എതിർ ടീമുകളെ ബഹുമാനിക്കുന്നതിനും കളിയുടെ അന്തസ് ഉയർത്തിപ്പിടിക്കുന്നതിനും സ്വന്തം നായകനെ ബഹുമാനിക്കുന്നതിനും അമ്പയർമാരുടെ തീരുമാനത്തെ അംഗീകരിക്കുന്നതിനും ഏതെങ്കിലും കളിക്കാരനോ ടീമിനോ നല്‍കുന്നതാണ്. കെയ്ൻ വില്യംസണിന്‍റെ നേതൃത്വത്തിലുള്ള ടീം ലോകകപ്പ് ഫൈനലില്‍ പുറത്തെടുത്ത അസാമാന്യ ടീം സ്പിരിറ്റിനും എതിർ ടീമിനോടും അമ്പയർമാരോടുമുള്ള ബഹുമാനത്തിനുമാണ് പുരസ്കാരമെന്ന് ട്രോഫി നല്‍കുന്ന മെറില്‍ബോൺ ക്രിക്കറ്റ് ക്ലബ് പ്രസിഡന്‍റ് കുമാർ സംഗക്കാര പറഞ്ഞു. ക്രിക്കറ്റിന്‍റെ ഓർമയില്‍ എക്കാലവും നിറഞ്ഞുനില്‍ക്കുന്ന നിമിഷങ്ങളാണ് വില്യംസണും സംഘവും ലോകകപ്പ് ഫൈനലില്‍ സമ്മാനിച്ചതെന്നും സംഗക്കാര പറഞ്ഞു. 


Conclusion:

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.