ETV Bharat / sports

കെയിന്‍ വില്യംസണ് ടെസ്റ്റ് ക്യാപ്‌റ്റന്‍സി നഷ്‌ടമായേക്കും

author img

By

Published : May 20, 2020, 5:25 PM IST

നിലവില്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിനെ മൂന്ന് ഫോർമാറ്റിലും കെയിന്‍ വില്യംസണാണ് നയിക്കുന്നത്

കെയിന്‍ വില്യംസണ്‍ വാർത്ത  ടോം ലാത്തം വാർത്ത  kane williamson news  tom latham news
കെയിന്‍ വില്യംസണ്‍

വെല്ലിങ്‌ടണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡ് നായകന്‍ കെയിന്‍ വില്യംസണിന്‍റെ ക്യാപ്‌റ്റന്‍സി ഭീഷണിയിലെന്ന് സൂചന. കഴിഞ്ഞ ഡിസംബർ-ജനുവരി മാസങ്ങളിലായി ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയ 3-0ത്തിന് തൂത്തുവരായിതാണ് വില്യംസണിന് ഭീഷണിയായിരിക്കുന്നത്. നിലവില്‍ മൂന്ന് ഫോർമാറ്റിലും വില്യംസണാണ് കിവീസിനെ നയിക്കുന്നത്. അദ്ദേഹത്തിന് അമിത ജോലി ഭാരം അനുഭവപ്പെടുന്നുവെന്നാണ് സൂചന. വില്യംസണിന് പകരം ടോം ലാത്തമിനെ നായകനാക്കാനാണ് നീക്കം നടക്കുന്നത്.

അതേസമയം അഭ്യൂഹങ്ങളെ ക്രിക്കറ്റ് ന്യൂസിലന്‍ഡ് തള്ളിക്കളഞ്ഞതായി ന്യൂസിലന്‍ഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനത്തന് ശേഷം തിരിച്ചെത്തിയ ന്യൂസിലന്‍ഡ് ടീം സ്വന്തം മണ്ണില്‍ ഇന്ത്യയെ നേരിട്ടു. ടി20 പരമ്പര ഇന്ത്യ 5-0ത്തിന് സ്വന്തമാക്കിയപ്പോൾ ടെസ്റ്റ്, ഏകദിന പരമ്പരൾ കിവീസും സ്വന്തമാക്കി. ടെസ്റ്റ് പരമ്പര 2-0ത്തിനാണ് കിവീസ് സ്വന്തമാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.