ETV Bharat / sports

കട്ടക്കില്‍ കട്ടക്ക് പൊരുതി; ഇന്ത്യക്ക് പരമ്പര

author img

By

Published : Dec 22, 2019, 11:09 PM IST

പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. നായകന്‍ വിരാട് കോഹ്‌ലി (85), രോഹിത് ശര്‍മ (63), കെ.എല്‍ രാഹുല്‍ (77) എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് ഇന്ത്യ വിജയത്തിലെത്തിയത്. മൂവരും പുറത്തായ ശേഷം സമ്മര്‍ദത്തിലായ ഇന്ത്യയെ രവീന്ദ്ര ജഡേജ-ശാര്‍ദുല്‍ താക്കൂര്‍ സഖ്യമാണ് വിജയത്തിലെത്തിച്ചത്.

IND vs WI  IND vs WI 3rd ODI  Pooran  Nicholas Pooran  Kieron Pollard  കട്ടക്കില്‍ കട്ടക്ക് പൊരുതി; ഇന്ത്യക്ക് പരമ്പര  വിരാട് കോഹ്‌ലി  രോഹിത് ശര്‍മ  ഇന്ത്യ വെസ്റ്റിന്‍ഡീസ് പരമ്പര
കട്ടക്കില്‍ കട്ടക്ക് പൊരുതി; ഇന്ത്യക്ക് പരമ്പര

കട്ടക്ക്: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. നിര്‍ണായകമായ മൂന്നാം ഇന്നിങ്സില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എട്ട് പന്തുകൾ ബാക്കി നിൽക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സെടുത്ത് വിജയം കണ്ടു. പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (85), രോഹിത് ശര്‍മ (63), കെഎല്‍ രാഹുല്‍ (77) എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് ഇന്ത്യ വിജയത്തിലെത്തിയത്. മൂവരും പുറത്തായ ശേഷം സമ്മര്‍ദത്തിലായ ഇന്ത്യയെ രവീന്ദ്ര ജഡേജ-ശാര്‍ദുല്‍ താക്കൂര്‍ സഖ്യമാണ് വിജയത്തിലെത്തിച്ചത്.

ജഡേജ 31 പന്തില്‍ 39 റണ്‍സുമായി പുറത്താകാതെ നിന്നു. ശാര്‍ദുല്‍ താക്കൂര്‍ ആറ് പന്തില്‍ 17 റണ്‍സുമായി നിര്‍ണായക സാന്നിധ്യമായി. ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് എന്നിവര്‍ ഏഴ് റണ്‍സ് വീതമെടുത്ത് പുറത്തായി. കേദാര്‍ ജാദവും (9) ക്ഷണത്തില്‍ മടങ്ങി. വിന്‍ഡീസിനായി കീമോ പോള്‍ മൂന്നും കോട്രെല്‍, ഹോള്‍ഡര്‍, ജോസഫ് എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി. ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാന പത്ത് ഓവറില്‍ നിക്കോളാസ് പൂരനും പൊള്ളാര്‍ഡും ചേര്‍ന്ന് സ്‌കോറിങ്ങിന് വേഗം കൂട്ടിയതോടെയാണ് വെസ്റ്റിന്‍ഡീസ് ടോട്ടല്‍ മൂന്നൂറ് കടന്നത്.

നിക്കോളാസ് പൂരനും പൊള്ളാര്‍ഡും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ട് ഉയര്‍ത്തി വിന്‍ഡീസിനെ കരകയറ്റുകയായിരുന്നു. പൂരന്‍ 64 പന്തില്‍ നിന്ന് 89 റണ്‍സ് നേടി പുറത്തായി. 10 ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. പൊള്ളാര്‍ഡ് 51 പന്തില്‍ നിന്ന് 76 റണ്‍സ് നേടി. മൂന്ന് ഫോറും ഏഴ് സിക്‌സുമാണ് പൊള്ളാര്‍ഡിന്‍റെ ബാറ്റില്‍ നിന്ന് പിറന്നത്. അവസാന പത്ത് ഓവറില്‍ 127 റണ്‍സാണ് വിന്‍ഡീസ് അടിച്ചെടുത്തത്. ഇന്ത്യന്‍ ബൗളര്‍മാരെല്ലാം ഒന്നിന് പിറകെ ഒന്നായി പൊള്ളാര്‍ഡിന്‍റേയും പൂരന്‍റേയും ബാറ്റിങ്ങിന്‍റെ ചൂടറിഞ്ഞു. അഞ്ച് ബൗളര്‍മാരുടേയും ഇക്കണോമി റേറ്റ് അഞ്ചിന് മുകളിലാണ്. അരങ്ങേറ്റ ഏകദിനം കളിച്ച സെയ്‌നി 10 ഓവറില്‍ 58 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി പിടിച്ചു നിന്നു. അവസാന 10 ഓവറിലാണ് കളി ഇന്ത്യയുടെ കൈവിട്ടു പോയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് മെല്ലെയാണ് തുടങ്ങിയത്. ശ്രദ്ധയോടെ ലെവിസും ഹോപ്പും കളിച്ചെങ്കിലും ലെവിസിനെ മടക്കി ജഡേജയുടെ പ്രഹരമെത്തി. മെല്ലെ കളിക്കുകയായിരുന്ന ലെവിസിനെ വീഴ്ത്തി ജഡേജയാണ് ആദ്യ വിക്കറ്റ് പിഴുതത്. 50 പന്തില്‍ നിന്ന് മൂന്ന് ഫോറോടെ 21 റണ്‍സ് നേടി നിന്ന ലെവിസിനെ സെയ്‌നി ലോങ് ഓണില്‍ പിടികൂടി മടക്കി. ലെവിസ് മടങ്ങിയതിന് പിന്നാലെ മുഹമ്മദ് ഷമിയുടെ ഊഴമായി. ഹോപ്പിനെ 42 റണ്‍സില്‍ നില്‍ക്കെ ഷമി ബൗള്‍ഡ് ആക്കി. പിന്നാലെ സ്‌കോറിങ്ങിന് വേഗം കൂട്ടി വരികയായിരുന്ന ഹെറ്റ്മയറെ സെയ്‌നിയാണ് മടക്കിയത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.