ETV Bharat / sports

അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ താരം

author img

By

Published : Feb 27, 2019, 10:39 AM IST

കൗണ്ടി ക്രിക്കറ്റ് ക്ലബ്ബ് യോക്ക്‌ഷെയറിനായി കളിക്കാനാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. കൗണ്ടി ക്രിക്കറ്റ് ക്ലബ്ബായ യോക്ക്‌ഷെയറുമായി താരം മൂന്ന് വര്‍ഷത്തെ കരാറിൽ ഒപ്പിട്ടു.

ഡുവാനെ ഒലിവിയർ

ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനവുമായിദക്ഷിണാഫ്രിക്കന്‍ യുവ പേസര്‍ ഡുവാനെ ഒലിവിയർ.കൗണ്ടി ക്രിക്കറ്റ് ക്ലബ്ബ് യോക്ക്‌ഷെയറിനായി കളിക്കാനാണ് താരം അപ്രതീക്ഷിത തീരുമാനമെടുത്തത്. യോക്ക്‌ഷെയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബുമായി മൂന്ന് വര്‍ഷത്തെ കരാറിലാണ് താരം ഒപ്പിട്ടത്.

ദക്ഷിണാഫ്രിക്ക അടുത്തിടെ കളിച്ച പാകിസ്ഥാന്‍, ശ്രീലങ്ക പരമ്പരകളില്‍ ബൗളിംഗ് മികവിലൂടെ ശ്രദ്ധ നേടിയതാരമാണ് ഡുവാനെ ഒലിവിയര്‍. 2017-ല്‍ ബംഗ്ലാദേശ് പര്യടനത്തിനിടെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചെങ്കിലുംവേണ്ടത്ര അവസരങ്ങള്‍ ലഭിക്കാത്തതിനാല്‍ തന്‍റെകരിയറിനു ഗുണകരമാകുന്ന തീരുമാനമാണ് സ്വീകരിക്കുന്നതെന്ന് താരംവിശദീകരിച്ചു.

ലുംഗിസാനി ഗിഡി, വെറോണ്‍ ഫിലാന്‍ഡർ എന്നിവരുടെ പരിക്കുകള്‍ മൂലമാണ് ഡുവാനെക്ക് ടീമിൽഅവസരം ലഭിച്ചത്. മോണി മോര്‍ക്കല്‍ വിരമിച്ച ശേഷംകാഗിസോ റബാഡ, ഫിലാന്‍ഡര്‍, ലുംഗിസാനി ഗിഡി, ഡെയില്‍ സ്റ്റെയിന്‍ എന്നിവരടങ്ങുന്ന നിരയില്‍ സ്ഥിരം സാന്നിധ്യമായി മാറുവാന്‍ തനിക്ക് പലപ്പോഴും കഴിയാതെ വരികയും ആര്‍ക്കെങ്കിലും പരിക്ക് വരുമ്പോള്‍ മാത്രം അവസരം ലഭിക്കുന്നത് തന്‍റെ ക്രിക്കറ്റ് കരിയറിന്ഗുണകരമല്ലെന്ന കാരണത്താലാണ് താരം മൂന്ന് വര്‍ഷത്തെ കരാറില്‍ യോക്ക്‌ഷെയറിലേക്ക് നീങ്ങുന്നതെന്ന് അറിയിച്ചു.

ദക്ഷിണാഫ്രിക്കക്കായി 10 ടെസ്റ്റ് കളിച്ചിട്ടുള്ള താരം 48 വിക്കറ്റ് വീഴ്‌ത്തിയിട്ടുണ്ട്. രണ്ട് ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്. 2017-ലാണ് ഒലിവര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 398 വിക്കറ്റ് നേടിയിട്ടുണ്ട്.

Intro:Body:

Duanne Olivier quits international cricket, signs Kolpak deal with Yorkshire



സജീവ ക്രിക്കറ്റില്‍ നിന്ന് ദക്ഷിണാഫ്രിക്കന്‍ യുവ പേസര്‍ ഡുവാനെ ഒലിവിയറിന്‍റെ അപ്രതീക്ഷിത വിരമിക്കല്‍. കൗണ്ടി ക്രിക്കറ്റ് ക്ലബ്ബ് യോക്ക്‌ഷെയറിനായി കളിക്കാനാണ് താരം അപ്രതീക്ഷിത തീരുമാനമെടുത്തത്. യോക്ക്‌ഷെയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബുമായി മൂന്ന് വര്‍ഷത്തെ കരാറാണ് താരം ഒപ്പിട്ടത്. 



ദക്ഷിണാഫ്രിക്ക അടുത്തിടെ കളിച്ച പാകിസ്ഥാന്‍, ശ്രീലങ്ക പരമ്പരകളില്‍ ബൗളിംഗ് മികവിലൂടെ ശ്രദ്ധ പിടിച്ച് പറ്റിയ താരമാണ് ഡുവാനെ ഒലിവിയര്‍. 2017-ല്‍ ബംഗ്ലാദേശ് പര്യടനത്തിനിടെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച താരത്തിനു വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാത്തതിനാല്‍ തന്റെ കരിയറിനു ഗുണകരമാകുന്ന തീരുമാനമാണ് സ്വീകരിക്കുന്നതെന്നാണ് താരത്തിന്‍റെ വിശദീകരണം.



ലുംഗിസാനി ഗിഡി, വെറോണ്‍ ഫിലാന്‍ഡർ പരിക്കുകള്‍ മൂലമാണ് ഡുവാനെക്ക് അവസരം ലഭിച്ചത്.  മോണി മോര്‍ക്കല്‍ വിരമിച്ച ശേഷവും കാഗിസോ റബാഡ, ഫിലാന്‍ഡര്‍, ലുംഗിസാനി ഗിഡി, ഡെയില്‍ സ്റ്റെയിന്‍ എന്നിവരടങ്ങുന്ന നിരയില്‍ സ്ഥിരം സാന്നിധ്യമായി മാറുവാന്‍ തനിക്ക് പലപ്പോഴും കഴിയാതെ വരികയും ആര്‍ക്കെങ്കിലും പരിക്ക് വരുമ്പോള്‍ മാത്രം അവസരം ലഭിക്കുന്നത് ഗുണകരമല്ലെന്ന കാരണത്താലാണ് താരം മൂന്ന് വര്‍ഷത്തെ കരാറില്‍ യോക്ക്‌ഷെയറിലേക്ക് നീങ്ങുന്നതെന്ന് അറിയിച്ചു.



ദക്ഷിണാഫ്രിക്കക്കായി 10 ടെസ്റ്റ് കളിച്ചിട്ടുള്ള താരം 48 വിക്കറ്റ് വീഴ്‌ത്തിയിട്ടുണ്ട്. രണ്ട് ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്. 2017-ലാണ് ഒലിവര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 398 വിക്കറ്റ് നേടിയിട്ടുണ്ട്. 


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.