ETV Bharat / sports

പന്തിന് പകരം രാഹുലിനെ ടീമിലെടുത്തത് വിരാട് കോലി: സൗരവ് ഗാംഗുലി

author img

By

Published : Jan 25, 2020, 5:52 PM IST

ഏകദിനത്തിലും ട്വന്‍റി 20യിലും മികച്ച പ്രകടനമാണ് രാഹുല്‍ പുറത്തെടുക്കുന്നത്. ആ മികവ് അദ്ദേഹം തുടരുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി പറഞ്ഞു.

BCCI  Sourav Ganguly  KL Rahul  Rishabh Pant  വിരാട് കോലി  സൗരവ് ഗാംഗുലി  കെഎല്‍ രാഹുല്‍  റിഷഭ് പന്ത്  ഇന്ത്യാ ന്യൂസിലന്‍ഡ് പരമ്പര
പന്തിന് പകരം രാഹുലിനെ ടീമിലെടുത്തത് വിരാട് കോലി: സൗരവ് ഗാംഗുലി

ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ ആദ്യ ട്വന്‍റി 20യില്‍ മികച്ച പ്രകടനം പുറത്തെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ കെഎല്‍ രാഹുലിനെ അഭിനന്ദിച്ച് ബിസിസിഐ പ്രസിഡന്‍റും മുന്‍ ഇന്ത്യന്‍ താരവുമായ സൗരവ് ഗാംഗുലി. എല്ലാ ഫോര്‍മാറ്റുകളിലും മികച്ച പ്രകടനം നടത്താല്‍ രാഹുലിനാകട്ടെയെന്നും ഗാംഗുലി ആശംസിച്ചു. പന്തിനെ ഒഴിവാക്കിയാണ് ന്യൂസിലന്‍ഡ് പരമ്പരയ്‌ക്കുള്ള വിക്കറ്റ് കീപ്പര്‍ - ബാറ്റ്‌സ്‌മാന്‍ സ്ഥാനത്തേക്ക് കെഎല്‍ രാഹുലിന് അവസരം ലഭിച്ചത്. കഴിഞ്ഞ ഏതാനും മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് രാഹുല്‍ പുറത്തെടുക്കുന്നത്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ധോണിക്ക് പകരക്കാരനെ കണ്ടെത്താന്‍ ഇന്ത്യ ഏറെ പാടുപെട്ടിരിന്നു. തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചിട്ടും മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കാന്‍ സാധാക്കാത്ത റിഷഭ് പന്ത് ടീമില്‍ തുടരുന്നതിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് രാഹുലിനെ പരിഗണിച്ചത്.

BCCI  Sourav Ganguly  KL Rahul  Rishabh Pant  വിരാട് കോലി  സൗരവ് ഗാംഗുലി  കെഎല്‍ രാഹുല്‍  റിഷഭ് പന്ത്  ഇന്ത്യാ ന്യൂസിലന്‍ഡ് പരമ്പര
കെഎല്‍ രാഹുലും റിഷഭ്‌ പന്തും മത്സരത്തിനിടെ (ഫയല്‍ ചിത്രം)

പന്തിന് പകരം രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ വിരാട് കോലിയാണ് തീരുമാനമെടുത്തത്. ടീം മാനേജ്‌മെന്‍റും, ക്യാപ്‌റ്റനും ചേര്‍ന്നാണ് രാഹുലിനെ വിക്കറ്റ് കീപ്പര്‍ - ബാറ്റ്‌സ്‌മാന്‍ സ്ഥാനത്തേക്ക് പരിഗണിച്ചത് - ഗാഗുലി പറഞ്ഞു. ടെസ്‌റ്റില്‍ കുറച്ച് പിന്നോട്ടാണെങ്കിലും ഏകദിനത്തിലും ട്വന്‍റി 20യിലും മികച്ച പ്രകടനമാണ് രാഹുല്‍ പുറത്തെടുക്കുന്നത്. ആ മികവ് അദ്ദേഹം തുടരുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത് - ബിസിസിഐ പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന ട്വന്‍റി 20 ലോകകപ്പില്‍ ആരായിരിക്കും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ എന്ന ചോദ്യത്തിന് വിരാട് കോലിയും, രവി ശാസ്‌ത്രിയുമാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും, അവരുടെ തീരുമാനം അന്തിമമായിരിക്കുമെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

Intro:Body:

New Delhi: Board of Control for Cricket in India (BCCI) president Sourav Ganguly on Saturday heaped praises on Team India's new wicket-keeper batsman KL Rahul, saying that he wished the Karnataka batsman will continue the current form even in the longest format of the game.

The Indian team management had decided to hand Rahul the dual role of a 'keeper-batsman' in limited-overs by dropping Pant from the playing XI in the ongoing T20I series against New Zealand.

In recent times, Rahul has shown satisfactory work with the glove and has been outstanding with the bat as well.

Commenting on Rahul's inclusion after dropping Rishabh Pant, Ganguly said: "Virat Kohli takes that decision. The team management and captain decide the role of K.L. Rahul."

"He (Rahul) has played well in ODIs and T20Is. He started well in Test cricket but has gone down slightly. But in limited-overs cricket he has played really well and hope he continues all the good work but like I said, all these decisions are of the team management's," Ganguly told a news channel.

When asked about the race for the wicket-keeper's spot for this year's T20 World Cup, Ganguly said: "The selectors, Virat and Ravi (Shastri) will decide that. Whatever they think, it'll happen that way."

Earlier, Rahul said that he was enjoying the new role.

"I'm quite honestly loving it. At the international stage, it might seem very new and it might seem like I've never kept. (But) I've kept for my IPL franchise for the last 3-4 years, and I've kept for my first-class team as and when there is an opening. I've still stayed in touch with wicket keeping," Rahul said after the first T20I against New Zealand.


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.