ETV Bharat / sports

കൗണ്ടി ചാമ്പ്യൻഷിപ്പിലെ മൂന്നാം ഇരട്ട സെഞ്ച്വറി ; സസെക്‌സ് നായകനായുള്ള അരങ്ങേറ്റം ഗംഭീരമാക്കി പൂജാര

author img

By

Published : Jul 21, 2022, 8:02 AM IST

ഈ കൗണ്ടി സീസണില്‍ സസെക്‌സിനായി പൂജാര നേടുന്ന അഞ്ചാമത്തെ സെഞ്ച്വറിയാണിത്. ഡെര്‍ബിഷെയറിനെതിരെ ഡബിള്‍ സെഞ്ച്വറിയുമായാണ് പൂജാര കൗണ്ടിയില്‍ അരങ്ങേറിയത്. പിന്നീട് വോഴ്‌സറ്റര്‍ഷെയറിനെതിരെ സെഞ്ച്വറിയും ഡര്‍ഹാമിനെതിരെ ഡബിള്‍ സെഞ്ച്വറിയും. മിഡില്‍ സെക്‌സിനെതിരെയും പൂജാര മൂന്നക്കം കടന്നു.

Cheteshwar Pujara third double century of season etches him deep into Sussex  ചേതേശ്വർ പൂജാര  Cheteshwar Pujara  county cricket  കൗണ്ടി ക്രിക്കറ്റ്  Sussex vs middlesex  സസെക്‌സ് vs മിഡില്‍സെക്‌സ്
കൗണ്ടി ചാമ്പ്യൻഷിപ്പിലെ മൂന്നാം ഇരട്ട സെഞ്ച്വറി; സസെക്‌സ് നായകനായുള്ള അരങ്ങേറ്റം ഗംഭീരമാക്കി പൂജാര

ലണ്ടന്‍ : കൗണ്ടി ക്രിക്കറ്റിൽ മികച്ച ഫോം തുടർന്ന് ഇന്ത്യൻ താരം ചേതേശ്വർ പൂജാര. സസെക്‌സിന്‍റെ ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ ഇരട്ട സെഞ്ച്വറിയുമായാണ് പൂജാര തിളങ്ങിയത്. ലോര്‍ഡ്‌സില്‍ നടക്കുന്ന കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ മിഡില്‍സെക്‌സിനെതിരെയായിരുന്നു പൂജാരയുടെ ഡബിള്‍ സെഞ്ച്വറി. സീസണില്‍ സസെക്‌സിനായി പൂജാരയുടെ മൂന്നാമത്തെ ഇരട്ടശതകമാണിത്.

ആദ്യ ദിനം 115 റൺസുമായി പുറത്താകാതെ നിന്ന പൂജാര 116 റൺസ് കൂട്ടിച്ചേർത്ത് 231റൺസുമായി സസെക്‌സിന്‍റെ അവസാന ബാറ്ററായാണ് രണ്ടാം ദിനം പുറത്തായത്. 403 പന്തില്‍ 21 ബൗണ്ടറിയും മൂന്ന് സിക്‌സും അടങ്ങുന്നതാണ് പൂജാരയുടെ ഇന്നിങ്‌സ്. പൂജാരയുടെ ഡബിള്‍ സെഞ്ച്വറിയുടെ മികവില്‍ സസെക്‌സ് ആദ്യ ഇന്നിങ്‌സില്‍ 523 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ മിഡിൽസെക്‌സ് 29 ഓവറിൽ വിക്കറ്റ് നഷ്‌ടമില്ലാതെ 103 റണ്‍സെടുത്തിട്ടുണ്ട്. 45 റണ്‍സുമായി സാം റോബ്‌സണും 47 റണ്‍സോടെ മാര്‍ക്ക് സ്റ്റോണ്‍മാനുമാണ് ക്രീസില്‍.

  • Our highest-ever score at Lord's and Pujara hits another double century. 🌟

    Read all about day two against Middlesex. 📝 ⬇ #GOSBTS

    — Sussex Cricket (@SussexCCC) July 20, 2022 " class="align-text-top noRightClick twitterSection" data=" ">

ഈ കൗണ്ടി സീസണില്‍ സസെക്‌സിനായി പൂജാര നേടുന്ന അഞ്ചാം സെഞ്ച്വറിയാണിത്. ഡെര്‍ബിഷെയർ, ഡർഹാം എന്നീ ടീമുകൾക്കെതിരെ ഇരട്ട സെഞ്ച്വറിയും വോഴ്‌സറ്റര്‍ഷെയർ, മിഡില്‍ സെക്‌സിനെതിരായ ആദ്യ മത്സരത്തിലും സെഞ്ച്വറി നേടി. സീസണില്‍ മൂന്നാം ഡബിള്‍ നേടിയതോടെ സസെക്‌സിന്‍റെ 118 വര്‍ഷത്തെ ചരിത്രത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്ററുമായി പൂജാര.

കൗണ്ടിയിലെ തകർപ്പൻ പ്രകടനങ്ങളുടെ കരുത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലും പൂജാര തിരിച്ചെത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയ്ക്കു‌ശേഷം മോശം ഫോമിന്‍റെ പേരില്‍ ടീമില്‍ നിന്ന് പുറത്തായ പൂജാര ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഇന്ത്യക്കായി കളത്തിലിറങ്ങിയിരുന്നു. ഇംഗ്ലണ്ടിനെതിരായ എഡ്‌ജ്‌ബാസ്റ്റൺ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്‌സില്‍ 66 റണ്‍സാണ് പൂജാര നേടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.