ETV Bharat / sports

അടുപ്പമോ, അകല്‍ച്ചയോ?; മുന്‍ ക്യാപ്‌റ്റന്‍ ജഡേജയുടെ ചിത്രം പങ്കുവച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്

author img

By

Published : Jul 26, 2022, 3:45 PM IST

തന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് ചെന്നൈയുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും ജഡേജ നീക്കിയതോടെ ഇരുവരും വേര്‍പിരിയുന്നുവെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.

chennai super kings share picture of ravindra jadeja with brian lara  chennai super kings  chennai super kings twitter  ravindra jadeja  brian lara  മുന്‍ ക്യാപ്റ്റന്‍ ജഡേജയുടെ ചിത്രം പങ്കുവെച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്  ചെന്നൈ സൂപ്പര്‍ കിങ്‌സ്  രവീന്ദ്ര ജഡേജ  ബ്രയാന്‍ ലാറ
അടുപ്പമോ, അകല്‍ച്ചയോ?; മുന്‍ ക്യാപ്‌റ്റന്‍ ജഡേജയുടെ ചിത്രം പങ്കുവച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ: വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ക്കിടെ മുന്‍ ക്യാപ്‌റ്റന്‍ രവീന്ദ്ര ജഡേജയുടെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ച് ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്‌സ്‌. വിന്‍ഡീസ് ഇതിഹാസം ബ്രയാൻ ലാറയോടൊപ്പമുള്ള ജഡേജയുടെ ചിത്രമാണ് ചെന്നൈ ട്വീറ്റ് ചെയ്‌തത്. ''ബിഗ്‌ ഫാന്‍ ഓഫ് യുവര്‍ വര്‍ക്ക്'' എന്ന തലക്കെട്ടോടെയാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം ചെന്നൈ പങ്കുവച്ചിരിക്കുന്നത്.

ചിത്രത്തില്‍ താരത്തെ ടാഗ് ചെയ്‌തിട്ടുമുണ്ട്. തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പ്രസ്‌തുത ചിത്രം നേരത്തെ ജഡേജയും ഷെയര്‍ ചെയ്‌തിരുന്നു. കഴിഞ്ഞ ജൂലൈയില്‍ തന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് ടീമുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും ജഡേജ നീക്കിയിരുന്നു. ഇതിന് മുന്നേ ജഡേജയും ചെന്നൈയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പരസ്‌പരം അൺഫോളോ ചെയ്യുകയും ചെയ്‌തു.

ഇതോടെ ജഡേജയും ചെന്നൈയും തമ്മിലുള്ള അകല്‍ച്ച വര്‍ധിച്ചതായും, താരം അടുത്ത സീസണില്‍ മഞ്ഞക്കുപ്പായത്തില്‍ കളിച്ചേക്കില്ലെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. എന്നാല്‍ ചെന്നൈയുടെ പുതിയ നീക്കം ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. കഴിഞ്ഞ സീസണില്‍ ജഡേജയെ ക്യാപ്‌റ്റനായി ചെന്നൈ പ്രഖ്യാപിച്ചിരുന്നെങ്കിലും തുടര്‍ തോല്‍വികളില്‍ വലഞ്ഞതോടെ താരത്തിന് സ്ഥാനം നഷ്‌ടമായിരുന്നു.

അതേസമയം വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ വൈസ്‌ ക്യാപ്‌റ്റനായാണ് ജഡേജ ട്രിനിഡാഡില്‍ എത്തിയത്. എന്നാല്‍ പരിക്കേറ്റ താരത്തിന് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കളിക്കാനായിരുന്നില്ല. ജഡേജയ്‌ക്ക് പകരം ടീമിലെത്തിയ അക്‌സര്‍ പട്ടേല്‍ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമാവുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.