ETV Bharat / sports

മുറിവുണക്കാന്‍ ഓസ്‌ട്രേലിയ, ജയം പിടിച്ച് മുന്നേറാന്‍ ഇന്ത്യ; ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് ഇന്ന് തുടക്കം

author img

By

Published : Feb 9, 2023, 7:56 AM IST

നാഗ്‌പൂരിലെ വിദര്‍ഭ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാവിലെ ഒന്‍പതര മുതലാണ് മത്സരം ആരംഭിക്കുന്നത്.

border gavaskar trophy  india vs australia match day preview  india vs australia  border gavaskar trophy 2023  India vs australia test series  cricket live  Cricket australia  Bcci  Icc  ഇന്ത്യ vs ഓസ്‌ട്രേലിയ  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി  ഇന്ത്യ  ഓസ്‌ട്രേലിയ  വിദര്‍ഭ  ഇന്ത്യ vs ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര
INDIA vs AUSTRALIA

നാഗ്‌പൂര്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യയും ഓസ്‌ട്രേലിയും ഇന്നിറങ്ങും. രാവിലെ 9:30 മുതല്‍ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സ്ഥാനം ഉറപ്പിക്കാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ സ്വന്തം മണ്ണിലെ കഴിഞ്ഞ രണ്ട് തുടര്‍ പരമ്പര തോല്‍വിക്ക് പകരം വീട്ടുകയാകും കങ്കാരുപ്പടയുടെ ലക്ഷ്യം.

നിലവില്‍ ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയ ഇതിനോടകം തന്നെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. അതേസമയം, കഴിഞ്ഞ പ്രാവശ്യം ടൂര്‍ണമെന്‍റില്‍ റണ്ണര്‍ അപ്പുകളായ ഇന്ത്യ നിലവില്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പര 4-0ന് സ്വന്തമാക്കിയാല്‍ രോഹിത് ശര്‍മയ്‌ക്കും സംഘത്തിനും ഡബ്ല്യുടിസി കലാശാക്കളിക്ക് ടിക്കറ്റ് ഉറപ്പാണ്. അല്ലാത്തപക്ഷം ടൂര്‍ണമെന്‍റിലെ മറ്റ് മത്സരഫലങ്ങളെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ യോഗ്യത.

  • 𝐓𝐡𝐞 𝐝𝐚𝐲 𝐰𝐞 𝐡𝐚𝐯𝐞 𝐛𝐞𝐞𝐧 𝐰𝐚𝐢𝐭𝐢𝐧𝐠 𝐟𝐨𝐫 𝐚𝐧𝐝 𝐭𝐡𝐞 𝐬𝐞𝐫𝐢𝐞𝐬 𝐰𝐞 𝐡𝐚𝐯𝐞 𝐛𝐞𝐞𝐧 𝐩𝐫𝐞𝐩𝐚𝐫𝐢𝐧𝐠 𝐟𝐨𝐫!

    The Border-Gavaskar Trophy is upon us! Let's get this rolling!#INDvAUS @mastercardindia pic.twitter.com/a8awUcQOqh

    — BCCI (@BCCI) February 8, 2023 " class="align-text-top noRightClick twitterSection" data=" ">

പരിക്കില്‍ വലഞ്ഞ് കങ്കാരുപ്പട, അയ്യരില്ലാതെ ഇന്ത്യ: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായി ഇന്ത്യയിലെത്തിയ ഓസ്‌ട്രേലിയ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി താരങ്ങളുടെ പരിക്കാണ്. സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ക്രിസ് ഗ്രീന്‍, പേസ് ബോളര്‍മാരായ ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ആദ്യ മത്സരത്തിനുണ്ടാകില്ല. അതേസമയം, മറുവശത്ത് ഇന്‍ഫോം ബാറ്റര്‍ ശ്രേയസ് അയ്യരുടെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാണ്.

അയ്യരുടെ അഭാവത്തില്‍ ഇന്ത്യന്‍ പ്ലേയിങ് ഇലവനിലും ആശയക്കുഴപ്പം നില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ മധ്യനിര ബാറ്ററുടെ പൊസിഷനില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മികച്ച ഫോമിലുള്ള ശുഭ്‌മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് എന്നിവരില്‍ ഒരാള്‍ ഇന്ത്യയുടെ അന്തിമ ഇലവനിലേക്ക് എത്തിയേക്കും. വിക്കറ്റ് കീപ്പറായി ഇന്ത്യന്‍ ടീമില്‍ ആരെത്തുമെന്നുള്ളതും ചോദ്യചിഹ്നമായി തന്നെ നില്‍ക്കുകയാണ്.

വഹാനാപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്തിന് പകരം കെഎസ് ഭരത്, ഇഷാന്‍ കിഷന്‍ എന്നിവാരാണ് ടീം സ്‌ക്വാഡില്‍ ഇടം പിടിച്ചിട്ടുള്ളത്. നാഗ്‌പൂരിലെ പിച്ച് സ്‌പിന്നിനെ തുണയ്‌ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇരു ടീമിലും മൂന്ന് സ്‌പിന്നര്‍മാരുണ്ടാകാനാണ് സാധ്യത.

തത്സമയം കാണാം: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലൂടെയാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. കൂടാതെ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെയും മത്സരം ഓണ്‍ലൈനായി സ്ട്രീം ചെയ്യാം.

ആദ്യത്തെ രണ്ട് മത്സരത്തിനായുള്ള ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേ‌വ് ഉനദ്‌ഘട്ട്, സൂര്യകുമാര്‍ യാദവ്.

ഓസ്ട്രേലിയന്‍ ടെസ്റ്റ് സ്‌ക്വാഡ്: ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലബുഷെയ്‌ന്‍, ഉസ്‌മാന്‍ ഖവാജ, സ്റ്റീവ്‌ സ്‌മിത്ത് (വൈസ് ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, ആഷ്‌ടണ്‍ ആഗര്‍, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, പാറ്റ് കമ്മിന്‍സ് (ക്യാപ്‌റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വപ്‌സണ്‍, സ്കോട്ട് ബോളണ്ട്, ജോഷ് ഹേസല്‍വുഡ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.