ETV Bharat / sports

IND vs AUS: ഓസീസിന് തുടര്‍ പ്രഹരം; ഹേസൽവുഡിന് പിന്നാലെ മറ്റൊരു താരം കൂടെ നാട്ടിലേക്ക്

author img

By

Published : Feb 21, 2023, 2:37 PM IST

ഇന്ത്യയ്‌ക്കെതിരായ ഡല്‍ഹി ടെസ്റ്റിനിടെ പരിക്കേറ്റ ഓപ്പണിങ്‌ ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍ നാട്ടിലേക്ക് മടങ്ങുകയാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ.

border gavaskar trophy  india vs australia  David Warner ruled out  David Warner  David Warner injury  josh hazlewood  ജോഷ്‌ ഹേസൽവുഡ്  ഡേവിഡ് വാര്‍ണര്‍  ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്  ഇന്ത്യ vs ഓസ്‌ട്രേലിയ  ബോർഡർ ഗവാസ്‌കർ ട്രോഫി  IND vs AUS  ക്രിക്കറ്റ് ഓസ്‌ട്രേലിയ  Cricket Australia
ഹേസൽവുഡിന് പിന്നാലെ മറ്റൊരു താരം കൂടെ നാട്ടിലേക്ക്

ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും തോല്‍വി വഴങ്ങിയ ഓസ്‌ട്രേലിയയ്‌ക്ക് തിരിച്ചടി തുടര്‍ക്കഥയാവുന്നു. പരിക്ക് ഭേദമാവാത്ത പേസര്‍ ജോഷ്‌ ഹേസൽവുഡിനെ നഷ്‌ടമായതിന് പിന്നാലെ ഓപ്പണർ ഡേവിഡ് വാർണറും നാട്ടിലേക്ക് മടങ്ങുന്നു. രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ വാര്‍ണര്‍ പരമ്പരയില്‍ നിന്നും പുറത്തായതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രസ്‌താവനയില്‍ അറിയിച്ചു.

ഡൽഹി ടെസ്റ്റിനിടെ വാര്‍ണര്‍ക്ക് മിനിട്ടുകളുടെ വ്യത്യാസത്തില്‍ രണ്ട് പരിക്കുകളേറ്റിരുന്നു. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്‍റെ പന്തില്‍ വാര്‍ണറുടെ കൈമുട്ടിനും ഹെൽമറ്റിലും ഏറുകൊള്ളുകയായിരുന്നു. ഇതിന് ശേഷം ഔട്ടായി പുറത്തായ വാര്‍ണക്ക് പകരം കണ്‍കഷന്‍ സബ്‌സ്‌റ്റിറ്റ്യൂട്ടായി മാറ്റ് റെൻഷായാണ് എത്തിയത്.

border gavaskar trophy  india vs australia  David Warner ruled out  David Warner  David Warner injury  josh hazlewood  ജോഷ്‌ ഹേസൽവുഡ്  ഡേവിഡ് വാര്‍ണര്‍  ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്  ഇന്ത്യ vs ഓസ്‌ട്രേലിയ  ബോർഡർ ഗവാസ്‌കർ ട്രോഫി  IND vs AUS  ക്രിക്കറ്റ് ഓസ്‌ട്രേലിയ  Cricket Australia
ഡല്‍ഹി ടെസ്റ്റിനിടെ ഡേവിഡ് വാര്‍ണര്‍

ഹെൽമറ്റിൽ പന്തിടിച്ചതിന്‍റെ അസ്വസ്ഥതകൾ മാറിയെങ്കിലും 36 കാരന്‍റെ കൈമുട്ടിൽ നേരിയ പൊട്ടലുണ്ട്. ഇതോടെയാണ് വാര്‍ണര്‍ നാട്ടിലേക്ക് മടങ്ങുന്നത്. എന്നാല്‍ പരമ്പരയില്‍ കളിച്ച മൂന്ന് ഇന്നിങ്‌സുകളിലും കാര്യമായ പ്രകടനം നടത്താന്‍ വാര്‍ണര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇതോടെ താരത്തെ പുറത്താക്കണമെന്ന മുറവിളികള്‍ ഉയര്‍ന്നിരുന്നു.

പരിക്കിന്‍റെ പിടിയിലുള്ള പേസര്‍ ജോഷ് ഹേസൽവുഡ് പരമ്പരയില്‍ നിന്നും പുറത്തായതായി കഴിഞ്ഞ ദിവസമാണ് ഓസീസ് പരിശീലകന്‍ ആൻഡ്രൂ മക്‌ഡൊണാൾഡ് അറിയിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മത്സരത്തിനിടെ കണങ്കാലിനേറ്റ പരിക്കാണ് 32കാരന് തിരിച്ചടിയായത്. നാഗ്‌പൂരില്‍ നടന്ന ആദ്യ ടെസ്റ്റിന് മുന്നെ തന്നെ പരിക്കില്‍ നിന്നും പൂര്‍ണമായും സുഖം പ്രാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് താരം പ്രതികരിച്ചിരുന്നു.

ഗ്രീൻ ഫിറ്റ്, ഓസീസിന് അശ്വാസം: സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കാമറൂൺ ഗ്രീൻ ഫിറ്റ്‌നസ് വീണ്ടെടുത്തത് ഓസീസിന് വമ്പന്‍ ആശ്വാസമാണ്. വിരലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ആദ്യ രണ്ട് ടെസ്റ്റുകള്‍ നഷ്‌ടമായ താരം ഫിറ്റാണെന്ന് കഴിഞ്ഞ ദിവസം മാനേജ്‌മെന്‍റ് വ്യക്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ബോക്‌സിങ്‌ ഡേ ടെസ്റ്റിനിടെ ഗ്രീനിന്‍റെ വിരലിന് പൊട്ടലേറ്റിരുന്നു.

ഇതേതുടര്‍ന്ന് ശസ്ത്രക്രിയക്കും താരം വിധേയനായിരുന്നു. കഴിഞ്ഞ ദിവസം നെറ്റ്‌സില്‍ കളിക്കാനിറങ്ങിയ ഗ്രീന്‍ മൂന്നാം മത്സരത്തില്‍ കളിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും തിരിച്ചുവരവിന്‍റെ പാതയിലാണ്.

ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചതോടെ നാല് മത്സര പരമ്പരയില്‍ ഇന്ത്യ 2-0 ത്തിന് മുന്നിലാണ്. നാഗ്‌പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 132 റണ്‍സിനും ഓസീസിനെ കീഴടക്കിയ സംഘം ഡല്‍ഹിയില്‍ നടന്ന രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ജയം പിടിച്ചത്. ഇതോടെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്താനും ഇന്ത്യയ്‌ക്ക് കഴിഞ്ഞു.

പരമ്പരയില്‍ ബാക്കിയുള്ള മത്സരങ്ങള്‍ മാര്‍ച്ച് ഒന്നിന് ഇന്‍ഡോറിലും മാർച്ച് ഒമ്പതിന് അഹമ്മദാബദിലുമാണ് ആരംഭിക്കുക. ഈ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം നടത്തി പരമ്പരയില്‍ ഇന്ത്യയ്‌ക്ക് ഒപ്പമെത്താനും ഇനി സന്ദര്‍ശകരുടെ ശ്രമം. ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരാണെങ്കിലും 2014ലാണ് ഓസീസ് ഇന്ത്യയ്‌ക്കെതിരെ അവസാനമായി ടെസ്റ്റ് പരമ്പര വിജയിച്ചത്.

സ്വകാര്യ ആവശ്യങ്ങള്‍ക്കായി നാട്ടിലേക്ക് മടങ്ങിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്നാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യയില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുടുംബവുമായി ബന്ധപ്പെട്ട സ്വകാര്യ ആവശ്യത്തിനാണ് കമ്മിന്‍സ് നാട്ടിലേക്ക് മടങ്ങിയത്.

ALSO READ: രാഹുല്‍ വിദേശത്ത് പുലിയെന്ന് മാനേജ്‌മെന്‍റ് ; കണക്കുകള്‍ മറിച്ചാണെന്ന് വെങ്കിടേഷ് പ്രസാദ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.