ETV Bharat / sports

പെർത്തിലെ പുല്ലുള്ള പിച്ചില്‍ വിയർക്കാൻ പോകുന്നത് പാക് പടയോ ഓസീസോ

author img

By ETV Bharat Kerala Team

Published : Dec 12, 2023, 3:04 PM IST

Australia vs Pakistan Test Perth pitch  Australia vs Pakistan  Cricket Australia  Mohammad Hafeez against Cricket Australia  Babar Azam  Shan Masood  ഓസ്‌ട്രേലിയ vs പാകിസ്ഥാന്‍  പെര്‍ത്ത് ടെസ്റ്റ് പിച്ച്  ക്രിക്കറ്റ് ഓസ്‌ട്രേലിയ മുഹമ്മദ് ഹഫീസ്  Pakistan Cricket Team
Australia vs Pakistan Test Perth pitch Mohammad Hafeez against Cricket Australia

Australia vs Pakistan Test Perth pitch: പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിന് ഓസ്‌ട്രേലിയ പെര്‍ത്തില്‍ തയ്യാറാക്കിയിരിക്കുന്നത് പേസര്‍മാരെ പിന്തുണയ്‌ക്കുന്ന പുല്ലുള്ള പിച്ച്.

പെര്‍ത്ത്: ഏകദിന ലോകകപ്പ് 2023 ( Cricket World Cup 2023) നിരാശാജനകമായ പ്രകടത്തിന് ശേഷം ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരലിയൂടെയാണ് പാകിസ്ഥാന്‍ (Pakistan Cricket Team) വീണ്ടും കളത്തിലേക്ക് എത്തുന്നത് (Australia vs Pakistan Test). ലോകകപ്പിന് ശേഷം നായക സ്ഥാനമൊഴിഞ്ഞ ബാബര്‍ അസമിന് (Babar Azam) പകരക്കാരനായെത്തിയ ഷാന്‍ മസൂദിന് (Shan Masood) കീഴിലാണ് പാക് ടീം ഓസ്‌ട്രേലിയയ്‌ക്ക് എതിരെ കളിക്കുന്നത്.

ഡിസംബര്‍ 14 മുതല്‍ 18 വരെ പെര്‍ത്തിലാണ് ആദ്യ ടെസ്റ്റ് നടക്കുക. ഇപ്പോഴിതാ പാക് താരങ്ങളുടെ ചങ്കിടിപ്പേറ്റുന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. നിറയെ പുല്ലുള്ള പിച്ചാണ് പെര്‍ത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ (Cricket Australia) ഒരുക്കി വച്ചിരിക്കുന്നത്. ഇതിന്‍റെ ചിത്രങ്ങള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സാധാരണയായി, ഇത്തരം പ്രതലങ്ങൾ പേസ് ബോളർമാരുടെ പറുദീസയാണ്. പേസര്‍മാരെ കയറൂരി വിടുന്ന ഇത്തരം പിച്ചൊരുക്കുന്നത് ഓസീസിന് അത്ര പുത്തരിയുള്ള കാര്യമല്ല. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്ക പര്യടനത്തിന് എത്തിയപ്പോള്‍ ബ്രിസ്ബേണില്‍ നടന്ന ആദ്യ ടെസ്റ്റ് വെറും രണ്ട് ദിവസങ്ങള്‍ക്കുള്ളിലാണ് തീര്‍ന്നത്.

എന്നാല്‍ പെര്‍ത്തില്‍ നടന്ന അവസാന ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസും ഓസ്‌ട്രേലിയയും ഏറ്റുമുട്ടിയപ്പോള്‍ മത്സരം നാല് ദിനത്തിലേറെ നീണ്ടു നിന്നു. ഇനി വരും മത്സരത്തില്‍ പെര്‍ത്ത് പാക് ബാറ്റര്‍മാരുടെ ശവപ്പറമ്പാകുമോയെന്ന് കാത്തിരുന്ന് തന്നെ കാണാം (Australia vs Pakistan Test Perth pitch).

സന്നാഹ മത്സരത്തിന് വേഗത കുറഞ്ഞ പിച്ച്: അതേസമയം കാൻബറയിൽ അടുത്തിടെ സമാപിച്ച സന്നാഹ മത്സരത്തിന്‍റെ പിച്ചിനെ പാകിസ്ഥാൻ ടീം ഡയറക്‌ർ മുഹമ്മദ് ഹഫീസ് രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പെര്‍ത്ത് പിച്ചിന്‍റെ ചിത്രങ്ങളും പുറത്ത് എത്തിയിരിക്കുന്നത്. സന്നാഹ മത്സരത്തിനായി ഏറ്റവും വേഗത കുറഞ്ഞ പിച്ചായിരുന്നു നല്‍കിയെന്നായിരുന്നു മുഹമ്മദ് ഹഫീസിന്‍റെ വിമര്‍ശനം.

ഇതു ഓസ്‌ട്രേലിയയുടെ തന്ത്രമാണെങ്കിലും തങ്ങള്‍ എന്തിനും തയ്യാറാണെന്നുമായിരുന്നു മുഹമ്മദ് ഹഫീസ് പറഞ്ഞത്. "ഒരു സന്ദർശക ടീമിന് ഓസ്‌ട്രേലിയയിൽ കളിക്കാൻ കഴിയുന്ന ഏറ്റവും വേഗത കുറഞ്ഞ പിച്ചായിരുന്നു അത്. ആ പിച്ചായിരുന്നില്ല ഞങ്ങള്‍ ആഗ്രഹിച്ചത്.

ഇതൊരു പ്രശ്‌നമായി ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് വീണ്ടും വീണ്ടും പറയുന്നതില്‍ ഒരു കാര്യവുമില്ല. ഇത്തരത്തിലുള്ള ക്രമീകരണങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കാത്തതിനാൽ കടുത്ത നിരാശ തന്നെയുണ്ട്. ഒരുപക്ഷേ ഇത് അവരുടെ തന്ത്രമായിരിക്കും. പക്ഷേ ഞങ്ങൾ അതിന് തയ്യാറാണ്" - മുഹമ്മദ് ഹഫീസ് പറഞ്ഞു (Mohammad Hafeez against Cricket Australia).

ALSO READ: കളത്തില്‍ മാത്രമല്ല, ഗൂഗിളിലും കോലി കിങ്‌; 25 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട ക്രിക്കറ്റര്‍

ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടെസ്റ്റിനുള്ള പാകിസ്ഥാൻ ടീം: ഇമാം ഉൾ ഹഖ്, ഖുറം ഷഹ്‌സാദ്, മിർ ഹംസ, മുഹമ്മദ് റിസ്വാൻ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് വസീം ജൂനിയർ, നൊമാൻ അലി, സയിം അയൂബ്, ഷാൻ മസൂദ് (ക്യാപ്റ്റൻ), അമിർ ജമാൽ, അബ്ദുല്ല ഷഫീഖ്, അബ്രാർ അഹമ്മദ്, ബാബർ അസം, ഫഹീം അഷ്‌റഫ്, ഹസൻ അലി, സൽമാൻ അലി ആഗ, സർഫറാസ് അഹമ്മദ് (വിക്കറ്റ് കീപ്പര്‍), സൗദ് ഷക്കീൽ, ഷഹീൻ ഷാ അഫ്രീദി (Pakistan squad for Australia Tests).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.