ETV Bharat / sports

ക്ലാസെടുക്കാന്‍ കൊള്ളാം, ഇന്ത്യയിലാണ് ഇതു സംഭവിച്ചതെങ്കിലോ?; ഓസീസിന്‍റെ വിജയത്തില്‍ രൂക്ഷ പ്രതികരണവുമായി വിരേന്ദര്‍ സെവാഗ്

author img

By

Published : Dec 18, 2022, 4:43 PM IST

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന് പേസര്‍മാരെ പിന്തുണയ്‌ക്കുന്ന പിച്ച് ഒരുക്കിയ ഓസ്‌ട്രേലിയയ്‌ക്കെതിരെ വിരേന്ദര്‍ സെവാഗ്.

വിരേന്ദര്‍ സെവാഗ്  AUS vs SA  Virender Sehwag Slams Australia  Virender Sehwag against Australia  Australia cricket board  australia vs south africa 1st test  Virender Sehwag  Virender Sehwag twitter  ഓസ്‌ട്രേലിയ vs ദക്ഷിണാഫ്രിക്ക  ഓസ്‌ട്രേലിയ ക്രിക്കറ്റ് ബോര്‍ഡ്
ക്ലാസെടുക്കാന്‍ കൊള്ളാം, ഇന്ത്യയിലാണ് ഇതു സംഭവിച്ചതെങ്കിലോ?; ഓസീസിന്‍റെ വിജയത്തില്‍ രൂക്ഷ പ്രതികരണവുമായി വിരേന്ദര്‍ സെവാഗ്

മുംബൈ: ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് രണ്ട് ദിവസത്തിനുള്ളിലാണ് പൂര്‍ത്തിയായത്. പേസര്‍മാര്‍ക്ക് അമിത ആനുകൂല്യം ലഭിച്ച ഗാബയില്‍ വെറും 142 ഓവര്‍ മാത്രമാണ് കളി നടന്നത്. മത്സരത്തില്‍ ആതിഥേയരായ ഓസീസ് ആറ് വിക്കറ്റിന് ജയിച്ചിരുന്നു. ഇതിന് പിന്നാലെ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം വിരേന്ദര്‍ സെവാഗ്.

ഏതുതരം പിച്ചുകളാണ് ടെസ്റ്റ് ക്രിക്കറ്റിന് വേണ്ടതെന്ന് ക്ലാസെടുക്കുന്നവരുടെ നാട്ടിലാണ് ഇതു സംഭവിച്ചതെന്നും ഇന്ത്യയിലായിരുന്നുവെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റ് നശിച്ചുവെന്ന് മുദ്രകുത്തിയേനെയെന്നും താരം ട്വീറ്റ് ചെയ്‌തു.

''എറിഞ്ഞത് വെറും 142 ഓവറുകള്‍ മാത്രം. രണ്ട് ദിവസം കളി നീണ്ടുനിന്നില്ല. ഏതുതരം പിച്ചുകളാണ് ടെസ്റ്റ് ക്രിക്കറ്റിന് വേണ്ടതെന്ന് അവര്‍ ക്ലാസെടുക്കാറുണ്ട്. ഇന്ത്യയിലാണ് ഇത് സംഭവിച്ചിരുന്നതെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റ് തീര്‍ന്നുവെന്നും ടെസ്റ്റ് നശിച്ചുവെന്നും മുദ്രകുത്തിയേനെ. ഇത്തരം കാപട്യങ്ങള്‍ മനസ് മടുപ്പിക്കും'', സെവാഗ് കുറിച്ചു.

  • 142 overs and not even lasting 2 days and they have the audacity to lecture on what kind of pitches are needed. Had it happened in India, it would have been labelled end of test cricket, ruining test cricket and what not. The Hypocrisy is mind-boggling . #AUSvSA

    — Virender Sehwag (@virendersehwag) December 18, 2022 " class="align-text-top noRightClick twitterSection" data=" ">

മത്സരത്തിന്‍റെ ആറ് സെഷനുകളിലായി ആകെ വീണത് 34 വിക്കറ്റുകളാണ്. നഥാൻ ലിയോണാണ് വിക്കറ്റ് ലഭിച്ച ഏക സ്‌പിന്നര്‍. രണ്ട് ഇന്നിങ്‌സുകളിലുമായി നാല് വിക്കറ്റാണ് താരം നേടിയത്.

മറ്റ് വിക്കറ്റുകളെല്ലാം തന്നെ പേസര്‍മാരാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത പ്രോട്ടീസ് നേടിയ 152 റണ്‍സിന് മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 218ന് പുറത്തായിരുന്നു. രണ്ടാം ഇന്നിങ്‌സിനിറങ്ങിയ സന്ദര്‍ശകരെ 99 റണ്‍സിലാണ് ഓസീസ് എറിഞ്ഞൊതുക്കിയത്. തുടര്‍ന്ന് വിജയലക്ഷ്യമായ 34 റണ്‍സ് നാല് വിക്കറ്റ് നഷ്‌ടത്തിലാണ് ഓസീസ് മറികടന്നത്.

Also read: AUS vs SA : ബാറ്റര്‍മാരുടെ ശവപ്പറമ്പായി ഗാബ ; രണ്ടാം ദിനം കളി തീര്‍ത്ത് ഓസീസ്, പ്രോട്ടീസിന്‍റെ തോല്‍വി ആറ് വിക്കറ്റിന്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.