ETV Bharat / sports

Asian Games 2023| റിതുരാജ് നയിക്കും, എതിരാളികളെ അടിച്ചുപറത്താന്‍ റിങ്കുവും ജയ്‌സ്വാളും; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

author img

By

Published : Jul 15, 2023, 7:33 AM IST

Updated : Jul 15, 2023, 10:19 AM IST

Asian Games 2023  Asian Games  bcci  Asian Games Cricket  Rithuraj Gaikwad  Rinku Singh  Jitesh Sharma  Yashasvi Jaiswal  ഏഷ്യന്‍ ഗെയിംസ്  ഇന്ത്യ  ഏഷ്യന്‍ ഗെയിംസ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം  ഹാങ്‌ഝൗ  ബിസിസിഐ  റിതുരാജ് ഗെയ്‌ക്‌വാദ്
Etv Bharat

സീനിയര്‍ താരങ്ങള്‍ ഇല്ലാതെയാണ് ഏഷ്യന്‍ ഗെയിംസിന് വേണ്ടി ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്.

മുംബൈ: ചൈനയിലെ ഹാങ്‌ഝൗവില്‍ നടക്കുന്ന 19-ാമത് ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഓപ്പണിങ് ബാറ്റര്‍ റിതുരാജ് ഗെയ്‌ക്‌വാദിന് (Ruturaj Gaikwad) കീഴിലാണ് ഇന്ത്യന്‍ ടീം ഇറങ്ങുക. സെപ്‌റ്റംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ എട്ട് വരെ ടി20 ഫോര്‍മാറ്റിലാണ് ഏഷ്യാഡില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുന്നത്.

ഏകദിന ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ സീനിയര്‍ താരങ്ങളെ ഏഷ്യ കപ്പിന് പരിഗണിച്ചേക്കില്ലയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇന്ത്യയുടെ വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ അല്ലെങ്കില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു ടീമിനെ ബിസിസിഐ ഏഷ്യ കപ്പിനായി അയക്കുമെന്നായിരുന്നു മുന്‍പ് പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍, കഴിഞ്ഞ ദിവസം ടീം പ്രഖ്യാപിച്ചപ്പോള്‍ ഇരുവരെയും സ്‌ക്വാഡിലേക്ക് പരിഗണിച്ചില്ല.

  • Ruturaj Gaikwad will lead the Indian men's cricket contingent at the Asian Games.

    The competition will take place in the T20 format between 28th September - 8th October.

    Happy with the squad, India fans? pic.twitter.com/ABOO6rApOm

    — ESPNcricinfo (@ESPNcricinfo) July 14, 2023 " class="align-text-top noRightClick twitterSection" data=" ">

കഴിഞ്ഞ ഐപിഎല്ലില്‍ ഉള്‍പ്പടെ മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറിയുമായി തിളങ്ങിയ യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal) ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. നായകന്‍ ഗെയ്‌ക്‌വാദിന് പുറമെ രാഹുല്‍ ത്രിപാഠി (Rahul Tripathi), തിലക് വര്‍മ (Tilak Varma) എന്നിവരാണ് ടീമിലെ പ്രധാന ബാറ്റര്‍മാര്‍.

ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ റിങ്കു സിങ്ങിനും (Rinku Singh) അവസരം ലഭിച്ചിട്ടുണ്ട്. ജിതേഷ് ശര്‍മ (Jitesh Sharma), പ്രഭ്‌സിമ്രാന്‍ സിങ് (Prabhsimran Singh) എന്നിവര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായിട്ടാണ് ടീമിലേക്ക് എത്തിയിരിക്കുന്നത്. ശിവം ദുബെയാണ് (Shivam Dube) മറ്റൊരു പ്രധാന താരം.

വാഷിങ്ടണ്‍ സുന്ദര്‍ (Washington Sunder), ഷഹ്‌ബാസ് അഹമ്മദ് (Shahbaz Ahmed), രവി ബിഷ്‌ണോയ് എന്നിവരാണ് ടീമിലെ സ്‌പിന്നര്‍മാര്‍. നാല് പേസര്‍മാരാണ് ഇന്ത്യന്‍ സ്ക്വാഡിലുള്ളത്. അര്‍ഷ്‌ദീപ് സിങ് (Arshdeep Singh) നേതൃത്വം നല്‍കുന്ന ബൗളിങ് നിരയില്‍ ആവേശ് ഖാന്‍ (Avesh Khan), മുകേഷ് കുമാര്‍ (Mukesh Kumar), ശിവം മാവി (Shivam Mavi) എന്നിവരും അണിനിരക്കും. യാഷ് താക്കൂര്‍ (Yash Thakur), സായ് കിഷോര്‍ (Sai Kishore), വെങ്കടേഷ് അയ്യര്‍ (Venkatesh Iyer), ദീപക് ഹൂഡ (Deepak Hooda), സായി സുദര്‍ശന്‍ (Sai Sudarsan) എന്നിവരാണ് സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍.

ഇന്ത്യന്‍ സ്‌ക്വാഡ്: റിതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്‌റ്റന്‍), യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, രാഹുല്‍ ത്രിപാഠി, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ഷഹ്‌ബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, അര്‍ഷ്‌ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, ശിവം മാവി, പ്രഭ്‌സിമ്രാന്‍ സിങ്.

സ്റ്റാന്‍ഡ്‌ ബൈ താരങ്ങള്‍: യാഷ് താക്കൂര്‍, സായ് കിഷോര്‍, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, സായി സുദര്‍ശന്‍.

Last Updated :Jul 15, 2023, 10:19 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.