ETV Bharat / sports

ഹോങ്കോങ്ങിനെതിരായ അർധ സെഞ്ച്വറി ; കോലിക്ക് സ്‌നേഹം വിതറി അനുഷ്‌ക, ആഘോഷമാക്കി ആരാധകർ

author img

By

Published : Sep 1, 2022, 4:36 PM IST

വിരാട് കോലി അർധ സെഞ്ച്വറി നേടിയതിലുള്ള സന്തോഷം അനുഷ്‌ക തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പങ്കുവച്ചത്

Anushka celebrates Kohlis fifty against Hong Kong  വിരാട് കോലി  അനുഷ്‌ക ശർമ  ഏഷ്യ കപ്പ് 2022  ASIA CUP 2022  Asia Cup virat kohli  virushka  അനുഷ്‌ക ഇൻസ്റ്റഗ്രാം സ്റ്റോറി  കോലിക്ക് സ്‌നേഹം വിതറി അനുഷ്‌ക  Anushka Sharma  Virat Kohlis fifty against Hong Kong  ഇർഫാൻ പത്താൻ
ഹോങ്കോങ്ങിനെതിരായ അർധ സെഞ്ച്വറി; കോലിക്ക് സ്‌നേഹം വിതറി അനുഷ്‌ക, ആഘോഷമാക്കി ആരാധകർ

ദുബായ്‌ : ഇത്തവണത്തെ ഏഷ്യ കപ്പിലെ ആദ്യത്തെ രണ്ട് മത്സരങ്ങളിൽ നിന്ന് തന്നെ ഫോമിലേക്ക് തിരിച്ചുവരുന്നതിന്‍റെ സൂചനകൾ മുൻ ഇന്ത്യൻ നായകൻ വിരാട് കോലി നൽകിക്കഴിഞ്ഞു. പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ 35 റണ്‍സ് നേടിയ കോലി ഹോങ്കോങ്ങിനെതിരായ രണ്ടാം മത്സരത്തിൽ 59 റണ്‍സും നേടിയിരുന്നു. മത്സരത്തിന് പിന്നാലെ കോലിയുടെ തകർപ്പൻ പ്രകടനത്തിൽ സന്തോഷം പ്രകടിപ്പിച്ച് ഭാര്യ അനുഷ്‌ക ശർമയും രംഗത്തെത്തി.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അനുഷ്‌ക തന്‍റെ സന്തോഷം പങ്കുവെച്ചത്. വിരാട് കോലി അർധ സെഞ്ച്വറി നേടി എന്നറിയിച്ച ഒരു ചിത്രത്തോടൊപ്പം ലൗ ഇമോജി ഉൾപ്പെടെയാണ് അനുഷ്‌ക ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്‌തത്. അതേസമയം കോലിയുടെ പ്രകടനത്തെ പ്രശംസിച്ച് നിരവധി മുൻ താരങ്ങളും ആരാധകരും രംഗത്തെത്തി. 'വിരാട് കോലി ലുക്കിങ് ഗുഡ്' എന്നാണ് ഇർഫാൻ പത്താൻ ട്വീറ്റ് ചെയ്‌തത്.

Anushka celebrates Kohlis fifty against Hong Kong  വിരാട് കോലി  അനുഷ്‌ക ശർമ  ഏഷ്യ കപ്പ് 2022  ASIA CUP 2022  Asia Cup virat kohli  virushka  അനുഷ്‌ക ഇൻസ്റ്റഗ്രാം സ്റ്റോറി  കോലിക്ക് സ്‌നേഹം വിതറി അനുഷ്‌ക  Anushka Sharma  Virat Kohlis fifty against Hong Kong  ഇർഫാൻ പത്താൻ
അനുഷ്‌ക ശർമയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

ടി20 ക്രിക്കറ്റിൽ തന്‍റെ 31-ാം അർധ ശതകമാണ് കോലി ഹോങ്കോങ്ങിനെതിരെ നേടിയത്. കൂടാതെ മത്സരത്തിൽ ഒരു ഓവർ ബോളിങ്ങും കോലി ചെയ്‌തിരുന്നു. 17-ാം ഓവർ ബോൾ ചെയ്‌ത താരം ആറ് റണ്‍സാണ് വഴങ്ങിയത്. മുംബൈയിൽ വെസ്റ്റ് ഇൻഡീസിനെതിരായ 2016 ടി20 ലോകകപ്പ് സെമിഫൈനലിന് ശേഷം ഇതാദ്യമായാണ് വിരാട് ടി20 അന്താരാഷ്ട്ര മത്സരത്തിൽ പന്തെറിയുന്നത്.

ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ 40 റണ്‍സിന്‍റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിരാട് കോലിയുടേയും സൂര്യകുമാർ യാദവിന്‍റെയും (26 പന്തിൽ 68) തകർപ്പൻ പ്രകടനത്തിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 192 റണ്‍സ് നേടിയിരുന്നു. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹോങ്കോങിന് അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 152 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.