ETV Bharat / sitara

ഡിജെ പിക്കാച്ചുവും റൊമാന്‍റിക് നായികയും; വൃദ്ധി വിശാലിന്‍റെ പുത്തൻ വീഡിയോ വൈറൽ

author img

By

Published : Sep 21, 2021, 1:12 PM IST

തലയിൽ വിഗ്ഗു മീശയും കൂളിങ് ഗ്ലാസും വച്ച് ഡിജെ പിക്കാച്ചുവായും, സാരിയുടുത്ത് റൊമാന്‍റിക് നായികയായുമുള്ള വൃദ്ധിയുടെ പുതിയ ഡാൻസ് വീഡിയോ സമൂഹമാധ്യമങ്ങളിൽ ട്രെൻഡാവുന്നു.

ഡിജെ പിക്കാച്ചു വൃദ്ധി വിശാൽ വാർത്ത  വൃദ്ധി വിശാൽ പുതിയ വാർത്ത  വൃദ്ധി വിശാൽ റീൽസ് വീഡിയോ വാർത്ത  വൃദ്ധി വിശാൽ കൊടൈ വെപ്പത്തിൽ വാർത്ത  റൊമാന്‍റിക് നായിക വൃദ്ധി വാർത്ത  vridhi vishal new instagram reels video news  vridhi vishal latest news  dj Pikachu vridhi vishal news  ilayaraja kodai veppathil news  vridhi vishal vathi coming news
ഡിജെ പിക്കാച്ചു

വിവാഹവേദിയിൽ വിജയ്‌യുടെ വാത്തി കമിങ്ങിനും അല്ലു അർജുന്‍റെ രാമുലു രാമുലാ ഗാനത്തിനും ചുവടുവച്ച് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച കൊച്ചുമിടുക്കിയുടെ ഏറ്റവും പുതിയ റീൽസ് വീഡിയോ വൈറലാകുന്നു. ആറു വയസുകാരിയായ വൃദ്ധി വിശാലിന്‍റെ ഡബിൾ റോളിലുള്ള റൊമാന്‍റിക് ഗാനമാണ് സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങിൽ ഇടംപിടിച്ചിരിക്കുന്നത്.

തലയിൽ വിഗ്ഗു മീശയും കൂളിങ് ഗ്ലാസും വച്ച് ഡിജെ പിക്കാച്ചുവായും, സാരിയുടുത്ത് റൊമാന്‍റിക് നായികയായുമാണ് വൃദ്ധിയുടെ പുതിയ അവതരണം. ഇളയരാജയുടെ 'കൊടൈ വെപ്പത്തിൽ' എന്ന ഗാനത്തിനാണ് വൃദ്ധി വിശാലിന്‍റെ കോമഡിയും നർമവും കലർന്ന പുതുപുത്തൻ ഡാൻസ്. ചുരുങ്ങിയ സമയത്തിനുള്ളിൽ കൊച്ചുമിടുക്കിയുടെ ഭാവങ്ങളും അവതരണവും പ്രേക്ഷകരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയാണ്.

More Read: വൃദ്ധി വിശാല്‍ ഇനി പൃഥ്വിയുടെ മകൾ

വാത്തി കമിങ് ഡാൻസിലൂടെ സമൂഹമാധ്യമങ്ങളിൽ പ്രശസ്‌തയായ വൃദ്ധി വിശാൽ കൊച്ചി കുമ്പളങ്ങി സ്വദേശിയാണ്. വീഡിയോ വൈറലായതോടെ പൃഥ്വിരാജ് നായകനാകുന്ന കടുവ എന്ന ഷാജി കൈലാസ് ചിത്രത്തിൽ താരത്തിന്‍റെ മകളായി വൃദ്ധി അഭിനയിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചിരുന്നു. കൂടാതെ, അന്ന ബെൻ- സണ്ണി വെയ്‌ൻ ചിത്രം സാറായിലും വൃദ്ധി മുഖ്യവേഷത്തിൽ എത്തിയിട്ടുണ്ട്. കുട്ടിത്താരത്തിന്‍റെ പുതിയ ഫോട്ടോഷൂട്ടുകളും ചിത്രങ്ങളും മാതാപിതാക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവക്കാറുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.