ETV Bharat / sitara

ഹൈദരാബാദിനോട് വിട..ഇനി ചെന്നൈയിലേക്ക്; വിശാലിനൊപ്പം ബാബുരാജ്

author img

By

Published : Jul 29, 2021, 10:31 AM IST

വിശാലിന്‍റെ 31ാമത്തെ ചിത്രത്തിൽ വില്ലൻ വേഷമാണ് ബാബുരാജ് കൈകാര്യം ചെയ്യുന്നത്.

baburaj post about new movie titled vishal 31  വിശാലിനൊപ്പം ബാബുരാജ്  ബാബുരാജ്  വിശാൽ  baburaj  vishal  vishal 31  ഡിംപിൾ ഹയതി
baburaj post about new movie titled vishal 31

വിശാലിനെ നായകനാക്കി ശരവണൻ സംവിധാനം ചെയ്യുന്ന പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്‍റെ ലൊക്കേഷിൽ നിന്നുമുള്ള പുതിയ ചിത്രം പങ്കുവച്ച് ബാബുരാജ്. വിശാലിനൊപ്പം നിൽക്കുന്ന ചിത്രമാണ് പങ്കുവച്ചത്. ഹൈദരാബാദിൽ വച്ച് നടന്നുകൊണ്ടിരുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് അവസാനിച്ചുവെന്നും ഇനിയുള്ള ചിത്രീകരണം ചെന്നൈയിൽ ആണെന്നും ചിത്രം പങ്കുവച്ചുകൊണ്ട് ബാബുരാജ് പറഞ്ഞു.

വിശാലിന്‍റെ 31ാമത്തെ ചിത്രമാണിത്. വില്ലൻ വേഷമാണ് ബാബുരാജ് കൈകാര്യം ചെയ്യുന്നത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജിയിലെ അഭിനയം കണ്ടാണ് ബാബുരാജിനെ വിശാലിന്‍റെ സിനിമയിലേക്ക് ക്ഷണിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് ഇരുവരും തമ്മിലുള്ള സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വിശാലിന്‍റെ തോളിന് പരിക്കേറ്റിരുന്നു.

Also Read: കൈ നിറയെ സിനിമകളുമായി പിറന്നാൾ ദിനത്തിൽ ദുൽഖർ

തെലുങ്ക് താരം ഡിംപിൾ ഹയതിയാണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.