ETV Bharat / sitara

വെശന്നിട്ടാ മൊതലാളി: മിന്നൽ മുരളിക്കിടെ ടൊവിനോ പകർത്തിയ ബേസിൽ ജോസഫിന്‍റെ വീഡിയോ

author img

By

Published : Mar 17, 2021, 8:20 PM IST

നടൻ ടൊവിനോ തോമസ് മിന്നൽ മുരളിയുടെ ചിത്രീകരണത്തിനിടെയുള്ള രംഗങ്ങളാണ് കാമറയിൽ പകർത്തിയത്. വെശന്നിട്ടാ മൊതലാളി എന്ന കാപ്ഷനോടെയാണ് താരം ബേസിൽ ജോസഫിന്‍റെ വീഡിയോ പങ്കുവെച്ചത്.

വെശന്നിട്ടാ മൊതലാളി ബേസിൽ ജോസഫ് വാർത്ത  വെശന്നിട്ടാ മൊതലാളി ടൊവിനോ മിന്നൽ മുരളി വാർത്ത  മിന്നൽ മുരളി ടൊവിനോ തോമസ് വാർത്ത  ടൊവിനോ തോമസ് ബേസിൽ ജോസഫ് വാർത്ത  പഴംകഴിച്ച് ബേസിൽ ജോസഫ് വാർത്ത  basil joseph minnal murali location news  tovino thomas minnal murali film news  tovino thomas basil joseph video news
മിന്നൽ മുരളിക്കിടെ ടൊവിനോ പകർത്തിയ ബേസിൽ ജോസഫിന്‍റെ വീഡിയോ

ഗോദ എന്ന ചിത്രത്തിന് ശേഷം ടൊവിനോ തോമസ്- ബേസിൽ ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന മിന്നൽ മുരളിക്കായി വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ചിത്രം ഒരു തീയേറ്റര്‍ ഹിറ്റായിരിക്കുമെന്ന സൂചനയാണ് സിനിമയുടെ ടീസറും പോസ്റ്ററുകളും തരുന്നത്. ഇപ്പോള്‍ ഷൂട്ടിങ്ങിനിടെയുള്ള വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുകയാണ് നടൻ ടൊവിനോ തോമസ്.

സിനിമയുടെ സംവിധായകൻ ചിത്രീകരണത്തിനിടെ പഴംകഴിച്ചുകൊണ്ട് മൈക്കിലൂടെ നിർദേശം നൽകുന്നതാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. ജോണിച്ചേട്ടാ കത്തിച്ചോ എന്ന് ബേസിൽ പഴം കഴിക്കുന്നതിനിടെ പറയുന്നതും കാമറയിൽ പകർത്തുന്നത് ശ്രദ്ധയിൽപെട്ടപ്പോൾ ബേസിൽ ജോസഫിന്‍റെ പെരുമാറ്റവുമെല്ലാം ടൊവിനോ പങ്കുവെച്ച വീഡിയോയിൽ കാണാം. "വെശന്നിട്ടാ മൊതലാളി," എന്ന കാപ്‌ഷനോടെയാണ് ടൊവിനോ വീഡിയോ പങ്കുവെച്ചത്.

മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോയായി വരുന്ന മിന്നൽ മുരളിയിൽ ബാറ്റ്‍മാൻ, ബാഹുബലി, സുൽത്താൻ ചിത്രങ്ങളിൽ പ്രവർത്തിച്ച വ്ളാഡ് റിംബർഗ് സംഘട്ടനരംഗങ്ങൾ ഒരുക്കുന്നു. മലയാളത്തിലും തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലുമായാണ് ചിത്രം പുറത്തിറങ്ങുന്നത്. മുമ്പ് കാലടിയില്‍ നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ മാതൃകയിലുള്ള മിന്നൽ മുരളിയുടെ സിനിമാ സെറ്റ് ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചുമാറ്റിയിരുന്നത് വലിയ വാർത്തയായിരുന്നു. സംഭവത്തിൽ പൊലീസ് പ്രതികൾക്കെതിരെ കേസെടുക്കുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.