ETV Bharat / sitara

തണ്ണീർമത്തന്‍റെ രണ്ട് വർഷം; ഹാങ് ഓവർ മാറിയില്ലെന്ന് അനശ്വര രാജൻ

author img

By

Published : Jul 26, 2021, 3:07 PM IST

രണ്ട് കോടി മുടക്കി അമ്പത് കോടി ക്ലബിൽ കയറിപ്പറ്റിയ ചിത്രമാണ് തണ്ണീർമത്തൻ ദിനങ്ങൾ.

thanneer mathan dinangal  anaswara rajan  vineeth sreenivasan  തണ്ണീർമത്തൻ ദിനങ്ങൾ  അനശ്വര രാജൻ  ഡിനോയ് പൗലോസ്  ഗിരീഷ് എ ഡി  വിനീത് ശ്രീനിവാസൻ
തണ്ണീർമത്തന്‍റെ രണ്ട് വർഷം; ഹാങ് ഓവർ മാറിയില്ലെന്ന് അനശ്വര രാജൻ

ജെയ്‌സന്‍റെ ജീവിതത്തിലെ മൂന്ന് ദുഃഖങ്ങളും അവയ്ക്കുള്ള പരിഹാരവും- ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് 2019ൽ പുറത്തിറങ്ങിയ തണ്ണീർമത്തൻ ദിനങ്ങളെ ഒറ്റവാക്കിൽ ഇങ്ങനെയും വിശേഷിപ്പിക്കാം. തണ്ണീർമത്തൻ ജ്യൂസ് കഴിച്ച അനുഭൂതി പ്രേക്ഷകർക്ക് നൽകിയ ചിത്രമാണ് തണ്ണീർമത്തൻ ദിനങ്ങൾ. ജെയ്‌സനും കീർത്തിയും മെൽവിനും രവി പത്മനാഭനുമെല്ലാം ചേർന്ന് രണ്ടര മണിക്കൂർ കൊണ്ട് പ്ലസ് ടു കലാലയത്തിന്‍റെ വേറിട്ട എന്നാൽ തികച്ചും റിയലിസ്റ്റിക്കായ അനുഭവം ആണ് പ്രേക്ഷകന് സമ്മാനിച്ചത്.

  • " class="align-text-top noRightClick twitterSection" data="">

Also Read: നീണ്ട 19 മാസങ്ങളും മൂന്ന് ദിവസവും; കാത്തിരിപ്പിനൊടുവിൽ മിന്നൽ മുരളിക്ക് പാക്കപ്പ്

തണ്ണീർമത്തൻ ഇറങ്ങി രണ്ട് വർഷം തികയുമ്പോൾ ഓർമകൾ പുതുക്കാൻ സെറ്റിലെ പഴയ ഫോട്ടോകൾ പങ്കുവച്ചിരിക്കുകയാണ് തണ്ണീർമത്തനിലെ കീർത്തിയെ അവതരിപ്പിച്ച അനശ്വര രാജൻ. രവി സാറായി വന്ന് വേറിട്ട അഭിനയത്തിലൂടെ വിസ്മയിപ്പിച്ച വിനീത് ശ്രീനിവാസനും ജയ്സണും മെൽവിനും താറാവ് മേടിക്കാൻ വന്ന ഡിനോയ് പൗലോസുമെല്ലാം പങ്കുവച്ച ചിത്രത്തിലുണ്ട്. രണ്ട് കോടി മുടക്കി അമ്പത് കോടി ക്ലബിൽ കയറിപ്പറ്റിയ ചിത്രമാണ് തണ്ണീർമത്തൻ ദിനങ്ങൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.