ETV Bharat / sitara

ഐഎഫ്എഫ്‌കെ വേദി മാറ്റത്തില്‍ വിയോജിപ്പുമായി ശശി തരൂർ എംപി

author img

By

Published : Jan 2, 2021, 3:34 PM IST

ഐഎഫ്എഫ്കെ പാരമ്പര്യത്തിന്‍റെ അടയാളമാണെന്നും തലസ്ഥാനനഗരം സിനിമാപ്രേമികളുടെ ഇടം കൂടിയാണെന്നും തിരുവനന്തപുരം എംപി ശശി തരൂർ ട്വിറ്ററിലൂടെ അറിയിച്ചു.

ഐഎഫ്എഫ്‌കെ നാല് ജില്ലകളിൽ വാർത്ത  വിയോജിപ്പുമായി ശശി തരൂർ എംപി വാർത്ത  കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള ശശി തരൂർ വാർത്ത  ശശി തരൂർ എംപി ഐഎഫ്എഫ്‌കെ വാർത്ത  shashi tharoor mp oppose gov decision news  shashi tharoor mp iffk news  iffk in four zones news  25th iffk news  kerala film festival 2021 news
ഐഎഫ്എഫ്‌കെ നാല് ജില്ലകളിൽ

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള ഇത്തവണ സംസ്ഥാനത്തെ നാല് മേഖലകളിലായി നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിർത്ത് ശശി തരൂർ എംപി രംഗത്ത്. ഐഎഫ്എഫ്കെ പാരമ്പര്യത്തിന്‍റെ അടയാളമാണെന്നും തലസ്ഥാനനഗരം സിനിമാപ്രേമികളുടെ ഇടം കൂടിയാണെന്നും തിരുവനന്തപുരം എംപി ശശി തരൂർ ട്വിറ്ററിലൂടെ അറിയിച്ചു. സർക്കാർ തീരുമാനത്തിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഐഎഫ്എഫ്കെ മസ്റ്റ് സ്റ്റേ എന്ന ഹാഷ്‌ടാഗോടെയാണ് ശശി തരൂർ സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തിനെതിരെ തന്‍റെ വിയോജിപ്പ് പ്രകടിപ്പിച്ചത്.

  • This is deplorable from @CMOKerala. Thiruvanthapuram offers IFFK not just a great venue, but tradition, facilities &above all a passionate population of knowledgeable cinephiles. It’s where Senegalese films attract sold-out crowds &KimKiDuk was mobbed in the street. #IFFKMustStay https://t.co/SuvwZIUZmR

    — Shashi Tharoor (@ShashiTharoor) January 2, 2021 " class="align-text-top noRightClick twitterSection" data=" ">

"സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരമാണ്. ഐഎഫ്എഫ്കെക്ക് തിരുവനന്തപുരം നഗരം ഒരു മികച്ച വേദി മാത്രമല്ല വാഗ്‍ദാനം ചെയ്യുന്നത്, മറിച്ച് അതൊരു പാരമ്പര്യവും സൗകര്യങ്ങളും അതിലുപരി അവേശവും അറിവുമുള്ള സിനിമാപ്രേമികൾ ചേരുന്ന ഇടം കൂടിയാണ്. സെനഗലില്‍ നിന്നുള്ള സിനിമകള്‍ ഹൗസ്‍ഫുള്‍ ആവുന്ന, കിം കി ഡുക്കിനെ തെരുവില്‍ ആക്രമിക്കുന്ന നഗരം", ശശി തരൂര്‍ ട്വീറ്റ് ചെയ്‌തു. കൊവിഡിന്‍റെ മറവിൽ തിരുവനന്തപുരത്തെ ചലച്ചിത്രമേള മറ്റ് നഗരങ്ങളിലേക്ക് മാറ്റാനുള്ള സർക്കാരിന്‍റെ ഉദ്ദേശത്തിൽ ദുരൂഹതയുണ്ടെന്ന ട്വീറ്റും ശശി തരൂർ പങ്കുവെച്ചിട്ടുണ്ട്. കൊവിഡിന് മുൻപ് തന്നെ കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ നിന്ന് ഇതിനുള്ള സൂചന നൽകിയിരുന്നതായി എംപി പങ്കുവെച്ച ട്വീറ്റിൽ വിശദീകരിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.