ETV Bharat / sitara

'ഒരു കൂട്ടം അപരിചിതര്‍ക്കൊപ്പം സഞ്ചരിക്കുന്ന മായ', നിഗൂഢതകള്‍ നിറഞ്ഞ കയറ്റം ട്രെയിലര്‍ എത്തി

author img

By

Published : Oct 3, 2020, 2:20 PM IST

എ.ആര്‍ റഹ്മാന്‍റെ സോഷ്യല്‍മീഡിയ വഴിയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. നിഗൂഢത നിറഞ്ഞതായിരിക്കും ചിത്രമെന്നാണ് ട്രെയിലര്‍ വ്യക്തമാക്കുന്നത്

sanal kumar sasidharan new movie kayattam trailer released  movie kayattam trailer released  sanal kumar sasidharan new movie kayattam  sanal kumar sasidharan  sanal kumar sasidharan news  manju warrier movie kayattam  നിഗൂഢതകള്‍ നിറഞ്ഞ കയറ്റം ട്രെയിലര്‍ എത്തി  കയറ്റം ട്രെയിലര്‍  കയറ്റം ട്രെയിലര്‍ പുറത്തിറങ്ങി  മഞ്ജുവാര്യര്‍ കയറ്റം
'ഒരു കൂട്ടം അപരിചിതര്‍ക്കൊപ്പം സഞ്ചരിക്കുന്ന മായ', നിഗൂഢതകള്‍ നിറഞ്ഞ കയറ്റം ട്രെയിലര്‍ എത്തി

മഞ്ജുവാര്യര്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന സനല്‍ കുമാര്‍ ശശിധരന്‍ ചിത്രം കയറ്റത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. എ.ആര്‍ റഹ്മാന്‍റെ സോഷ്യല്‍മീഡിയ വഴിയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. ചില സംഭാഷണ ശകലങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്. നിഗൂഢത നിറഞ്ഞതായിരിക്കും ചിത്രമെന്നാണ് ട്രെയിലര്‍ വ്യക്തമാക്കുന്നത്. ചിത്രം ബുസാൻ ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ മാസം 21 മുതൽ 30 വരെ നടക്കാനിരിക്കുന്ന ഇരുപത്തഞ്ചാമത് ബുസാൻ ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മായ എന്ന കഥാപാത്രമായാണ് മഞ്ജുവാര്യര്‍ ചിത്രത്തില്‍ എത്തുന്നത്. അപകടം നിറഞ്ഞ ഹിമാലയന്‍ പര്‍വതനിരകളിലൂടെയുള്ള ട്രക്കിങ് വിഷയമായ ചിത്രത്തിന്‍റെ തിരക്കഥ രചന, എഡിറ്റിങ്, സൗണ്ട് ഡിസൈന്‍ എന്നിവ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ജോസഫ് എന്ന സിനിമയില്‍ അഭിനയിച്ച വേദ് വൈബ്‌സ്, പുതുമുഖം ഗൗരവ് രവീന്ദ്രന്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

  • " class="align-text-top noRightClick twitterSection" data="">

അഹർ സംസ എന്ന ഭാഷയിൽ ഒരുക്കിയിരിക്കുന്ന പത്ത് ഗാനങ്ങളിലൂടെയാണ് കയറ്റം കഥ പറയുന്നത്. ചന്ദ്രു സെല്‍വരാജാണ് ഛായാഗ്രാഹണം. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഷൂട്ടിങ് നടന്നിരുന്ന ഹിമാലയന്‍ ട്രക്കിങ് സൈറ്റുകളില്‍ ഓണ്‍ ദി സ്പോട്ട് ഇംപ്രൊവൈസേഷനായിട്ടാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്നതും ഒരു സവിശേഷതയാണ്. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ്, നിവ് ആര്‍ട്ട് മൂവീസ്, എന്നിവയുടെ ബാനറുകളില്‍ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യര്‍, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.