ETV Bharat / sitara

ഒരു രൂപയും വേണ്ട; നാഗചൈതന്യയുടെ കുടുംബത്തിന്‍റെ 200 കോടി രൂപ ജീവനാംശം നിഷേധിച്ച് സാമന്ത

author img

By

Published : Oct 4, 2021, 10:03 AM IST

Updated : Oct 4, 2021, 10:57 AM IST

നാഗചൈതന്യയുടെ കുടുംബം നൽകുമെന്ന് അറിയിച്ച 200 കോടി രൂപ വേണ്ടെന്ന് സാമന്ത അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ. സ്വന്തം അധ്വാനവും പ്രയത്നവും കൊണ്ടാണ് താൻ വളർന്നതെന്നും അതിനാൽ തന്നെ മറ്റൊരാളുടെ പണം വാങ്ങുന്നത് ശരിയല്ലെന്നും സാമന്ത പറഞ്ഞുവെന്നും വാർത്തകൾ പറയുന്നു.

samantha news latest  നാഗചൈതന്യയും സാമന്തയും വേർപിരിഞ്ഞു വാർത്ത  നാഗചൈതന്യ സാമന്ത വാർത്ത  സാമന്ത ജീവനാംശം വാർത്ത  സിദ്ധാർഥ് സാമന്ത വാർത്ത  കങ്കണ സാമന്ത വാർത്ത  നാഗാർജുന സാമന്ത വാർത്ത  200 കോടിരൂപ സാമന്ത വാർത്ത  ഡിവോഴ്‌സ് സാമന്ത വാർത്ത  വിവാഹമോചനം സാമന്ത വാർത്ത  naga chaitanya family offered money news  alimony 200 crore rupees samantha news update  alimony naga chaitanya news  naga chaitanya samantha nagarjuna news  naga chaitanya alimony samantha rejected news
സാമന്ത

നാല് വർഷത്തെ വൈവാഹികബന്ധം അവസാനിപ്പിച്ച് നാഗചൈതന്യയും സാമന്തയും വേർപിരിഞ്ഞു. ഭാര്യ- ഭർത്താവ് ബന്ധം ഇരുവരും അവസാനിപ്പിച്ചെങ്കിലും സാമും ചായിയും തങ്ങൾക്ക് ഒരുപോലെ പ്രിയപ്പെട്ടതാണെന്നും സാമന്തയുമൊത്തുള്ള കുടുംബത്തിലെ നിമിഷങ്ങൾ അത്രയേറെ പ്രിയപ്പെട്ടതാണെന്നും തെലുങ്ക് സൂപ്പർതാരവും നടന്‍റെ അച്ഛനുമായ നാഗാർജുന അറിയിച്ചിരുന്നു.

പരസ്‌പര സമ്മതത്തോടെയുള്ള വേർപിരിയലിൽ സാമന്തയ്ക്ക് ജീവനാംശമായി 200 കോടി രൂപയാണ് നാഗചൈതന്യയുടെ കുടുംബം നൽകുമെന്ന് അറിയിച്ചത്. എന്നാൽ, തനിക്ക് ഈ തുക വേണ്ടെന്ന് സാമന്ത അറിയിച്ചതായാണ് റിപ്പോർട്ടുകൾ. സ്വന്തം അധ്വാനവും പ്രയത്നവും കൊണ്ടാണ് താൻ വളർന്നതെന്നും അതിനാൽ തന്നെ മറ്റൊരാളുടെ പണം വാങ്ങുന്നത് ശരിയല്ലെന്നും സാമന്ത പറഞ്ഞു. തനിക്ക് ജീവിക്കാൻ ജീവനാംശത്തിന്‍റെ ആവശ്യമില്ലെന്നും സാമന്ത അറിയിച്ചതായാണ് വിവരം. വളരെയധികം ആലോചിച്ച ശേഷമാണ് ഈ വലിയ തുക വേണ്ടെന്ന് വച്ചതെന്നും സാമന്ത പറഞ്ഞു.

More Read: സ്‌ത്രീകളെ വസ്‌ത്രം മാറുന്നതുപോലെ മാറ്റുന്നവരോട് ഒരു കരുണയും കാട്ടരുതെന്ന് കങ്കണ

അഞ്ചാം വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് സാമന്തയും നാഗചൈതന്യയും തമ്മിൽ വേർപിരിയുന്നുവെന്ന വാർത്തകൾ വന്നത്. ഇരുവരും തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

വിവാഹമോചനത്തിന് പിന്നിൽ ബോളിവുഡിലെ 'ഡിവോഴ്‌സ് എക്‌സ്‌പേർട്ട്'

അതേ സമയം, നാഗചൈതന്യയുടെ തീരുമാനത്തിന് പിന്നിൽ ബോളിവുഡിലെ 'ഡിവോഴ്‌സ് എക്‌സ്‌പേർട്ട്' ആമിർ ഖാനാണെന്ന് നടി കങ്കണ ആരോപണം ഉന്നയിച്ചിരുന്നു. ലാൽ സിംഗ് ഛദ്ദ സിനിമയിൽ വച്ചുള്ള ഇരുവരുടെയും സൗഹൃദമാണ് വിവാഹമോചനത്തിലേക്ക് വഴിവച്ചതെന്നാണ് കങ്കണ പറഞ്ഞത്.

സാമന്തയെ ലക്ഷ്യം വച്ച സിദ്ധാർഥിന്‍റെ ട്വീറ്റ്

താരജോഡികളുടെ വിവാഹമോചനത്തിന്‍റെ വാർത്തകൾക്ക് പിന്നാലെ തെന്നിന്ത്യൻ നടൻ സിദ്ധാർഥ് പങ്കുവച്ച ട്വീറ്റും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. 'വഞ്ചകർ ഒരിക്കലും അഭിവൃദ്ധി പ്രാപിക്കില്ല,' എന്നാണ് നടൻ ട്വിറ്ററിൽ കുറിച്ചത്. നാ​ഗചൈതന്യയുമായി പ്രണയത്തിലാവുന്നതിന് മുമ്പ് സാമന്തയും സിദ്ധാർഥും തമ്മിൽ പ്രണയത്തിലായിരുന്നു. അതിനാൽ ട്വീറ്റ് സാമന്തയെ ലക്ഷ്യം വച്ചുള്ളതാണെന്നും ഈ അവസരത്തിൽ ഇത്തരം അനാവശ്യ പ്രതികരണങ്ങൾ വേണ്ടായിരുന്നുമെന്നുമാണ് സിദ്ധാർഥിനെതിരെ ഒരു കൂട്ടർ വിമർശനം ഉന്നയിച്ചത്.

Last Updated :Oct 4, 2021, 10:57 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.