ETV Bharat / sitara

'അനുവാദം കൊടുക്കാതെ അയാള്‍ എന്നെ പീഡിപ്പിച്ചു'; ശ്രീകാന്ത്‌ വെട്ടിയാര്‍ക്കെതിരെ മീടൂ ആരോപണം

author img

By

Published : Jan 10, 2022, 4:51 PM IST

Rape allegation against Sreekanth Vettiyar: ശ്രീകാന്ത്‌ വെട്ടിയാര്‍ക്കെതിരെ ഗുരുതര ലൈംഗികാരോപണം. വിമണ്‍ എഗെയ്‌ന്‍സ്‌റ്റ്‌ സെഷ്വല്‍ ഹരാസ്‌മെന്‍റ്‌ എന്ന ഫേസ്‌ബുക്ക്‌ പേജിലൂടെയാണ് ശ്രീകാന്തിനെതിരെയുള്ള യുവതിയുടെ ഗുരുതര മീടു ആരോപണം.

Rape allegation against Sreekanth Vettiyar  ശ്രീകാന്ത്‌ വെട്ടിയാര്‍ക്കെതിരെ മീടൂ ആരോപണം  വിമണ്‍ എഗെയ്‌ന്‍സ്‌റ്റ്‌ സെഷ്വല്‍ ഹരാസ്‌മെന്‍റ്‌  ശ്രീകാന്തിനെതിരെയുള്ള യുവതിയുടെ ഗുരുതര മീടു ആരോപണം  Metoo
'അനുവാദം കൊടുക്കാതെ അയാള്‍ എന്നെ പീഡിപ്പിച്ചു'; ശ്രീകാന്ത്‌ വെട്ടിയാര്‍ക്കെതിരെ മീടൂ ആരോപണം

Rape allegation against Sreekanth Vettiyar: ആക്ഷേപഹാസ്യങ്ങളിലൂടെയും മറ്റും ഏവര്‍ക്കും സുപരിചിതനായ പ്രമുഖ യൂട്യൂബ്‌ വ്ളോഗര്‍ ശ്രീകാന്ത്‌ വെട്ടിയാര്‍ക്കെതിരെ ഗുരുതര ലൈംഗികാരോപണം. വിമണ്‍ എഗെയ്‌ന്‍സ്‌റ്റ്‌ സെഷ്വല്‍ ഹരാസ്‌മെന്‍റ്‌ എന്ന ഫേസ്‌ബുക്ക്‌ പേജിലൂടെയാണ് ശ്രീകാന്തിനെതിരെ ഗുരുതര മീടു ആരോപണവുമായി യുവതി രംഗത്തെത്തിയത്. സൗഹൃദം നടിച്ച്‌ ഒടുവില്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം.

  • " class="align-text-top noRightClick twitterSection" data="">

യുവതിയുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റിന് പിന്നാലെ ശ്രീകാന്തിനെതിരെ വന്‍തോതില്‍ പ്രതിഷേധം ഉയരുകയാണ്. അതേസമയം ഈ ആരോപണങ്ങള്‍ക്കെതിരെ ശ്രീകാന്ത്‌ ഇതുവരെ പ്രതികരിച്ചിട്ടില്ല.

'ശ്രീകാന്ത് വെട്ടിയാരെ എനിക്ക് വർഷങ്ങളായി ഐസിയു എന്ന സർക്കിൾ വഴി അറിയാം. ഞാൻ അങ്ങോട്ട് മിണ്ടിയില്ലേലും നിരന്തരം മെസേജ്‌ അയച്ച്‌ സൗഹൃദം പുതുക്കാൻ അയാൾ ശ്രമിച്ചിരുന്നു. അയാളുടെ ഉറപ്പിച്ച കല്യാണം മുടങ്ങിയപ്പോ മുതൽ എന്നോട് ഒരു പ്രത്യേക തരം കെയര്‍ അയാൾ കാണിക്കാൻ തുടങ്ങി. ഭയങ്കര സ്നേഹം നടിച്ചു കൂടെ കൂടി. അയാളുടെ ഏറ്റവും വലിയ സുഹൃത്ത് ഞാൻ ആണെന്ന് എന്നെ വിശ്വസിപ്പിച്ചു. നിരന്തരം എന്നോട് വന്നു സംസാരിച്ചു. എല്ലാം എന്നോട് മാത്രം ഷെയര്‍ ചെയ്യുന്നു എന്നു എന്നോട് പല തവണ പറഞ്ഞു.

വളരെ നല്ല രീതിയിൽ പൊയ്‌ക്കൊണ്ടിരുന്ന സുഹൃത്ത് ബന്ധത്തിന് വിള്ളൽ വരുന്നത് 2021 ഫെബ്രുവരി 15 രാത്രി മുതൽ ആണ്. പിറ്റേ ദിവസത്തെ അയാളുടെ പിറന്നാള്‍ ആഘോഷിക്കാൻ എന്നെ ക്ഷണിച്ചിരുന്നു. അപ്പോൾ ഞങ്ങളുടെ മ്യൂചല്‍ ഫ്രണ്ട്സ് ആയ രണ്ടു പേർ ഉണ്ടാകും എന്ന് പറഞ്ഞിരുന്നു. ജോലി കഴിഞ്ഞ്‌ ഏഴ്‌ മണിക്കിറങ്ങിയ എന്നെ വിളിച്ച്‌ ആലുവയിലുള്ള ശ്വാസ് അക്വാ സിറ്റി ഫ്ലാറ്റിൽ എത്തിച്ചു. കൂടെ ടിവി പ്രോഗ്രാമിൽ ജോലി ചെയ്‌തിരുന്ന കൂട്ടുകാരിയുടെ ഫ്ലാറ്റ് ആണെന്ന് പറഞ്ഞിരുന്നു.

എന്നാൽ അവിടെ ചെന്നപ്പോൾ ആരും താമസം ഇല്ലാത്ത ഒഴിഞ്ഞ ഒരു ഫ്ലാറ്റ് ആയിരുന്നു. കൂട്ടുകാരിയുടെ ഭർത്താവ് വന്ന്‌ താക്കോൽ തന്ന്‌ തിരികെ പോയി. 12 മണിക്ക് കേക്ക്‌ മുറിക്കുന്നത് വരെ അയാളുടെ കാമുകി അയാളെ നിരന്തരം വിളിക്കുന്നുണ്ടായിരുന്നു. അവർ വാങ്ങി കൊടുത്ത കേക്ക്‌ മുറിക്കും വരെ നല്ല രീതിയിൽ സംസാരിച്ച് കിടക്കാൻ പോയ ആളിന്റെ സ്വഭാവം പെട്ടെന്ന് മാറി. എന്നെ കെട്ടിപ്പിക്കാനും ഉമ്മ വെക്കാനും തുടങ്ങി. തള്ളി മാറ്റി എനിക്ക് ഇഷ്‌ടമല്ല എന്നു പറഞ്ഞപ്പോ ദേഹത്തു കേറി ഇരുന്നു ബലം പ്രയോഗിക്കാൻ തുടങ്ങി. കരഞ്ഞിട്ട് പോലും വെറുതെ വിട്ടില്ല. എന്‍റെ കൻസെന്‍റ്‌ ഇല്ലാതെ ഞാൻ അനുവാദം കൊടുക്കാതെ അയാൾ എന്നെ റേപ് ചെയ്‌തു.

ഒരു പരിചയവും ഇല്ലാത്ത ആ സ്ഥലത്തു നിന്ന് ഇറങ്ങി ഓടാൻ പോലും ഉള്ള മനസികാവസ്ഥ ആരുന്നില്ല അപ്പോൾ. മാനസികമായി വേറെ കുറേ പ്രശ്‌നങ്ങൾ കൊണ്ട് ഞാൻ ആകെ തകർന്ന് ഇരിക്കുകയായിരുന്നു. ആ അവസരം ആണ് അയാൾ മുതലാക്കിയത്. പിന്നെ ഞാൻ കണ്ടത് ജീവിതത്തിലും അഭിനയിക്കുന്ന വെട്ടിയാർ എന്ന നടനെ ആണ്. ആരോടും ഇത് പറയാതെ ഇരിക്കാൻ വിവാഹ വാഗ്ദാനം നൽകി അതിൽ വഴങ്ങില്ല എന്നു കണ്ടപ്പോ ഇമോഷണലി ബ്ലാക് മെയിലിംഗ്‌ ആയി. ഇത്രയും നാൾ എന്‍റെ വളർച്ചയ്ക്ക് കൂടെ നിന്ന നീ എന്നെ തകർക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ചെയ്തോ. നീ പോസ്‌റ്റ്‌ ഇട്ടോ, കേസ് കൊടുത്തോ, അല്ലെങ്കിൽ ആരോടെങ്കിലും പറഞ്ഞോളൂ. അതോടെ എന്റെ സിനിമ സ്വപ്ങ്ങ‌നൾ ഒക്കെ തകരട്ടെ എന്നൊക്കെ പറയാൻ തുടങ്ങി.

എന്‍റെ അവസ്‌ഥ കൊണ്ട് അപ്പോൾ എനിക്ക് ആരോടും ഒന്നും പറയാൻ പറ്റിയില്ല. ഇപ്പോൾ പറയാൻ ധൈര്യം വന്നത് ഇതിൽ ഞാൻ മാത്രം അല്ല വേറെയും ഒരുപാട് പെണ്‍കുട്ടികൾ ബാധിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ ആണ്. അവരെല്ലാം എന്നോട് സംസാരിക്കുകയും അയാളുടെ ചാറ്റ്, അയാൾ അയച്ച ഫോട്ടോകൾ ഒക്കെ കാണിക്കുകയും ചെയ്‌തപ്പോ ഇനിയും ആരും ഇതുപോലെ പറ്റിക്കപ്പെടരുത് എന്നു കരുതിയിട്ട് ആണ്. അയാൾ ഇന്റർവ്യൂയിൽ സ്‌ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും പൊളിറ്റിക്കൽ കറക്‌ട്‌നസിനെ കുറിച്ചും എല്ലാർക്കും ക്ലാസ് എടുക്കുന്നത് കാണുമ്പോൾ ആരോചകമാണ്.

റേപ്‌ കഴിഞ്ഞു അയാളെ ഫ്രണ്ട് ആയി പോലും വേണ്ട എന്ന്‌ തീരുമാനിച്ചു എല്ലായിടത്തു നിന്നും ഒഴിവാക്കിയ എന്നെ നിരന്തരം എന്റെ ജോലി സ്ഥലത്തു വന്നും ഫോൺ ചെയ്‌തും സങ്കടം പറഞ്ഞു. അയാൾക്ക് എന്നോടുള്ള പ്രേമത്തെ കുറിച്ചു മെസേജ്‌ അയച്ചും ഒക്കെ എന്നെ മാനിപുലേറ്റ്‌ ചെയ്യാൻ തുടങ്ങി. എന്‍റെ ലൈഫിൽ ഞാൻ ആഗ്രഹിക്കാതെ ഇടിച്ചു കേറാൻ തുടങ്ങി. എനിക്ക് വീട്ടിൽ പോകാൻ അയാളുടെ കൂട്ടുകാരന്‍റെ വണ്ടി ഏർപ്പാട് ആക്കി തരിക, വീട്ടിൽ വരിക, ജോലി സ്ഥലത്തു വരിക, ഒക്കെ പതിവ് ആയി.

ഇതിനിടയിൽ പ്രാരാബ്‌ധം പറഞ്ഞ്‌ പൈസ വാങ്ങുന്നതും, വീട് പണി, ഷൂട്ടിംഗ് ചിലവ്, കൂടെ അഭിനയിക്കുന്നവർക്ക് പൈസ കൊടുക്കാൻ എന്തിന് അയാൾക്ക് ബ്രോസ്‌റ്റഡ്‌ ചിക്കൻ കഴിക്കാൻ പോലും ഞാൻ പൈസ കൊടുക്കണം എന്നായി. ഒരുപാട് കള്ളങ്ങൾ പറഞ്ഞ്‌ പൈസ വാങ്ങിക്കുക, ഇമോഷണല്‍ മാനിപുലേഷന്‍ നടത്തുക, ഇര വാദം ഒക്കെ പതിവ് ആണ്. റേപ്‌ കഴിഞ്ഞ്‌ ഒരു മാസം ആയപ്പോഴും ബ്ലീഡിങ് നിക്കാതെയും ബ്ലഡ് പ്രഷർ കുറഞ്ഞും ഒക്കെ ഇരുന്നത് കൊണ്ട് ഹോസ്പിറ്റലിൽ കാണിച്ചു. അപ്പോൾ ഇതൊക്കെ ഞാൻ അയാളോട് പറയുന്നുണ്ടായിരുന്നു. അയാൾ ഉപദ്രവിച്ച ഒരു പെണ്ണിനോട് കാണിക്കേണ്ട മാനുഷിക പരിഗണന പോലും എനിക്ക് തന്നില്ല.

ഓരോ കാരണങ്ങൾ പറഞ്ഞു ഒഴിയുക ആണ് ചെയ്‌തത്‌. അമ്മയ്‌ക്കു മാനസിക രോഗം ആണെന്നും അവരെയും കൊണ്ട് ഹോസ്പിറ്റലിൽ കൊണ്ട് പോകുന്നത് കൊണ്ട് വരാൻ പറ്റില്ലെന്നും പറഞ്ഞു. അയാൾക്കും അമ്മയ്ക്കും ചേച്ചിക്കും മെന്‍റലി പ്രശ്‌നം ഉണ്ടെന്നും അയാൾക്ക് എപ്പോഴും മൂഡ് സ്വിങ് ആണെന്നും ഡോക്‌ടറെ കാണിക്കണം എന്നും നിരന്തരം പറയുന്നത് പതിവ് ആണ്. അത് കാരണമാണ് താൻ ഇങ്ങനെ ഒക്കെ ആയത് എന്നു വരുത്തി തീർക്കാൻ. അയാളുടെ ന്യൂഡ്‌ ഫോട്ടോസ് അയച്ചു തരിക, പോൺ വീഡിയോ അയക്കുക, ഫോൺ സെക്സിന് നിര്‍ബന്ധിക്കുക, ഒക്കെ പതിവ് ആണ്. അയാളെ സപ്പോർട്ട് ചെയ്യാൻ ചുറ്റിനും ആള് ഉണ്ട് എന്നും വല്യ ഫാൻ ബേസ്‌ ഉണ്ടെന്നും ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല എന്നും പറയാറുണ്ട്.

ഓരോ പെണ്‍കുട്ടികളെ ആവശ്യങ്ങൾക്ക് വേണ്ടി യൂസ്‌ ചെയ്യുന്നു എന്ന് പിന്നെ മനസ്സിലാക്കാൻ കഴിഞ്ഞു. ഏതെങ്കിലും പെണ്‍കുട്ടിയെ കണ്ട്‌ പിരിയുമ്പോ അവരോട് ഒന്ന് ചോദിക്കാതെ അവരുടെ ഇഷ്‌ടം ഇല്ലാതെ കെട്ടിപ്പിടിക്കുക, എന്നിട്ട് തിരികെ വന്നിട്ട് അവരോടുള്ള സ്നേഹം കൊണ്ടാണ്, കണ്ടപ്പോ ഉള്ള സന്തോഷം കൊണ്ടാണ് എന്നൊക്കെ പറഞ്ഞു മെസേജ്‌ അയക്കുക, സ്ഥിരം പരുപാടി ആണ്. ഇങ്ങനെ പുരോഗനവും പൊളിറ്റിക്കൽ കറക്‌ട്‌നെസ്സും പറഞ്ഞ്‌ തന്‍റെ കോമഡിയെ മാർക്കറ്റ് ചെയ്യുകയും ആരാധക വൃന്ദത്തെ ഉണ്ടാക്കുകയും ചെയ്യുന്ന ഇയാളുടെ യഥാർത്ഥ മുഖം മറ്റൊന്നാണ്. ഇന്‍റര്‍വ്യൂയിലും അയാളുടെ വീഡിയോയിലും പറയുന്ന ഒരു കാര്യങ്ങളും അയാൾ അയാളുടെ ജീവിതത്തിൽ പുലർത്തുന്നില്ല.

പ്രണയം നടിച്ചു വിവാഹം വാഗ്ദാനം നൽകി പല സ്‌ത്രീകളെയും ഇയാൾ പറ്റിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരാൾ അയാളുടെ വീട്ടിൽ പോയി വഴക്ക് ഉണ്ടാക്കിയപ്പോൾ അവളെ അയാൾ ഏറ്റവും മോശമായ രീതിയിൽ ആണ് സുഹൃത്തുക്കളോട് പറഞ്ഞത്. ഈ സ്‌ത്രീയെ ബോഡി ഷെയ്‌മിങ്‌ ചെയ്യുകയും അവരുടെ തൊഴിലിനെ തന്നെ മോശമായ രീതിയിൽ ചിത്രീകരിക്കുകയും ചെയ്‌തു. അയാളോട് സംസാരിക്കുന്ന മെസേജ്‌ അയക്കുന്ന സ്‌ത്രീകൾക്ക് എല്ലാം അയാളോട് പ്രേമം ആണെന്നും അയാളുടെ കൂടെ സെക്‌സ്‌ ചെയ്യണം എന്നും പറയാറുണ്ട് എന്നു വെട്ടിയാർ ബാക്കി ഉള്ള സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിച്ച് അയാളോട് അടുപ്പം ഉള്ള സ്‌ത്രീകളെ മോശക്കാരി ആക്കാറുണ്ട്.

അയാളെ കുറിച്ചു പരാതി പറയുന്ന സ്‌ത്രീകൾ എല്ലാം അയാൾക്ക് ഭ്രാന്തി ആണ്. തുറന്നു പറയുന്ന സ്‌ത്രീകൾ എല്ലാം അയാളെ പ്ലാന്‍ഡ്‌ അറ്റാക്ക് ചെയ്യുന്നു എന്നാണ് പറയുന്നത്. എന്നെ അയാൾ റേപ്‌ ചെയ്തതാണ്. അയാൾ ഇനി എന്ത് ഇന്‍റർവ്യൂ കൊടുത്താലും എത്ര തന്നെ ആളുകളെ ചിരിപ്പിച്ചാലും അയാളിലെ മൃഗത്തെ അടുത്ത് അറിഞ്ഞവൾ എന്ന നിലയ്ക്ക് എനിക്ക് അതൊക്കെ കാണുമ്പോ പുച്ഛം മാത്രം ആണ് തോന്നുന്നത്. എന്നോട് അയാൾ ഒന്നും ഇതുവരെ തെറ്റായി പറഞ്ഞിട്ടില്ല അതുകൊണ്ട് അയാൾ നല്ലത് ആണ് എന്ന് പറയുന്നവരും ഉണ്ട്. അല്ലേലും നമ്മുക്ക് ഒക്കെ സ്വന്തം വീട്ടിലോ നമ്മുക്ക് അടുപ്പം ഉള്ളവർക്കോ എന്തേലും പറ്റിയാൽ മാത്രം വിഷമിക്കുന്ന ഹൃദയം ആണല്ലോ ഉള്ളത്.

കുറ്റകൃത്യം റേപ്പ് ആണ്. അതിന് ശേഷം ഇത് പുറത്ത് പറയാതിരിക്കാൻ എന്നെ സ്നേഹം നടിച്ചു, വാഗ്ദാനങ്ങൾ നൽകി മാനിപുലേറ്റ്‌ ചെയ്യുകയും ചെയ്‌തു. ഈ കഴിഞ്ഞ മാസങ്ങളിൽ ഞാൻ കടന്ന് പോയ മാനസിക ശാരീരിക സംഘർഷങ്ങൾ ചെറുതല്ല. അതേസമയം കുറ്റകൃത്യം ചെയ്‌ത ആൾ ഇപ്പോഴും പുരോഗമന മുഖം മൂടിയിട്ട് സമൂഹത്തിൽ മാന്യത ചമഞ്ഞു നടക്കുന്നു. ഇനിയെങ്കിലും ഇതിനൊരു അന്ത്യം വരേണ്ടതുണ്ട്. #metoo' -ഇപ്രകാരമായിരുന്നു ശ്രീകാന്തിനെതിരെയുള്ള യുവതിയുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌.

Also Read: Hrithik Roshan got 30000 proposals: ആദ്യ സിനിമയ്‌ക്ക്‌ ശേഷം ഹൃത്വിക്കിന്‌ 30,000 വിവാഹാലോചനകള്‍!

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.